സോളൊ Q900, A600 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Posted By:

സ്മാര്‍ട്‌ഫോണ്‍ നിര്‍മാത്താക്കളായ സോളൊ പുതിയ രണ്ട് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. സോളൊ Q900, A600 എന്നിവയാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തിറക്കിയത്. 4.7 ഇഞ്ച് HD TFT ഡിസ്‌പ്ലെയുള്ള ഫോണിന് 12,999 രൂപയാണ് വില. 4.5 ഇഞ്ച് സ്‌ക്രീന്‍ സൈസുള്ള സോളൊ A-600 ഫോണിന് 8,199 രൂപയും.

ഇടത്തരം ശ്രേണിയില്‍ പെട്ട രണ്ടു സ്മാര്‍ട്‌ഫോണുകളും സാധാരണക്കാരെ ഉദ്ദേശിച്ച് ഇറക്കിയതാണ്. വിലയുടെ വ്യത്യാസത്തിനനുസരിച്ച് നേരിയ മാറ്റങ്ങള്‍ പുതിയ രണ്ടുഫോണിലുമുണ്ട്. സോളൊ Q900, A600 എന്നിവയുടെ സാങ്കേതികമായ പ്രത്യേകതകള്‍ നോക്കാം

സോളൊ Q900

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.7 ഇഞ്ച് HD TFT ഡിസ്‌പ്ലെ, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്., 1.2 GHz ക്വാഡ്‌കോര്‍ മീഡിയടെക് 6589 പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയുള്ള ഫോണില്‍ ബി.എസ്.ഐ. സെന്‍സര്‍ സഹിതമുള്ള 8 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

സോളൊ A600

540-960 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് qHD ടച്ച് സ്‌ക്രീന്‍, 1.3 GHz ഡ്യുവല്‍ കോര്‍ മീഡിയ ടെക് 6572 W പ്രൊസസര്‍, 512 എം.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. എന്നിവയുള്ള ഫോണ്‍ ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യും.

ക്യാമറയുടെ കാര്യമെടുത്താല്‍, LED ഫ് ളാഷോടു കുടിയ 5 എം.പി. ഓട്ടോഫോക്കസ് ക്യാമറയും VGA ഫ്രണ്ട് ക്യാമറയുമുണ്ട്. 4 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.

1900 mAh ബാറ്ററി 22 മണിക്കൂര്‍ സംസാരസമയം നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 650 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കും.

രണ്ടു ഫോണുകളുടെയും ചിത്രങ്ങളും കൂടുതല്‍ പ്രത്യേകതകളും അറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക]

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോളൊ Q900

4.7 ഇഞ്ച് HD TFT ഡിസ്‌പ്ലെ, 720-1280 പിക്‌സല്‍ റെസല്യൂഷന്‍

 

സോളൊ Q900

1.2 GHz ക്വാഡ്‌കോര്‍ മീഡിയ ടെക് 6589 പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.

 

സോളൊ Q900

BIS സെന്‍സേറാടു കൂടിയ 8 മെഗാപിക്‌സല്‍ ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 2 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ.

 

സോളൊ A600

4.5 ഇഞ്ച് qHD ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലെ, 540-960 പിക്‌സല്‍ റെസല്യൂഷന്‍

 

സോളൊ A600

1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സോളൊ Q900, A600 സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്തു

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot