Just In
- 12 hrs ago
ബഹിരാകാശത്തെ കണ്ണ് എന്നെന്നേക്കുമായി അടയുമോ? നാസയ്ക്ക് വെല്ലുവിളിയായി ജെയിംസ് വെബ്ബിന്റെ തകരാർ
- 13 hrs ago
പാരമ്പര്യവും ആരാധകപിന്തുണയും കൈമുതൽ; മിഡ്റേഞ്ച് പിടിക്കാൻ ഐക്കൂവിന്റെ ഇളമുറത്തമ്പുരാൻ
- 14 hrs ago
108 എംപി ക്യാമറക്കരുത്തിൽ ഇന്ത്യൻ മനസ് കീഴടക്കാൻ ഓപ്പോ റെനോ 8ടി
- 15 hrs ago
ജോലി പോയോ ഇല്ലയോ എന്നറിയാൻ കവടി നിരത്തണം; ഗൂഗിൾ ജീവനക്കാരുടെ ഓരോരോ ഗതികേടുകൾ | Google
Don't Miss
- Lifestyle
ധനലാഭം, മനശാന്തി, അപൂര്‍വ്വ സൗഭാഗ്യം ഒഴുകിയെത്തും; ഇന്നത്തെ രാശിഫലം
- News
നഴ്സിങ് ജീവനക്കാരനെ കൈയേറ്റം ചെയ്തെന്ന് പരാതി; പൊലിസ് അന്വേഷണമാരംഭിച്ചു
- Sports
IND vs NZ: ക്യാപ്റ്റന്‍ ഹര്‍ദിക്കിന്റെ മണ്ടത്തരം! മൂന്ന് പിഴവുകള്‍ ഇന്ത്യയെ തോല്‍പ്പിച്ചു-അറിയാം
- Movies
ഒരു പെൺകുഞ്ഞ് ആയാൽ മതിയായിരുന്നുവെന്ന് ദേവിക, വിലക്കി വിജയ്; കാരണം!, പുതിയ വീഡിയോ വൈറൽ
- Finance
100 രൂപ ദിവസം മാറ്റിവെച്ചാൽ ഒരു ലക്ഷം സ്വന്തമാക്കാം; കീശയ്ക്ക് ഒതുങ്ങിയ മാസ അടവുള്ള ചിട്ടികളിതാ
- Travel
പാർവ്വതി വാലിയുടെ തീരത്തെ ചലാൽ! കസോളിനു പകരം പോകാൻ പറ്റിയ ഇടം
- Automobiles
മഹീന്ദ്ര XUV400 ബുക്കിംഗ് ആരംഭിച്ചു; ഇവി വിപണിയില്‍ അങ്കത്തട്ടുണര്‍ന്നു
യൂ ആന്‍ഡ് റിയല്‍മി ഡെയ്സ് സെയിലിന് തുടക്കം; റിയല്‍മി 2, പ്രോ, റിയല്‍മി സി1 മോഡലുകള്‍ക്ക് വന്‍ വിലക്കുറവ്
ഈയിടെയായി നിരന്തരം വാര്‍ത്തയില്‍ ഇടംപിടിക്കുകയാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ റിയല്‍മി. ഏറ്റവുമൊടുവില്‍ തങ്ങളുടെ സെല്‍ഫി കേന്ദ്രീകൃത മോഡലായ റിയല്‍മി യു1ന് വമ്പന്‍ വിലക്കുറവ് പ്രഖ്യാപിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് 'യൂ ആന്‍ഡ് റിയല്‍മി ഡെയ്സ്' എന്ന പേരില്‍ വമ്പന്‍ ക്യാംപയിന് തുടക്കമിട്ടിരിക്കുയാണ് കമ്പനി. ഫെബ്രുവരി നാലു മുതല്‍ ഏഴുവരെ നീളുന്ന ഈ സെയിലിലൂടെ റിയല്‍മിയുടെ കിടിലന്‍ മോഡല്‍ സ്മാര്‍ട്ട്ഫോണുകള്‍ വമ്പന്‍ വിലക്കുറവില്‍ വാങ്ങാം.

ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, റിയല്‍മിയുടെ ഔദ്യോഗിക സ്റ്റോര്‍ എന്നിവയിലൂടെ ഫോണ്‍ വാങ്ങുന്നവര്‍ക്ക് കിടിലന്‍ ഡിസ്കൗണ്ടാണ് ലഭിക്കുക. കമ്പനിയുടെ സൈറ്റില്‍ നിന്നും വാങ്ങുന്നവര്‍ക്ക് ഒന്നിലധികം ഓഫര്‍ ലഭിക്കുമെന്നും റിയല്‍മി അറിയിച്ചുകഴിഞ്ഞു. മൊബിക്വിക്ക് പേമെന്റ് നടത്തുന്നവര്‍ക്ക് 15 ശതമാനം അധിക ഡിസ്കൗണ്ടും ലഭിക്കും.
