സോളൊ പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 9,999 രൂപ

Posted By:

ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കായ ലവയുടെ ഉടമസ്ഥതയിലുള്ള സോളൊ പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു സോളൊ Q 1011 എന്ന ഫോണിന് 9,999 രൂപയാണ് വില. നിലവില്‍ ഓണ്‍ലൈന്‍ സൈറ്റായ ആമസോണിലൂടെ മാത്രമാണ് ഫോണ്‍ വില്‍ക്കുന്നത്. ജൂണ്‍ 27-മുതല്‍ റീടെയ്ല്‍ സ്‌റ്റോറുകളിലും ഫോണ്‍ ലഭ്യമാവും.

സോളൊ പുതിയ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസുള്ള സോളൊയുടെ രണ്ടാമത്തെ സ്മാര്‍ട്‌ഫോണാണ് ഇത്. നേരത്തെ Q600s ലോഞ്ച് ചെയ്തിരുന്നു. 5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി സെക്കന്‍ഡറി ക്യാമറ എന്നിവയുള്ള ഫോണ്‍ യു.എസ്.ബി, യു.എസ്.ബി ഒ.ടി.ജി, വൈ-ഫൈ, ബ്ലുടൂത്ത്, 3 ജി തുടങ്ങിയവ സപ്പോര്‍ട് ചെയ്യും. 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.

2250 mAh ബാറ്ററി 2 ജി നെറ്റ് വര്‍ക്കില്‍ 26.82 മണിക്കൂറും 3 ജി നെറ്റ്‌വര്‍ക്കില്‍ 13.55 മണിക്കൂറും സംസാരസമയം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot