7000 രൂപ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാം

|

ദിവസങ്ങൾക്ക് മുമ്പാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ രണ്ട് വേരിയന്റുകളാണ് ഇന്ത്യയിൽ ലഭ്യമാകുന്നത്. 4,500 എംഎഎച്ച് ബാറ്ററിയും 150 വാട്ട് അൾട്രാഡാർട്ട് ചാർജിങ് സപ്പോർട്ടുമുള്ളതാണ് ഒരു വേരിയന്റ്. 80 വാട്ട് സൂപ്പർഡാർട്ട് ചാർജിങ് സപ്പോർട്ടും 5000 എംഎഎച്ച് ബാറ്ററിയുമുള്ളതാണ് രണ്ടാമത്തെ റിയൽമി ജിടി നിയോ 3 വേരിയന്റ്. 80 വാട്ട് വേരിയന്റിന് 36,999 രൂപയാണ് വില വരുന്നത്. അതേ സമയം ഈ വേരിയന്റ് വെറും 29,999 രൂപയ്ക്ക് സ്വന്തമാക്കാൻ കഴിയും. അതേ 7,000 രൂപയുടെ ഡിസ്കൌണ്ടിൽ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. ഇത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

 

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ; വിലയും ഓഫറുകളും

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ; വിലയും ഓഫറുകളും

ജിടി നിയോ 3 സ്മാർട്ട്ഫോൺ ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്പ്കാർട്ടിലും ഇപ്പോൾ വാങ്ങാൻ കഴിയും. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ ( 80 വാട്ട് വേരിയന്റ് ) 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 36,999 രൂപയാണ് വില വരുന്നത്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 38,999 രൂപയും വില വരുന്നു. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ 150 വാട്ട് മോഡലിന് ( 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റ് ) 42,999 രൂപയും വില വരും.

ഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടംഷവോമി 12 പ്രോ vs വൺപ്ലസ് 10 പ്രോ vs റിയൽമി ജിടി 2 പ്രോ: ഫ്ലാഗ്ഷിപ്പ് വിപണിയിലെ 'പ്രോ' പോരാട്ടം

റിയൽമി
 

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ റിയൽമിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും 7,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാം. ഐസിഐസിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് നടത്തുമ്പോഴാണ് ഈ ഡിസ്കൌണ്ട് ലഭിക്കുന്നത്. ഇത് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ ബേസ് മോഡലിന്റെ വില 29,999 രൂപയായി കുറയ്ക്കുന്നു. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡൽ 31,999 രൂപയ്ക്കും സ്വന്തമാക്കാൻ കഴിയുന്നു. 150 വാട്ട് വേരിയന്റ് 35,999 രൂപയ്ക്കും വാങ്ങാൻ സാധിക്കും.

ഓഫറുകൾ

ഫ്ലിപ്പ്കാർട്ടിൽ നിന്നും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കും നിരവധി ഓഫറുകൾ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിൽ നിന്നും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ എസ്ബിഐ കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 7,000 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാൻഡ് കാർഡ് ഉപയോക്താക്കൾക്ക് 5 ശതമാനം ക്യാഷ്ബാക്ക് ഓഫറും ലഭ്യമാണ്. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ മൂന്ന് കളർ ഓപ്ഷനുകളിലാണ് വിപണിയിൽ എത്തുന്നത്. നൈട്രോ ബ്ലൂ, അസ്ഫാൽറ്റ് ബ്ലാക്ക്, സ്പ്രിന്റ് വിറ്റ് എന്നിവയാണ് ലഭ്യമായ കളർ ഓപ്ഷനുകൾ.

വിപണി പിടിക്കാൻ വിവോയുടെ വജ്രായുധം; വിവോ ടി1 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തിവിപണി പിടിക്കാൻ വിവോയുടെ വജ്രായുധം; വിവോ ടി1 പ്രോ സ്മാർട്ട്ഫോൺ ഇന്ത്യയിലെത്തി

റിയൽമി ജിടി നിയോ 3 ഫീച്ചറുകൾ

റിയൽമി ജിടി നിയോ 3 ഫീച്ചറുകൾ

റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ 6.7 ഇഞ്ച് ഫുൾ എച്ച്‌ഡി അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഈ ഡിസ്പ്ലെയിൽ 120 ഹെർട്‌സിന്റെ ഉയർന്ന് റിഫ്രഷ് റേറ്റ് ലഭ്യമാണ്. റിഫ്രഷ് റേറ്റ് കുറച്ച് കൊണ്ട് വരുന്ന ഗ്രാനുലാർ സെറ്റിങ്സും ഫോണിൽ ലഭ്യമാണ്. 100 ശതമാനം ഡിസിഐ-പി3 കളർ ഗാമറ്റും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെയുടെ സവിശേഷതയാണ്. 1 ബില്ല്യണിലധികം നിറങ്ങൾക്കും സപ്പോർട്ട് ലഭിക്കുന്നു. കോർണിങ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ നൽകിയിട്ടുണ്ട്.

