ഐഫോൺ 14ന് 21,260 രൂപ, പ്രോയ്ക്കും പ്രോ മാക്സിനും...; കണ്ണഞ്ചിപ്പിക്കുന്ന എക്സ്ചേഞ്ച് ഓഫർ

|

ഐഫോൺ 14 സീരീസിലെ പുതിയ ഡിവൈസുകൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുകയാണ്. ഐഫോൺ 14 79,900 രൂപയ്ക്കും 14 പ്ലസ് 89,900 രൂപയ്ക്കും 14 പ്രോ മോഡൽ 1,29,900 രൂപയ്ക്കും 14 പ്രോ മാക്സ് 1,39,900 രൂപയ്ക്കും സ്വന്തമാക്കാം. പുതിയ ഡിവൈസുകൾ വാങ്ങുന്നവർക്കായി അടിപൊളി എക്സ്ചേഞ്ച് ഓഫറുകളും കമ്പനി നൽകുന്നുണ്ട്. പഴയ ഐഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് പുതിയ iPhone 14 സീരീസ് സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്കുള്ള കലക്കൻ എക്സ്ചേഞ്ച് ഓഫറുകൾ പരിചയപ്പെടുത്തുകയാണ് ഞങ്ങൾ.

 

ഐഫോൺ

ഐഫോൺ 13 പ്രോ മാക്സ് മുതൽ ഐഫോൺ 11 വരെയുള്ള ഡിവൈസുകളും അവയ്ക്ക് ലഭിക്കാവുന്ന പരമാവധി എക്സ്ചേഞ്ച് മൂല്യവുമാണ് നൽകിയിരിക്കുന്നത്. ഒപ്പം പരമാവധി എക്സ്ചേഞ്ച് മൂല്യം നിങ്ങളുടെ പഴയ ഐഫോണിന് ലഭിച്ചാൽ അത് പുതിയ ഐഫോൺ 14, പ്രോ, പ്രോ മാക്സ് ഡിവൈസുകളുടെ ( 128 ജിബി മോഡലുകൾ ) വിലയിൽ എന്ത് കുറവ് വരുത്തുമെന്നും നൽകിയിട്ടുണ്ട്.

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്: 58,730 രൂപ വരെ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ്: 58,730 രൂപ വരെ

ആപ്പിൾ ഐഫോൺ 13 പ്രോ മാക്സ് എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ 14 സീരീസിലെ ഡിവൈസുകൾ വാങ്ങുമ്പോൾ 58,730 രൂപ വരെയാണ് എക്സ്ചേഞ്ച് മൂല്യം ലഭിക്കുന്നത്. അതായത് ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ ഡിവൈസുകൾ യഥാക്രമം 21,260 രൂപ, 71,179 രൂപ, 81,170 രൂപ എന്നീ നിരക്കുകളിൽ വാങ്ങാൻ കഴിയും.

പഴയ കുതിരയ്ക്ക് പണം നൽകണോ? ഐഫോൺ 11 വാങ്ങാൻ കാത്തിരിക്കുന്നവർ അറിയാൻപഴയ കുതിരയ്ക്ക് പണം നൽകണോ? ഐഫോൺ 11 വാങ്ങാൻ കാത്തിരിക്കുന്നവർ അറിയാൻ

ആപ്പിൾ ഐഫോൺ 13 പ്രോ: 55,535 രൂപ വരെ
 

ആപ്പിൾ ഐഫോൺ 13 പ്രോ: 55,535 രൂപ വരെ

ഐഫോൺ 14 സീരീസിലെ ഡിവൈസുകൾ വാങ്ങുമ്പോൾ ആപ്പിൾ ഐഫോൺ 13 പ്രോ എക്സ്ചേഞ്ച് ചെയ്താൽ 55,535 രൂപ വരെയാണ് എക്സ്ചേഞ്ച് മൂല്യം ലഭിക്കുന്നത്. അതായത് ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ ഡിവൈസുകൾ യഥാക്രമം 24,365 രൂപ, 74,365 രൂപ, 84,365 രൂപ എന്നീ നിരക്കുകളിൽ സ്വന്തമാക്കാൻ സാധിക്കും.

ആപ്പിൾ ഐഫോൺ 13: 41,600 രൂപ വരെ

ആപ്പിൾ ഐഫോൺ 13: 41,600 രൂപ വരെ

ഐഫോൺ 13 മോ‍ഡൽ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 41,600 രൂപ വരെയാണ് ആപ്പിൾ ഓഫ‍ർ ചെയ്യുന്നത്. ഐഫോൺ 13 എക്സ്ചേഞ്ച് ചെയ്ത് 38,300 രൂപയ്ക്ക് ഐഫോൺ 14 വാങ്ങാമെന്ന് സാരം. പ്രോ മോഡൽ 88,300 രൂപയ്ക്കും പ്രോ മാക്സ് 98,300 രൂപയ്ക്കും വാങ്ങാം.

