ഈ കിടിലൻ സ്മാർട്ട്ഫോൺ ഈ ദിനത്തിൽ ഇത്രേം ഡിസ്കൌണ്ടിൽ വാങ്ങാം

സാംസങിന്റെ ഫ്ലാഗ്ഷിപ്പ് ഗാലക്സി എസ്23 സീരീസിലെ ഡിവൈസുകൾ ആഗോള വിപണികളിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഗാലക്സി എസ്23, ഗാലക്സി എസ്23 പ്ലസ്, ഗാലക്സി എസ്23 അൾട്ര എന്നിങ്ങനെ മൂന്ന് ഡിവൈസുകളാണ് സീരീസിലുള്ളത്. അവതരിപ്പിക്കപ്പെട്ടെങ്കിലും ഡിവൈസുകൾ ഇത് വരെ വിൽപ്പനയ്ക്ക് എത്തിയിട്ടില്ല. ഫെബ്രുവരി 23 മുതൽ ഗാലക്സി എസ്23, ഗാലക്സി എസ്23 പ്ലസ്, ഗാലക്സി എസ്23 അൾട്ര എന്നിവ യൂസേഴ്സിന് വാങ്ങാൻ കഴിയും. കടുത്ത സാംസങ് ആരാധകർക്ക് വേണമെന്നുണ്ടെങ്കിൽ ഈ സ്മാർട്ട്ഫോണുകൾ മുൻകൂറായി ബുക്ക് ചെയ്യാൻ കഴിയും. പ്രീബുക്കിങ് ഓപ്ഷനൊപ്പം നിരവധി ഓഫറുകളും കമ്പനി നൽകുന്നുണ്ട്.
Samsung S23 series-ലെ ഏറ്റവും നിരക്ക് കുറഞ്ഞ സ്മാർട്ട്ഫോൺ ആണ് സാംസങ് ഗാലക്സി എസ്23. പ്രീബുക്കിങ് ഓഫറിന്റെ ഭാഗമായി ഏകദേശം 13,000 രൂപ വരെ ഡിസ്കൌണ്ടിൽ ഈ സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ കഴിയും. ബാങ്ക് ഓഫറുകൾ ഉൾപ്പടെയാണ് ഈ ഡിസ്കൌണ്ട്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.
Samsung Galaxy S23 : ഡീലിനെക്കുറിച്ച് അറിയാം
സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോണിന്റെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 74,999 രൂപയും 256 ജിബി വേരിയന്റിന് 79,999 രൂപയുമാണ് വില വരുന്നത്. അതേ സമയം ആമസോണിൽ ലിമിറ്റഡ് ടൈമിലേക്ക് മാത്രമുള്ള സെയിൽ ഓഫറിനൊപ്പം സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോണിന്റെ 256 ജിബി വേരിയന്റ് 128 ജിബി സ്റ്റോറേജ് മോഡലിന്റെ വിലയിൽ സ്വന്തമാക്കാൻ കഴിയും. അതായത് ഒറ്റയടിക്ക് 5,000 രൂപയുടെ ഡിസ്കൌണ്ട്. ഇത് ഇവിടം കൊണ്ടും അവസാനിക്കുന്നില്ല.
സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ പണം അടയ്ക്കാൻ ഐസിഐസിഐ ഡെബിറ്റ് കാർഡോ ക്രെഡിറ്റ് കാർഡോ ഉപയോഗിക്കുന്നവർക്ക് 8,000 രൂപയുടെ ഡിസ്കൌണ്ടും ലഭിക്കും. ഈ രണ്ട് ഓഫറുകളും ഉപയോഗപ്പെടുത്തിയാൽ സ്മാർട്ട്ഫോൺ മൊത്തത്തിൽ 13,000 രൂപയുടെ ( 8,000 + 5,000 ) ഡിസ്കൌണ്ടിൽ വാങ്ങാൻ കഴിയും. അതായത് 79,999 രൂപ വില വരുന്ന സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോണിന്റെ 256 ജിബി മോഡൽ 66,999 രൂപയ്ക്ക് വാങ്ങാൻ കഴിയും.
സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോൺ ഫീച്ചറുകൾ
6.1 ഇഞ്ച് ഡിസ്പ്ലെയാണ് സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോണിൽ ഉള്ളത്. 2340x 1080 പിക്‌സൽ റെസല്യൂഷനും ഈ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 8 ജെൻ 2 ഫ്ലാഗ്ഷിപ്പ് പ്രോസസറാണ് ഡിവൈസിൽ ഉള്ളത്. രണ്ട് വേരിയന്റുകളിലാണ് സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോൺ വിപണിയിൽ എത്തുന്നത്.
8 ജിബി റാം + 128 ജിബി ഇന്റേണൽ സ്റ്റോറേജ്
8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ്
കസ്റ്റം മെയ്ഡ് വൺ യുഐ 5.1 ഒഎസിലാണ് സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. ഗൂഗിൾ ആൻഡ്രോയിഡ് 13 ഒഎസിനെ ബേസ് ചെയ്താണ് ഈ ഒഎസ് തയ്യാറാക്കിയിരിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 50 എംപി പ്രൈമറി ലെൻസാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സംവിധാനത്തിന്റെ ഹൈലൈറ്റ്. 12 എംപി അൾട്ര വൈഡ് ലെൻസ്, 10 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയും സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോണിലെ റിയർ ക്യാമറ സംവിധാനത്തിന്റെ ഭാഗമാണ്. സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോണിൽ 3900 mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. സാംസങ് ഗാലക്സി എസ്23 സ്മാർട്ട്ഫോൺ ഫാന്റം ബ്ലാക്ക്, ക്രീം, ഗ്രീൻ, ലാവെൻഡർ എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിൽ യൂസേഴ്സിന് വാങ്ങാൻ കഴിയും.
സാംസങ് ഗാലക്സി എസ്23 പ്ലസ് സ്മാർട്ട്ഫോൺ രണ്ട് വേരിയന്റുകളിൽ യൂസേഴ്സിന് ലഭിക്കും. സാംസങ് ഗാലക്സി എസ്23 പ്ലസ് ഫോണിന്റെ 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ 94,999 രൂപയ്ക്ക് ലഭിക്കും. സാംസങ് ഗാലക്സി എസ്23 പ്ലസ് ഫോണിന്റെ 8 ജിബി റാം + 512 ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 1,04,999 രൂപയും വില വരും.


Click it and Unblock the Notifications