Home
Mobile

വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എന്നിവ 2000 രൂപ വിലക്കിഴിവില്‍ സ്വന്തമാക്കാം

വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എന്നിവ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. ഈ ഫോണുകള്‍ക്ക് കമ്പനി 2000 രൂപ വരെ വിലക്കിഴിവ് നല്‍കുന്നു. ഐസിഐസിഐ-യുടേയോ സിറ്റി ബാങ്കിന്റെയോ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

വണ്‍പ്ലസ് 7, വണ്‍പ്ലസ് 7 പ്രോ എന്നിവ 2000 രൂപ വിലക്കിഴിവില്‍ സ്വന്തമാ

വണ്‍പ്ലസ് 7 പ്രോയ്ക്ക് 2000 രൂപയും വണ്‍പ്ലസ് 7-ന് 1500 രൂപയുമാണ് ഈ ഓഫര്‍ പ്രകാരം ലഭിക്കുന്ന വിലക്കിഴിവ്. ആമസോണ്‍, വണ്‍പ്ലസ്.ഇന്‍, വണ്‍പ്ലസ് എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് വിലക്കിഴിവില്‍ ഫോണുകള്‍ വാങ്ങാം.

ഓഫര്‍ ജൂലൈ 31 വരെ

ഓഫര്‍ ജൂലൈ 31 വരെ

ജൂലൈ 31 വരെ ഓഫര്‍ ലഭിക്കും. ഒരു കാര്‍ഡ് ഉപയോഗിച്ച് വിലക്കിഴിവോടെ ഒരു ഫോണ്‍ മാത്രമേ വാങ്ങാന്‍ കഴിയൂ. പഴയ ഫോണ്‍ മാറ്റി വണ്‍പ്ലസ് 7 പ്രോ, വണ്‍പ്ലസ് 7 എന്നിവ വാങ്ങുന്നവര്‍ക്കും നോം കോസ്റ്റ് ഇഎംഐ തിരഞ്ഞെടുക്കുന്നവര്‍ക്കും വിലക്കിഴിവ് നല്‍കുന്നുണ്ട്. ആമസോണ്‍ പേ ബാലന്‍സ് ഉപയോഗിച്ചാലും ഓഫര്‍ നഷ്ടമാവുകയില്ല. ആമസോണില്‍ നിന്ന് ഈ ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് വിലക്കിഴിവിന് പുറമെ ബുക്ക് മൈ ഷോ, സൊമാറ്റോ എന്നിവയില്‍ നിന്നുള്ള വൗച്ചറുകളും നേടാം.

വണ്‍പ്ലസ് 7

വണ്‍പ്ലസ് 7

വണ്‍പ്ലസ് 7 രണ്ട് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമാണ്. 6ജിബി റാമും 128 ജിബി സ്‌റ്റോറേജുമുള്ള അടിസ്ഥാന മോഡല്‍ 32999 രൂപയ്ക്ക് സ്വന്തമാക്കാം. മിറര്‍ ഗ്രേ, മിറര്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 8ജിബി റാം, 256 ജിബി സ്‌റ്റോറേജ് മോഡലിന്റെ വില 37999 രൂപ. മിറര്‍ ഗ്രേ, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

വണ്‍പ്ലസ് 7 പ്രോ

വണ്‍പ്ലസ് 7 പ്രോ

വണ്‍പ്ലസ് 7 പ്രോ അടിസ്ഥാന മോഡലിന്റെ വില 48999 രൂപയാണ്. 6ജിബി റാം, 128 ജിബി സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേതകകള്‍. ഇത് മിറര്‍ ഗ്രേ നിറത്തില്‍ ലഭിക്കും. 8 ജി.ബി റാമും 256 ജി.ബി സ്റ്റോറേജുമുള്ള മോഡലിന് 52999 രൂപയാണ് വില. മിറര്‍ ഗ്രേ, നെബുലാ ബ്ലൂ, അല്‍മണ്ട് എന്നീ നിറങ്ങളില്‍ ഈ മോഡല്‍ വിപണിയിലെത്തിച്ചിരിക്കുന്നു. 12ജിബി റാം, 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 57999 രൂപയാണ്. ഇത് ഒരു നിറത്തില്‍ മാത്രമേ ലഭിക്കൂ, നെബുലാ ബ്ലൂ.

Best Mobiles in India

English summary
Buyers can get up to Rs 2,000 off on OnePlus 7 Pro and up to Rs 1,500 on OnePlus 7 using this offer. This offer can be availed through Amazon India website, Oneplus.in, OnePlus experience stores and offline partners.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X