ആപ്പിൾ ഐഫോൺ 13 മിനി: 36,580 രൂപ വരെ

ആപ്പിൾ ഐഫോൺ 13 മിനി: 36,580 രൂപ വരെ

ഐഫോൺ 13 മിനി മോഡൽ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 36,580 രൂപ വരെയാണ് ഓഫ‍ർ ചെയ്യപ്പെടുന്നത്. ഐഫോൺ 14 മോഡൽ 38,300 രൂപയ്ക്കും ഐഫോൺ 14 പ്രോ 88,300 രൂപയ്ക്കും ഐഫോൺ 14 പ്രോ മാക്സ് 98,300 രൂപയ്ക്കും സ്വന്തമാക്കാൻ ഐഫോൺ 13 മിനി എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ സാധിക്കും.

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്: 44,500 രൂപ വരെ

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ്: 44,500 രൂപ വരെ

ആപ്പിൾ ഐഫോൺ 12 പ്രോ മാക്സ് എക്സ്ചേഞ്ച് ചെയ്ത് ഐഫോൺ 14 സീരീസിലെ ഡിവൈസുകൾ വാങ്ങുമ്പോൾ 44,500 രൂപ വരെയാണ് എക്സ്ചേഞ്ച് ഡിസ്കൗണ്ടായി ലഭിക്കുന്നത്. അതായത് ഐഫോൺ 14, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് എന്നീ ഡിവൈസുകൾ യഥാക്രമം 35,400 രൂപ, 85,400 രൂപ, 98,300 രൂപ എന്നീ നിരക്കുകളിൽ വാങ്ങാൻ കഴിയും.

റിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഈ ദിവസങ്ങളിൽ വാങ്ങിയാൽ വൻ ലാഭംറിയൽമി ജിടി നിയോ 3ടി സ്മാർട്ട്ഫോൺ ഈ ദിവസങ്ങളിൽ വാങ്ങിയാൽ വൻ ലാഭം

ആപ്പിൾ ഐഫോൺ 12 പ്രോ: 41,500 രൂപ വരെ

ആപ്പിൾ ഐഫോൺ 12 പ്രോ: 41,500 രൂപ വരെ

ഐഫോൺ 12 പ്രോ മോ‍ഡൽ പുതിയ ഐഫോൺ 14 സീരീസ് സ്മാ‍ർട്ട്ഫോണുകൾക്കായി എക്സ്ചേഞ്ച് ചെയ്യുമ്പോൾ 41,500 രൂപ വരെയാണ് ആപ്പിൾ ഓഫ‍ർ ചെയ്യുന്നത്. ഐഫോൺ 12 പ്രോ എക്സ്ചേഞ്ച് ചെയ്ത് 38,300 രൂപയ്ക്ക് ഐഫോൺ 14 വാങ്ങാമെന്ന് സാരം. പ്രോ മോഡൽ 88,300 രൂപയ്ക്കും പ്രോ മാക്സ് 98,400 രൂപയ്ക്കും വാങ്ങാനും ഐഫോൺ 12 പ്രോ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ സാധിക്കും.

ആപ്പിൾ ഐഫോൺ 12: 31,130 രൂപ വരെ

ആപ്പിൾ ഐഫോൺ 12: 31,130 രൂപ വരെ

ഐഫോൺ 12 മോ‍ഡൽ ഐഫോൺ 14 സീരീസ് ഡിവൈസുകൾക്കായി എക്സ്ചേഞ്ച് ചെയ്യുമ്പോൾ 31,130 രൂപ വരെയാണ് ആപ്പിൾ ഓഫ‍ർ ചെയ്യുന്നത്. ഐഫോൺ 12 എക്സ്ചേഞ്ച് ചെയ്ത് 48,770 രൂപയ്ക്ക് ഐഫോൺ 14 വാങ്ങാമെന്ന് സാരം. പ്രോ മോഡൽ 98,770 രൂപയ്ക്കും പ്രോ മാക്സ് 1,08,770 രൂപയ്ക്കും വാങ്ങാം.

ആപ്പിൾ ഐഫോൺ 12 മിനി: 22,500 രൂപ വരെ

ആപ്പിൾ ഐഫോൺ 12 മിനി: 22,500 രൂപ വരെ

ഐഫോൺ 12 മിനി മോഡലിന് 22,500 രൂപ വരെയാണ് ആപ്പിൾ ഓഫ‍ർ ചെയ്യുന്നത്. ഐഫോൺ 14 മോഡൽ 57,400 രൂപയ്ക്കും ഐഫോൺ 14 പ്രോ 1,07,400 രൂപയ്ക്കും ഐഫോൺ 14 പ്രോ മാക്സ് 1,17,400 രൂപയ്ക്കും സ്വന്തമാക്കാൻ ഐഫോൺ 12 മിനിഎക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ യൂസേഴ്സിന് സാധിക്കും.

ആപ്പിൾ ഐഫോൺ എസ്ഇ (2nd ജനറേഷൻ): 12,000 രൂപ വരെ

ആപ്പിൾ ഐഫോൺ എസ്ഇ (2nd ജനറേഷൻ): 12,000 രൂപ വരെ

ഐഫോൺ എസ്ഇ ( 2nd ജനറേഷൻ ) എക്സ്ചേഞ്ച് ചെയ്യുന്നവർക്ക് 12,000 രൂപ വരെയാണ് ആപ്പിൾ ഡിസ്കൌണ്ട് നൽകുന്നത്. അതായത് ഐഫോൺ 14, പ്രോ, പ്രോ മാക്സ് മോഡലുകൾ യഥാക്രമം 67,900 രൂപ, 1,17,900 രൂപ, 1,27,900 രൂപ എന്നീ നിരക്കുകളിൽ സ്വന്തമാക്കാൻ സാധിക്കും.

എല്ലാം ഉള്ളിലൊതുക്കുമോ സാംസങ്; ഗ്യാലക്സി എസ് സീരീസ് മോഡലുകൾ പുറത്തെ ബട്ടനുകൾ ഉപേക്ഷിക്കുന്നു?എല്ലാം ഉള്ളിലൊതുക്കുമോ സാംസങ്; ഗ്യാലക്സി എസ് സീരീസ് മോഡലുകൾ പുറത്തെ ബട്ടനുകൾ ഉപേക്ഷിക്കുന്നു?

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ്: 34,000 രൂപ വരെ

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ്: 34,000 രൂപ വരെ

ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് എക്സ്ചേഞ്ച് ചെയ്യുന്ന യൂസേഴ്സിന് 34,000 രൂപ വരെയാണ് ഐഫോൺ 14 മോഡലുകളിൽ ഡിസ്കൌണ്ട് ലഭിക്കുന്നത്. അതായത് ഐഫോൺ 14, 14 പ്രോ, 14 പ്രോ മാക്സ് എന്നീ ഡിവൈസുകൾ യഥാക്രമം 45,900 രൂപ, 95,900 രൂപ, 1,05,900 രൂപ എന്നീ നിരക്കുകളിൽ വാങ്ങാൻ സാധിക്കും.

ആപ്പിൾ ഐഫോൺ 11 പ്രോ: 31,500 രൂപ വരെ

ആപ്പിൾ ഐഫോൺ 11 പ്രോ: 31,500 രൂപ വരെ

ആപ്പിൾ ഐഫോൺ 11 പ്രോ എക്സ്ചേഞ്ച് ചെയ്യുമ്പോൾ ഐഫോൺ 14 48,400 രൂപയ്ക്ക് വരെ സ്വന്തമാക്കാൻ കഴിയും. ഐഫോൺ 14 പ്രോ മോഡൽ 98,400 രൂപയ്ക്കും ഐഫോൺ 14 പ്രോ മാക്സ് 1,08,400 രൂപയ്ക്കും വാങ്ങാൻ സാധിക്കും. ഡിവൈസിന്റെ കണ്ടീഷനും പ്രധാനമാണെന്ന കാര്യം ഒന്ന് കൂടി ഓർമ്മിപ്പിക്കുന്നു.

ആപ്പിൾ ഐഫോൺ 11: 22,570 രൂപ വരെ

ആപ്പിൾ ഐഫോൺ 11: 22,570 രൂപ വരെ

ഐഫോൺ 11 എക്സ്ചേഞ്ച് ചെയ്യുമ്പോൾ 22,570 രൂപ വരെയാണ് ഡിസ്കൌണ്ട്. അതായത്. ഐഫോൺ 14, പ്രോ, പ്രോ മാക്സ് മോഡലുകൾക്ക് 57,330, 1,07,330, 1,17,330 എന്നിങ്ങനെയുള്ള നിരക്കുകളിൽ സ്വന്തമാക്കാം. ഈ ഐഫോൺ മോഡലുകൾ മാത്രമല്ല ഐഫോൺ 6എസ്, ഐഫോൺ 6എസ് മോഡലുകൾക്ക് വരെ ഇത്തരം എക്സ്ചേഞ്ച് ഓഫറുകൾ ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Apple iPhone 14 series devices have gone on sale in countries including India. The company is also offering cool exchange offers for new device buyers. Let's explore Kalakan exchange offers for those who exchange old iPhones and buy new Apple iPhone 14 series smartphones.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X