സോളൊയുടെ Q സീരീസ് ഫോണുകള്‍ക്ക് ജൂണില്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ്

Posted By:

ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോണുകളുടെ കാലമാണ് ഇത്. പുതിയതായി ഇറങ്ങുന്ന സാമാന്യം തരക്കേടില്ലാത്ത മിക്ക ഫോണുകളും കിറ്റ്കാറ്റ് ഒ.എസുമായാണ് എത്തുന്നത്. ആ കൂട്ടത്തിലേക്ക് കാലെടുത്തുവയ്ക്കുകയാണ് ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ സോളൊയും.

അടുത്തിടെ കമ്പനി ലോഞ്ച് ചെയ്ത തെരഞ്ഞെടുത്ത Q സീരീസ് ഫോണുകള്‍ക്ക് ജൂണ്‍ മാസത്തോടെ ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അപ്‌ഡേറ്റ് ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. സോളൊ Q700 S, Q1010i, Q1010, Q 3000 എന്നിവ ഇതില്‍ ഉള്‍പ്പെടും.

സോളൊയുടെ Q സീരീസ് ഫോണുകള്‍ക്ക് ജൂണില്‍ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ്

സോളൊയുടെ പുതിയ ഫോണായ Q1000 ത്തിന് നേരത്തെ അപ്‌ഡേറ്റ് ലഭ്യമാക്കിയിരുന്നു. അതോടൊപ്പം ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസുമായി ഒരു സ്മാര്‍ട്‌ഫോണ്‍ ഉടന്‍ സോളൊ ലോഞ്ച് ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്.

അപ്‌ഡേറ്റ് ലഭ്യമാകുന്നതോടെ ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റിലുള്ള നിരവധി പുതിയ ഫീച്ചറുകള്‍ ഈ ഫോണുകളിലും ലഭ്യമാവും. സോളൊ വെബ് സൈറ്റില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തിലോ OTA ( ഓവര്‍ ദി എയര്‍) വഴിയോ ആയിരിക്കും അപ്മഡറ്റ് ലഭ്യമാവുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot