14,999 രൂപയ്ക്ക് സോളൊ പ്ലെ 6X-1000 സ്മാര്‍ട്‌ഫോണ്‍; മികച്ച 5 ഫീച്ചറുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്ന കുറെ പേരുകളുണ്ട്. അതില്‍ ഭൂരിഭാഗവും വിദേശ കമ്പനിളാണുതാനും. എന്നാല്‍ അതോടൊപ്പം നിരവധി ഇന്ത്യന്‍ കമ്പനികളും മികച്ച സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നുണ്ട്. അതില്‍ എടുത്തുപറയേണ്ട പേരാണ് സോളൊ.

ലാവയുടെ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ സോളൊ സമീപകാലത്ത് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസ് ഉള്ള ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. സോളൊ പ്ലെ 6X- 1000. സാങ്കേതികമായി മികച്ച സ്‌പെസിഫിക്കേഷനുകളാണ് ഫോണിനുള്ളത്.14,999 രൂപയാണ് വില.

1280-720 പികസല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഡിസ്‌പ്ലെ, 1.5 GHz ഹെക്‌സകോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, LED ഫഌാഷ്, ബി.എസ്.ഐ സെന്‍സര്‍ എന്നിവയോടു കൂടിയ 8 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് ഫോണിന്റെ ഹാര്‍ഡ്‌വെയര്‍, സോഫ്റ്റ്‌വയര്‍ എന്നിവ സംബന്ധിച്ച പ്രത്യേകതകള്‍.

3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, USB OTG, ഡ്യുവല്‍ സിം തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 2100 mAh ആണ് ബാറ്ററി. ഇനി ഫോണിന്റെ അഞ്ച് പ്രധാന ഫീച്ചറുകള്‍ നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാധാരണ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകളില്‍ ഡ്യുവല്‍ കോര്‍ അല്ലെങ്കില്‍ ക്വാഡ്‌കോര്‍ പ്രൊസസര്‍ ആണ് ഉണ്ടാവാറുള്ളത്. എന്നാല്‍ സോളൊ പ്ലെ 6X-1000 -ല്‍ ഹെക്‌സ കോര്‍ പ്രൊസസര്‍ ആണ് ഉള്ളത്. അതുകൊണ്ടുതന്നെ വേഗതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഫോണ്‍.

 

ഗെയിമിംഗിന് ഏറെ സഹായകരമായ സംവിധാനമാണ് ജിറോസ്‌കോപ് സെന്‍സര്‍. ഫോണ്‍ ഏതു ദിശയിലേക്ക് തിരിച്ചായും സ്‌ക്രീന്‍ അതിനനുസരിച്ച് റൊട്ടേറ്റ് ചെയ്യും എന്നതാണ് പ്രത്യേകത.

 

ആന്‍ഡ്രോയ്ഡിന്റെ നിലവില്‍ ലഭ്യമായ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ആണ് ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. യൂസര്‍ ഇന്റര്‍ഫേസും അതിനനുസരിച്ച് മികച്ചതാണ്.

 

5 ഇഞ്ച് സ്‌ക്രീനുള്ള ഫോണില്‍ ട്രു HD IPS ഡിസ്‌പ്ലെയാണ് ഉള്ളത്. മികച്ച ദൃശ്യഭംിഗയും തെളിച്ചവും നല്‍കും ഇത്. ബ്രൈറ്റ്‌നസും കോണ്‍ട്രാസ്റ്റും എടുത്തു പറയേണ്ടതുതന്നെ.

 

HD ഗെയിമുകളുടെ വിശാലമായ കളക്ഷനാണ് സോളൊ പ്ലെ സോണില്‍ ഉള്ളത്. സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതും പെയ്ഡ് ആയതുമായ നിരവധി ഗെയിമുകള്‍ ഇതിലുണ്ട്. പെയ്ഡ് ഗെയിമുകള്‍ക്ക് 75 ശതമാനം വരെ ഡിസ്‌കൗണ്ടും ഉണ്ട്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot