സോളൊ Q3000 സ്മാര്‍ട്‌ഫോണ്‍; മികച്ച 8 ഓണ്‍ലൈന്‍ ഡീലുകള്‍

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സോളൊ കഴിഞ്ഞ ദിവസമാണ് പുതിയ സ്മാര്‍ട്‌ഫോണായ സോളൊ Q3000 ലോഞ്ച് ചെയ്തത്. ഇന്ത്യന്‍ നിര്‍മിത സ്മാര്‍ട്‌ഫോണുകളായ മൈക്രോമാക്‌സ് കാന്‍വാസ് ടര്‍ബൊ, കാര്‍ബണ്‍ ടൈറ്റാനിയം S7 എന്നിവയ്ക്കും ഇന്റക്‌സ്, ഐ ബാള്‍ തുടങ്ങിയ കമ്പനികളുടെ ഫോണുകള്‍ക്കും സോളൊ Q3000 കടുത്ത വെല്ലുവിളി ഉയര്‍ത്തുമെന്നതില്‍ തര്‍ക്കമില്ല.

20,999 രൂപ വിലയുള്ള Q3000 വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ വിലക്കുറവില്‍ ലഭ്യമാവുന്നുണ്ട്. അത്തരത്തിലുള്ള 10 ഡീലുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. അതിലേക്കു കടക്കുന്നതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.7 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്., 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി.ബി. വരെ വികസിപ്പിക്കാം.

3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി ഒ.ടി.ജി. എന്നിവയും ഈ ഡ്യുവല്‍ സിം ഫോണ്‍ സപ്പോര്‍ട് ചെയ്യും. ഇനി ഓണ്‍ലൈന്‍ ഡീലുകള്‍ പരിശോധിക്കാം.

സോളൊ Q3000 സ്മാര്‍ട്‌ഫോണ്‍; മികച്ച 8 ഓണ്‍ലൈന്‍ ഡീലുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot