കുംക്വാട്ട് എസ്ടി25ഐ, സോണി എക്‌സ്പിരിയ സീരീസിലേക്ക് പുതിയൊരു ഫോണ്‍ കൂടി

By Shabnam Aarif
|
കുംക്വാട്ട് എസ്ടി25ഐ, സോണി എക്‌സ്പിരിയ സീരീസിലേക്ക് പുതിയൊരു ഫോണ്‍ കൂടി

സോണി എറിക്‌സണ്‍ എന്ന ബ്രാന്റ് നെയിമില്‍ ഒരു പുതിയ ഹാന്‍ഡ്‌സെറ്റ് കൂടി എത്തുന്നു.  ഈ പുതിയ സോണി എരിക്‌സണ്‍ എക്‌സ്പിരിയ സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വെബ്‌സൈറ്റുകളില്‍ പുറത്തായിട്ടുണ്ട്.

ഈ ഫോണിന്‍രെ യഥാര്‍ത്ഥ പേര് ലഭ്യമായിട്ടില്ല.  എസ്ടി25ഐ എന്നാണ് ഇതിന്റെ മോഡല്‍ നമ്പര്‍.  അതുപോലെ ഇതിന്റെ കോഡ്‌നെയിം കുംക്വാട്ട് എന്നും ആണ്.  ഈ പുതിയ മൊബൈലിന്‍രെ ഫോണ്‍ എക്‌സ്പിരിയ ബ്ലോഗിലാണ് പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

 

പ്രതീക്ഷിക്കപ്പെടുന്ന ഫീച്ചറുകള്‍:

  • മള്‍ട്ട് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ

  • 3.5 ഇഞ്ച് സ്‌ക്രീന്‍

  • എഫ്ഡബ്ല്യുജിഎ (480 x 854) റെസൊലൂഷന്‍

  • ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍

  • 1 ജിഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡ്

  • ആന്‍ഡ്രോയിഡ് ജിഞ്ചര്‍ബ്രെഡ് ഓപറേറ്റിംഗ് സിസ്റ്റം

  • 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ
 
ഇതില്‍ കൂടുതല്‍ വിവരങ്ങളൊന്നും ഈ ഹാന്‍ഡ്‌സെറ്റിനെ കുറിച്ച് ലഭ്യമല്ല.  കുറെ ഊഹാപോഹങ്ങളല്ലാതെ.  ഡ്യുവല്‍ കോര്‍ പ്രോസസ്സറിന്റെ സപ്പോര്‍ട്ടുള്ള ഈ ഫോണിന്റെ പ്രവര്‍ത്തനക്ഷമതയെ കുറിച്ച് യാതൊരു സംശയത്തിന്റെയും ആവശ്യമില്ല.

3.5 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഹാന്‍ഡ്‌സെറ്റിനുള്ളത് എന്നാണ് ലഭ്യമായ ചിത്രങ്ങളില്‍ഡ നിന്നും മനസ്സിലാകുന്നത്.  കറുപ്പ് നിറത്തില്‍ ചതുരാകൃതിയിലുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ ഡിസൈന്‍ വലരെ ആകര്‍ഷണീയവും പ്രൊഫഷണല്‍ ലുക്ക് ഉള്ളതുമാണ്.

ഫോണിന് ടച്ച് സെന്‍സിറ്റീവ് ബട്ടണുകള്‍ മാത്രമാണ് ഉള്ളത് എന്നാണ് ചിത്രങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നത്.  സോണി എക്‌സ്പിരിയ യു സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് ഈ ഫോണ്‍ ബ്രാന്റ് ചെയ്യപ്പെടുകയത്രെ.

അടുത്ത മാസം വാര്‍സലണോയില്‍ നടക്കാനിരിക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ആയിരിക്കും ഈ പുതിയ സോണി എറിക്‌സണ്‍ ഹാന്‍ഡ്‌സെറ്റിന്റെ രംഗപ്രവേശം.  ലഭ്യമായ വിവരങ്ങള്‍ വെച്ചു നോക്കുമ്പോള്‍ ഈ വരാനിരിക്കുന്ന മൊബൈല്‍ ആകര്‍ഷണീയം തന്നെ.

സോണി എറിക്‌സണ്‍ കുംക്വാട്ട് എസ്ടി25ഐ ഹാന്‍ഡ്‌സെറ്റിന്റെ വില അറിവായിട്ടില്ല.  ഈ ഫോണിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികം താമസിയാതെ പുറത്തെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X