മൂന്ന് പുതിയ സെല്‍ഫി സ്മാര്‍ട് ഫോണുകളുമായി സോളോ

Posted By: Archana V

ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ സോളോ സെല്‍ഫിക്ക് പ്രാധാന്യം നല്‍കുന്ന മൂന്ന് സ്മാര്‍ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

മൂന്ന് പുതിയ സെല്‍ഫി സ്മാര്‍ട് ഫോണുകളുമായി സോളോ

എറ 3എക്‌സ്, എറ 2വി, എറ 3 എന്നിവയാണ് സോളോയുടെ പുതിയ മോഡലുകള്‍. ഇതില്‍ എറ 3എക്‌സിന്റെ വില 7,499 രൂപയും എറ 2വിയുടെ വില 6,499 രൂപയും എറ 3 യുടെ വില 4,999 രൂപയുമാണ്. ഫ്‌ളിപ് കാര്‍ട്ടില്‍ മാത്രമായിരിക്കും ഫോണുകള്‍ ലഭ്യമാവുക. സ്മാര്‍ട് ഫോണുകള്‍ക്കായുള്ള മുന്‍കൂര്‍ ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. വില്‍പ്പന ഒക്ടോബര്‍ 14 ന് ആരംഭിക്കും.

സോളോ എറ 3എക്‌സും സോളോ എറ 2 വിയും കറുപ്പ് നിറത്തിലായിരിക്കും എത്തുക. അതേസമയം സോളോ എറ 3 കറുപ്പ്, ചാര നിറങ്ങളില്‍ ലഭ്യമാകും.

മൂന്ന് പുതിയ സെല്‍ഫി സ്മാര്‍ട് ഫോണുകളുമായി സോളോ

ടെക്‌നോളജി പ്രേമികളായ ഇന്നത്തെ യുവ തലമുറയെ ലക്ഷ്യമിട്ടാണ് പുതിയ സെല്‍ഫി കേന്ദ്രീകൃത സ്മാര്‍ട്ട് ഫോണുകള്‍ എത്തുന്നത്. താഴ്ന്ന പ്രകാശത്തിലും മികച്ച സെല്‍ഫി എടുക്കാന്‍ സഹായിക്കുന്ന മൂണ്‍ ലൈറ്റ് ഫ്രണ്ട് ഫ്‌ളാഷോട് കൂടിയാണ് മൂന്ന് ഹാന്‍ഡ്‌സെറ്റുകളും എത്തുന്നത്.

64-ബിറ്റ് ക്വാഡ് കോര്‍ മീഡിയ ടെക് എംടി6737 പ്രോസസറും മാലി ടി720 ജിപിയുവുമാണ് മൂന്ന് സോളോ മോഡലുകളുടെയും സമാനമായ സവിശേഷത . മൂന്ന് മോഡലുകളും 4ജി വോള്‍ട്ടി സപ്പോര്‍ട്ടോടു കൂടിയതാണ്.

മൂന്ന് പുതിയ സെല്‍ഫി സ്മാര്‍ട് ഫോണുകളുമായി സോളോ

ഗോറില്ല ഗ്ലാസ്സ് 3 സുരക്ഷയോട് കൂടി 5 -ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ ആണ് എറ 3 എക്‌സിലേത്. 2.5ഡി കര്‍വ്ഡ് ഗ്ലാസ്സാണ് മുകളില്‍.

3ജിബി റാം , 16 ജിബി വരെ നീട്ടാവുന്ന ഇന്റേണല്‍ സ്റ്റോറേജ് , 3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

സോളോ എറ 3എക്‌സില്‍ എല്‍ഇഡി ഫ്‌ളാഷോട് കൂടിയ 13 എംപി പിന്‍ ക്യാമറയും മൂണ്‍ലൈറ്റ് ഫ്‌ളാഷോട് കൂടിയ 13 എംപി മുന്‍ ക്യാമറയും ആണ് ഉള്ളത്.

ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഉണ്ടായിരിക്കും.

സോളോ എറ 2വി 1280x720 പിക്‌സല്‍ റെസലൂഷന്‍ ഉള്ള 5-ഇഞ്ച് എച്ച് ഡിസ്‌പ്ലെയോട് കൂടിയാണ് എത്തുന്നത്. 3ജിബി റാം, 16ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയാണ് മറ്റ് സവിശേഷതകള്‍.

എംആധാര്‍ ആപ്പ്: നിങ്ങളുടെ സംശയങ്ങളും അതിനുളള ഉത്തരങ്ങളും!

8എംപി പിന്‍ ക്യാമറയും, 13 എംപി മുന്‍ ക്യാമറയുമാണ് എറ 2വിയുടെ പ്രത്യേകത. ഈ സ്മാര്‍ട് ഫോണിലും ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ കാണാന്‍ കഴിയും.

സോളോ എറ 3 1ജിബി റാം, 8ജിബി ഡിഫോള്‍ട്ട് സ്‌റ്റോറേജ് , 2500 എംഎഎച്ച് ബാറ്ററി , 5 -ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലെ എന്നിവയോട് കൂടിയാണ് എത്തുന്നത്. 8 എംപി മുന്‍ ക്യാമറയും 5 എംപി പിന്‍ ക്യാമറയുമാണ് ഇതിലുള്ളത്.

മികച്ച സെല്‍ഫി എടുക്കാനുള്ള ഉപയോക്താക്കളുടെ ആഗ്രഹത്തിന് പ്രാധാന്യം നല്‍കി കൊണ്ട് നല്ല സ്മാര്‍ട് ഫോണ്‍ അനുഭവം ലഭ്യമാക്കുന്നവയാണ് പുതിയ എറ സീരീസ് സ്മാര്‍ട് ഫോണുകള്‍ എന്ന് സോളോയുടെ ബിസിനസ്സ് ഹെഡ് സുനില്‍ റെയ്‌ന പറഞ്ഞു.

Read more about:
English summary
Pre-orders for these new Xolo smartphones have already started and sale will start from 00:00 hours on October 14.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot