8 എം.പി. ക്യാമറയുള്ള സോളൊ Q700S സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 9,999 രൂപ

By Bijesh
|

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ സോളൊ പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. സോളൊ Q700S എന്നു പേരിട്ടിരിക്കുന്ന ഫോണിന് 9,999 രൂപയാണ് വില. മെറ്റാലിക് ഫിനിഷിംഗോടു കൂടിയ സ്മാര്‍ട്‌ഫോണ്‍ രൂപകല്‍പനയില്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട്. ഭാരവും കുറവാണ്.

 

തരക്കേടില്ലാത്ത ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമുള്ള ഫോണില്‍ 8 എം.പി. ക്യാമറയും 4 ജി.ബി. ഇന്റേണല്‍ മെമ്മറിയുമുണ്ട്. ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കള്‍ക്കിടയില്‍ ശക്തമായ മത്സരത്തിന് പ്രാപ്തമായ ഫോണാണ് ഇത്.

8 എം.പി. ക്യാമറയുള്ള സോളൊ Q700S സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു

സോളൊ Q700S-ന്റെ പ്രത്യേകതകള്‍

480-854 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് സ്‌ക്രീന്‍, 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ ഒ.എസ്., 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്, 8 എം.പി. പ്രൈമറി ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയും ആക്‌സലറോ മീറ്റര്‍, പ്രോക്‌സിമിറ്റി, ആംബിയന്റ് ലൈറ്റ് സെന്‍സര്‍ എന്നിവയും ഉണ്ട്. 1800 mAh ആണ് ബാറ്ററി.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X