ഡിസ്കൗണ്ടും ഓഫറുകളും
വിവിധ ദിവസങ്ങളില്‍ വിവിധ മോഡല്‍ ഫോണുകളാകും വില്‍പ്പനയ്ക്കായി എത്തിക്കുക. സെയിലിന്റെ ആദ്യ ദിനം അറിയപ്പെടുന്നത് 'ലൗ ഫേര് സെല്‍ഫി' എന്നാണ്. കിടിലന്‍ സെല്‍ഫി സ്മാര്‍ട്ട്ഫോണായ റിയല്‍മി യു1 എന്ന മോഡലിനെ ഈ ദിവസം വാങ്ങാം. വാങ്ങുന്നവര്‍ക്ക് റിയല്‍മി ബഡ്്സ് സൗജന്യമായി ലഭിക്കും.
ഉച്ചകഴിഞ്ഞ് 12 മണി, 3 മണി, 6 മണി എന്നീ സമയങ്ങളില്‍ മാത്രമാകും ഫോണ്‍ ലഭിക്കുക. വളരെ കുറച്ചു സ്റ്റോക്ക് മാത്രമേ കാണുകയുള്ളൂ എന്നകാര്യം പ്രത്യകം ശ്രദ്ധിക്കുക.
റിയല്‍മി യു1 വേരിയന്റിന് വന്‍ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 3 ജി.ബി റാമ മോഡലിന് 13,499 രൂപയില്‍ നിന്നും 10,999 രൂപയായി കുറച്ചിട്ടുണ്ട്. 4 ജി.ബി റാം വേരിയന്റിനും വിലക്കുറവുണ്ട്.
'ലൗ ഫോര്‍ എന്റര്‍ടൈന്‍മെന്റ്' എന്നാണ് രണ്ടാം ദിവസത്തെ സെയിലിന് പേരു നിശ്ചയിച്ചിരിക്കുന്നത്. റിയല്‍മി സി1 മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഡിസ്കൗണ്ടിനൊപ്പം 500 രൂപയുടെ മൂവി വൗച്ചറും ലഭിക്കും. ഇതിനായി ലക്കി ഡ്രോയുണ്ട്.
മൂന്നാം ദിവസത്തെ സെയിലിന്റെ പേര് 'ലൗ ഫോര്‍ ഗെയിംസ്' എന്നാണ്. ഈ ദിവസം റിയല്‍മി 2 പ്രോ എന്ന മോഡലിനെ ഡിസ്കൗണ്ട് റേറ്റില്‍ വാങ്ങാം. കൂടാതെ 500 രൂപയുടെ ഗൂഗിള്‍ പേ വൗച്ചറും ലഭിക്കും. ഫെബ്രുവരി 8നു നടക്കുന്ന ലക്കി ഡ്രോയില്‍ വിജയികളെ പ്രഖ്യാപിക്കും.
യാത്ര ഇഷ്ടപ്പെടുന്നവര്‍ക്കായുള്ള സെയിലാണ് അവസാന ദിവസമായ ഫെബ്രുവരി 7നു നടക്കുന്നത്. റിയല്‍മി ടെക്ക് ബാക്ക്പാക്ക് വാങ്ങുന്നവര്‍ക്ക് റിയല്‍മി ബഡ്സ് സൗജന്യമായി ലഭിക്കും. ആദ്യ ദിവസത്തെ പോലെത്തന്നെ ഉച്ചതിരിഞ്ഞ് 12 മണിക്കും 3 മണിക്കും 6 മണിക്കും മാത്രമാകും അവസാന ദിവസ സെയില്‍.
500 രൂപ ഡിസ്കൗണ്ട് കുറച്ച് 6,999 രൂപയ്ക്ക് റിയല്‍മി സി1 ലഭിക്കും. അതേദിവസം തന്നെ റിയല്‍മി സി1 (2019) എഡിഷന് സ്മാര്‍ട്ട്ഫോണിന്റെ വില്‍പ്പനയും നടക്കും. റിയല്‍മി 2വിന്റെ വില 9,499 രൂപയാണ്. റിയല്‍മി 2 പ്രോയ്ക്ക് 1000 രൂപയുടെ ഡിസ്കൗണ്ടും കമ്പനി പ്രഖ്യാപിച്ചുകഴിഞ്ഞു.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470