എക്‌സ്‌ചേഞ്ച് ഓഫർ; ജിയോഫോൺ നെക്സ്റ്റ് വെറും 4,499 രൂപയ്ക്ക് സ്വന്തമാക്കാം

|

ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി പരിമിതകാല ഓഫർ പ്രഖ്യാപിച്ചിരിക്കുകയാണ് റിലയൻസ് റീട്ടെയിൽ. ഇതൊരു എക്സ്ചേഞ്ച് ഓഫർ കൂടിയാണ്. യൂസേഴ്സിന് തങ്ങളുടെ പഴയ സ്മാർട്ട്ഫോണുകൾ എക്സ്ചേഞ്ച് ചെയ്ത് ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാം. 4,499 രൂപയ്ക്കാണ് ഈ ഓഫർ വഴി ജിയോഫോൺ നെക്സ്റ്റ് യൂസേഴ്സിന് ലഭിക്കുന്നത്. പഴയ 4ജി സ്മാർട്ട്ഫോണുകൾ, ഫീച്ചർ ഫോണുകൾ, പ്രവർത്തനക്ഷമമായ മറ്റ് ഡിവൈസുകൾ എന്നിവയെല്ലാം എക്സ്ചേഞ്ച് ചെയ്ത് പുതിയ ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ കഴിയും.

 

എക്സ്ചേഞ്ച് ഓഫർ

യൂസറിന് എക്സ്ചേഞ്ച് ഓഫർ ഇല്ലാതെയും പുതിയ ജിയോഫോൺ നെക്സ്റ്റ് വാങ്ങാൻ കഴിയും. 6,499 രൂപ നൽകണമെന്ന് മാത്രം. ജിയോഫോൺ നെക്സ്റ്റ് ഫോണിന് ഇപ്പോൾ പ്രഖ്യാപിച്ച എക്സ്ചേഞ്ച് ഓഫർ എത്രകാലം നിലനിൽക്കുമെന്ന് വ്യക്തമല്ല. ഉപയോക്താക്കൾക്ക് ജിയോഫോൺ നെക്സ്റ്റ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഉള്ള അവസരമാണ് ഇപ്പോൾ കൈ വന്നിരിക്കുന്നത്. പുതിയ എക്സ്ചേഞ്ച് ഓഫറിനൊപ്പം ജിയോഫോൺ നെക്സ്റ്റിന്റെ വിലയിൽ രണ്ടായിരം രൂപയുടെ കുറവാണ് യൂസേഴ്സിന് ലഭിക്കുന്നത്. ജിയോഫോൺ നെക്സ്റ്റിന്റെ സ്പെസിഫിക്കേഷനുകൾ അടക്കമുള്ള വിശദാംശങ്ങൾ അറിയാൻ തുട‍‍‍ർന്ന് വായിക്കുക.

നിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾനിങ്ങളുടെ സ്മാർട്ട് ടിവിക്ക് അനുയോജ്യമായ ഏറ്റവും മികച്ച സൌജന്യ വിപിഎന്നുകൾ

ജിയോഫോൺ നെക്സ്റ്റ് സ്പെസിഫിക്കേഷനുകൾ

ജിയോഫോൺ നെക്സ്റ്റ് സ്പെസിഫിക്കേഷനുകൾ

ജിയോഫോൺ നെക്സ്റ്റ് 5.45 മൾട്ടി ടച്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലെയാണ് ഫീച്ചർ ചെയ്യുന്നത്. ( 720 × 1440 പിക്സൽസ് ) റെസല്യൂഷൻ ഉള്ള ഡിസ്പ്ലെയാണിത്. കോർണിങ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ജിയോഫോൺ നെക്സ്റ്റിന്റെ ഡിസ്പ്ലെ ഫീച്ചർ ചെയ്യുന്നു. ജിയോഫോൺ നെക്സ്റ്റ് ഒരു ഡ്യുവൽ സിം 4ജി സ്മാർട്ട്ഫോൺ ആണ്.

ബാറ്ററി
 

3,500 എംഎഎച്ച് ബാറ്ററി പായ്ക്കും ജിയോഫോൺ നെക്സ്റ്റ് ഫീച്ചർ ചെയ്യുന്നു. 13 മെഗാ പിക്സൽ സെൻസറുമായെത്തുന്ന ഒരൊറ്റ പ്രൈമറി റിയർ ക്യാമറയാണ് ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോണിൽ ഉള്ളത്. മുൻ വശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കും ആയി 8 മെഗാ പിക്സൽ ക്യാമറ സെൻസറും ജിയോഫോൺ നെക്സ്റ്റ് സ്മാർട്ട്ഫോണിൽ ലഭ്യമാണ്.

ഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾഐഒഎസിലും ആൻഡ്രോയിഡിലും സൌജന്യമായി ലഭിക്കുന്ന മികച്ച റേസിങ് ഗെയിമുകൾ

ജിയോഫോൺ

ജിയോഫോൺ നെക്സ്റ്റ് ഫോണിലെ ഹൈലൈറ്റ് അതിലെ ഓപ്പറേറ്റിങ് സിസ്റ്റമാണ്. പ്രഗതി ഒഎസ് എന്നാണ് ഈ പുതിയ ഒഎസിന് പേരിട്ടിരിക്കുന്നത്. ഇത് ഇന്ത്യൻ ഉപയോക്താക്കളുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയിൽ തന്നെ ഡെവലപ്പ് ചെയ്ത ഒഎസ് ആണ്. ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 215 എസ്ഒസിയുടെ കരുത്തിലാണ് ജിയോഫോൺ നെക്സ്റ്റ് പ്രവർത്തിക്കുന്നത്. രണ്ട് ജിബി വരെയുള്ള റാം ഓപ്ഷനും 32 ജിബി ഇന്റേണൽ സ്റ്റോറേജും ജിയോഫോൺ നെക്സ്റ്റിൽ ലഭിക്കുന്നു.

ജിയോഫോൺ നെക്സ്റ്റ്

512 ജിബി വരെയായി ജിയോഫോൺ നെക്സ്റ്റിലെ ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാൻ സാധിക്കും. ഇതിനായി മൈക്രോ എസ്ഡി കാർഡ് സപ്പോർട്ടും ജിയോഫോൺ നെക്സ്റ്റിൽ നൽകിയിരിയ്ക്കുന്നു. കഴിഞ്ഞ വർഷം അവസാനമാണ് ജിയോഫോൺ നെക്സ്റ്റ് അവതരിപ്പിക്കപ്പെട്ടത്. ജിയോഫോൺ നെക്സ്റ്റിന് നൽകേണ്ടി വന്ന ഉയർന്ന വില ഫോണിനെ അത്ര ആകർഷകം ആക്കിയില്ലെന്നതാണ് വാസ്തവം. ജിയോഫോൺ നെക്സ്റ്റിനായി ഓഫർ ചെയ്യപ്പെട്ട ഫിനാൻസിങ് ഓപ്ഷനുകളും കോളിങ്, ഡാറ്റ പ്ലാനുകളും ജിയോഫോൺ നെക്സ്റ്റിനായുള്ള ആകെ വില 14,000 രൂപയിൽ എത്തിച്ചു. ഇത് ഒരു തരത്തിലും താങ്ങാൻ കഴിയുന്നവയല്ല എന്നതാണ് യാഥാർഥ്യം.

1.31 ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്22 അൾട്ര ഫ്രീയായി നേടാൻ അവസരം1.31 ലക്ഷം രൂപ വിലയുള്ള സാംസങ് ഗാലക്സി എസ്22 അൾട്ര ഫ്രീയായി നേടാൻ അവസരം

ഓഫർ

നേരത്തെ പറഞ്ഞത് പോലെ എക്സ്ചേഞ്ച് ഓഫർ ഇല്ലാതെയും ജിയോഫോൺ നെക്സ്റ്റ് വാങ്ങാൻ കഴിയും. ഇതിനായി നിരവധി ഫിനാൻസിങ് ഓപ്ഷനുകളാണ് ജിയോ നൽകുന്നത്. ജിയോഫോൺ നെക്സ്റ്റ് വാങ്ങുന്നതിന് മുൻകൂറായി 2,500 രൂപ അടയ്ക്കണം. ഇതിൽ 501 രൂപ പ്രോസസിങ് ഫീ എന്ന നിലയിലാണ് ഈടാക്കുന്നത്. ബാക്കി തുക ഉപയോക്താവ് സെലക്റ്റ് ചെയ്യുന്ന പ്ലാൻ അനുസരിച്ചാണ് അടയ്ക്കേണ്ടത്. ജിയോഫോൺ നെക്സ്റ്റ് സ്വന്തമാക്കാൻ ആ​ഗ്രഹിക്കുന്ന യൂസേഴ്സിന് ഇപ്പോൾ ലഭ്യമാകുന്ന ഏക്സ്ചേഞ്ച് പ്ലാൻ ഉപയോ​ഗപ്പെട‌ുത്താവുന്നതാണ്.

Most Read Articles
Best Mobiles in India

English summary
Reliance Retail has announced a limited time offer for those who want to acquire JioPhone Next. This is also an exchange offer. Users can exchange their old smartphones and acquire JioPhone Next. JioPhone Next users will get Rs 4,499 through this offer.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X