12 ജിബി

12 ജിബി വരെയുള്ള റാമും 256 ജിബി സ്റ്റോറേജുമുള്ള സ്മാർട്ട്ഫോൺ ആൻഡ്രോയിഡ് 12 ബേസ്ഡ് റിയൽമി യുഐ 3.0യിലാണ് പ്രവർത്തിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉള്ളത്. മിഡ് റേഞ്ച് മാർക്കറ്റിലെ ഏറ്റവും വേഗതയേറിയ പ്രൊസസറുകളിൽ ഒന്നാണിത്. ഈ ചിപ്‌സെറ്റ് മികച്ച പെർഫോമൻസ് നൽകുന്നു. ഗെയിമർമാരെ സംബന്ധിച്ചിടത്തോളം പെർഫോമൻസ് തൃപ്തികരമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

കഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ കടത്തിവെട്ടി പോക്കോ എഫ്4 ജിടികഴിഞ്ഞ വാരം ട്രന്റിങ് സ്മാർട്ട്ഫോണുകളിൽ സാംസങിനെ കടത്തിവെട്ടി പോക്കോ എഫ്4 ജിടി

ട്രിപ്പിൾ ക്യാമറ

ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ലഭിക്കുന്ന 50 മെഗാ പിക്സൽ സോണി ഐഎംഎക്സ്766 പ്രൈമറി ക്യാമറയാണ് ഈ ഡിവൈസിൽ ഉള്ളത്. 119 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 8 മെഗാ പിക്സൽ അൾട്രാ വൈഡ് ക്യാമറയും 2 മെഗാ പിക്സൽ മാക്രോ ക്യാമറയും റിയൽമി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സൽ സാംസങ് സെൻസറാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉള്ളത്.

ബാറ്ററി ശേഷി

വൈഫൈ 6, ഡോൾബി അറ്റ്‌മോസ്, ഹൈ റെസ് സപ്പോർട്ടുള്ള സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയും ഈ ഡിവൈസിലുണ്ട്. ഫാസ്റ്റ് ചാർജിങിനെ അടിസ്ഥാനമാക്കി രണ്ട് വേരിയന്റുകളുള്ളതിനാൽ, ബാറ്ററി ശേഷിയും വ്യത്യസ്തമാണ്. 80 വാട്ട് മോഡലിൽ 5000 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. അതേസമയം 150 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള മോഡലിൽ 4500 എംഎഎച്ച് ബാറ്ററിയും ലഭ്യമാണ്. രണ്ട് വേരിയന്റുകളും ചാർജ് ചെയ്യാൻ യുഎസ്ബി സി പോർട്ടാണ് ഉപയോഗിക്കുന്നത്.

വിവോ വൈ21, വിവോ വൈ21ഇ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വില കുറച്ചുവിവോ വൈ21, വിവോ വൈ21ഇ സ്മാർട്ട്ഫോണുകൾക്ക് ഇന്ത്യയിൽ വില കുറച്ചു

ഫ്ലാഗ്ഷിപ്പ്

ഒരു ഫ്ലാഗ്ഷിപ്പ് ഓഫർ ചെയ്യുന്ന എല്ലാ സവിശേഷതകളും റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിൽ ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ വൺപ്ലസ് 10ആർ, അസൂസ് 8z തുടങ്ങിയ സ്മാർട്ട്ഫോണുകളുമായിട്ടാണ് റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോൺ മത്സരിക്കുക. വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് സമാനമായ ഫീച്ചറുകൾ റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിലും ലഭ്യമാണ്. വൺപ്ലസ് 10 ആർ സ്മാർട്ട്ഫോൺ മീഡിയാടെക്ക് ഡൈമൻസിറ്റി 8100 മാക്സ് എസ്ഒസിയിൽ പ്രവർത്തിക്കുന്നു. റിയൽമി ജിടി നിയോ 3 സ്മാർട്ട്ഫോണിനേക്കാൾ വിലയും കൂടുതൽ ആണിതിന്.

Best Mobiles in India

English summary
There are two variants of the latest Realme GT Neo 3 smartphone available in India. One variant has a 4,500 mAh battery and 150w of UltraDart charging support. The second Realme GT Neo 3 variant has 80w SuperDart charging support and a 5000 mAh battery.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X