സോളൊ Q2000 14,296 രൂപയ്ക്ക് ഓണ്‍ലൈന്‍ സ്‌റ്റോറില്‍; പ്രധാന എതിരാളികള്‍

By Bijesh
|

സോളൊയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ Q2000 ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ വില്‍പനയ്‌ക്കെത്തി. 14,269 രൂപയാണ് വിലയിട്ടിരിക്കുന്നത്. അടുത്തിടെ ഇടത്തരം ശ്രേണിയില്‍ പെട്ട സോളൊ Q800, സോളൊ A500L എന്നീ ഫോണുകള്‍ അവതരിപ്പിച്ചതിനു പിന്നാലെയാണ് Q2000 വിപണിയിലെത്തിച്ചിരിക്കുന്നത്.

 

ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് IPS HD ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ മീഡിയ ടെക് MT6589W പ്രൊസസര്‍, 1 ജി.ബി.റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്. എന്നിവയാണ് ഫോണിലുള്ളത്.

BSI സെന്‍സറോടു കൂടിയ 13 എം.പി. ഓട്ടോഫോക്കസ് പ്രൈമറി ക്യാമറ 1080 പിക്‌സല്‍ ഫുള്‍ HD റെക്കോഡിംഗ് സാധ്യമാക്കും. 2 എം.പി. ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്. 8 ജി.ബി. ഇന്റേണല്‍ മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിച്ച് 32 ജി.ബി. വരെ വികസിപ്പിക്കാം.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഡ്യുവല്‍ സിം സപ്പോര്‍ട് ചെയ്യുന്ന ഫോണില്‍ 3G, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്., യു.എസ്.ബി തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. യു.എസ്.ബി. ഒ.ടി.ജി. കേബിളും ആന്റി സ്ലിപ് ഫ് ളിപ് കവറും സഹിതമാണ് ഫോണ്‍ ലഭിക്കുക.

സ്‌പൈസ് പിനാക്കിള്‍ സ്‌റ്റൈലസ് Mi-550, കാര്‍ബണ്‍ ടൈറ്റാനിയം S9, മൈക്രോമാക്‌സ് കാന്‍വാസ് ഡൂഡില്‍ 2, ഐബാള്‍ ക്വാഡ്രോ ആന്‍ഡി 5h, മൈക്രോമാക്‌സ് കാന്‍വാസ് 4 എന്നിവയാണ് സോളൊ Q2000-ത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുക. ഈ ഫോണുകള്‍ളെല്ലാം ഏകദേശം ഒരേ വിലയില്‍ വരുന്നതും സമാനമായ ഗുണങ്ങളുള്ളതുമാണ്. അതുെകാണ്ടുതന്നെ സോളൊ Q2000-ത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഫോണുകളുടെ പ്രത്യേകതകള്‍ നോക്കാം.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

{photo-feature}

സോളൊ Q2000 14,296 രൂപയ്ക്ക് ഓണ്‍ലൈന്‍ സ്‌റ്റോറില്‍; പ്രധാന എതിരാളികള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X