സോളൊ Q 3000 ഔദ്യോഗികമായി ലോഞ്ച് ചെയ്തു; വില 20,999 രൂപ

Posted By:

സോളൊയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് Q3000 ഔദ്യോഗികമായി ലോഞ്ച് ചെയ്തു. 20,999 രൂപ വിലയുള്ള സ്മാര്‍ട്‌ഫോണ്‍ കഴിഞ്ഞ ആഴ്ച തന്നെ വെബ്‌ൈസറ്റില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. കറുപ്പ് വെളുപ്പ് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക.

സോളൊ Q 3000 ഔദ്യോഗികമായി ലോഞ്ച് ചെയ്തു; വില 20,999 രൂപ

സോളൊ Q3000-ത്തിന്റെ പ്രത്യേകതകള്‍

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കുടിയ 5.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1.5 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ഒ.എസ്, ബി.എസ്.ഐ. 2 സെന്‍സര്‍ സഹിതമുള്ള 13 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്ലോട് എന്നിവയുള്ള ഫോണ്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഒ.ടി.ജി, ഡ്യുവല്‍ സിം എന്നിവ സപ്പോര്‍ട് ചെയ്യും.

4000 mAh ആണ് ബാറ്ററി പവര്‍. ഫ് ളിപ് കവറും ഒ.ടി.ജി കേബിളും സഹിതമാണ് ഫോണ്‍ ലഭ്യമാവുക എന്നതും പ്രത്യേകതയാണ്. ആക്‌സലറോ മീറ്റര്‍, മാഗ്നറ്റോ മീറ്റര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഉണ്ട്.

സാങ്കേതികതകള്‍ പരിശോധിച്ചാല്‍ നിലവില്‍ ഇറങ്ങിയ ഇന്ത്യന്‍ സ്മാര്‍ട്‌ഫോണുകളില്‍ ഏറ്റവും മികച്ചതാണ് സോളൊ Q3000 എന്നു വേണമെങ്കില്‍ പറയാം.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot