Home
Mobile

31,090 രൂപക്ക് ഗാലക്‌സി എസ് 8 വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്കാർട്ട്!

By Shafik

31,090 രൂപക്ക് ഗാലക്‌സി എസ് 8 വാങ്ങാൻ അവസരമൊരുക്കി ഫ്ലിപ്കാർട്ട്. സെപ്റ്റംബർ 30 വരെയായിരിക്കും ഈ ഓഫർ ലഭ്യമാകുക. 57,990 രൂപയ്ക്കായിരുന്നു ഈ ഫോൺ ഇന്ത്യയിൽ ഇറങ്ങിയത്. ശേഷം രണ്ടു തവണ വില കുറഞ്ഞ് 49,990 രൂപയിൽ എത്തുകയായിരുന്നു. അതിനിടയ്ക്ക് ഓഫ്‌ലൈൻ സ്റ്റോറുകളിൽ 10,000 രൂപയുടെ ഭീമൻ കിഴിവിൽ 39,990 രൂപക്ക് ലഭ്യമായിട്ടുണ്ട് എന്ന റിപ്പോർട്ടും വന്നിട്ടുണ്ട്. എന്തായാലും സാംസങ് ഓൺലൈൻ സ്റ്റോറിൽ ഇപ്പോഴുള്ള വില 45,990 ആണ്.

ഫ്ലിപ്കാർട്ടിലെ ഓഫർ

ഫ്ലിപ്കാർട്ടിലെ ഓഫർ

ഇതേസമയം അല്പം താൽപര്യം ജനിപ്പിക്കുന്ന ഒരു ഓഫർ ഫ്ലിപ്കാർട്ടിൽ ഇപ്പോൾ സാംസങ് ഗാലക്‌സി എസ് 8ന് ലഭ്യമായിരിക്കുകയാണ്. ഒരു 4,000 രൂപ സ്പെഷ്യൽ കിഴിവാണ് ഇപ്പോൾ ഫ്ലിപ്കാർട്ടിൽ ഈ മോഡലിന് ലഭ്യമാവുന്നത്. അപ്പോൾ 49,990 രൂപയിൽ നിന്നും 45,990 രൂപയായി കുറഞ്ഞിരിക്കുന്നു. ഇനി ഇതിൽ തന്നെ നിങ്ങളുടെ ഏതെങ്കിലും പഴയ ഫോൺ ഉണ്ടെങ്കിൽ അതുമായി എക്സ്ചേഞ്ച് ചെയ്യുകയാണെങ്കിൽ 15000 രൂപ വരെ കിഴിവ് വേറെയും ലഭിക്കും. അതോടെ പരമാവധി നിങ്ങൾക്ക് ഗാലക്‌സി എസ് 8 മോഡൽ 31,090 രൂപക്ക് ലഭ്യമാകും.

ഗാലക്‌സി എസ് 8 സവിശേഷതകൾ

ഗാലക്‌സി എസ് 8 സവിശേഷതകൾ

സാംസങ്ങ് ഗാല്കസി എസ് 8ന് 5.8 ഇഞ്ച് ക്വാഡ് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് കര്‍വ്വ്ഡ് ഡിസ്‌പ്ലേയാണ്. 1440x2960 പിക്‌സല്‍ റസൊല്യൂഷനും 18:9 അസ്‌പെക്ട് റേഷ്യോയും ഡിസ്‌പ്ലേയില്‍ ഉണ്ട്. ഓപ്പോവും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവുമുണ്ട്. ഫോണിൽ സാംസങ്ങിന്റെ സ്വന്തം എക്‌സിനോസ് SoC 2.35GHz ക്വാഡ് + 1.9GHz ക്വാഡ് പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയിലാണ് ഈ ഫോൺ ലഭിക്കുന്നത്. കൂടാതെ 256 ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

മറ്റു സവിശേഷതകൾ

മറ്റു സവിശേഷതകൾ

ഡ്യുവല്‍ പിക്‌സല്‍ ടെക്‌നോളജി ഉപയോഗിച്ചുളള 12എംപി റിയര്‍ ക്യാമറയാണ് ഗാലക്‌സി എസ് 8ൽ ഉള്ളത്. മുന്നില്‍ ഓട്ടോഫോക്കസോടു കൂടിയ 8എംപി ക്യാമറയുമുണ്ട്. കൂടാതെ ഗാലക്‌സി എസ്8ൽ 4ജി എല്‍റ്റിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി, എന്‍എഫ്‌സി, ജിപിഎസ് എന്നിവ കണക്ടിവിറ്റികളും ആക്‌സിലറോ മീറ്റര്‍, മാഗ്നെറ്റോമീറ്റര്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവ സെന്‍സറുകളുമാണ്. 3000എംഎഎച്ച് ആണ് ബാറ്ററി ഉള്ളത്.

More from GizBot

Best Mobiles in India

English summary
You can buy Samsung Galaxy S8 for Rs. 31,090 via Flipkart.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X