Just In
- 7 hrs ago
ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി
- 9 hrs ago
10,000 രൂപയിൽ താഴെ വിലയും അടിപൊളി ഫീച്ചറുകളും; അറിയാം ഈ Vivo സ്മാർട്ട്ഫോണുകളെക്കുറിച്ച്
- 10 hrs ago
108 എംപി ക്യാമറയുള്ള സ്മാർട്ട്ഫോണുകൾ വെറും 20,000 രൂപയിൽ താഴെ വിലയിൽ
- 13 hrs ago
20,000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
Don't Miss
- News
മാലിന്യം കണ്ടെത്താന്‍ ഇനി ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിങ് ആപ്ലിക്കേഷന്‍
- Finance
ജൂണ്‍ പാദഫലം തകര്‍ത്തു! ഈ മിഡ് കാപ് ഓഹരിക്ക് ബൈ റേറ്റിങ്; 50% മുന്നേറാം
- Movies
'മൂന്നാമതും ഗർഭിണിയാണോ? ചിത്രങ്ങളിൽ വയറ് കാണാമല്ലോ?'; പാപ്പരാസികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി കരീന!
- Travel
ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് വെറും രണ്ടുമണിക്കൂര്‍!! പുതിയ ഗ്രീന്‍ എക്സ്പ്രസ് വേയെക്കുറിച്ച് അറിയാം
- Sports
Asia Cup 2022: ഇവരെ പേടിക്കണം! ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന പാക് താരങ്ങള്‍
- Automobiles
ബജറ്റ് ഹാച്ച്ബാക്ക് ശ്രേണി തിരികെ പിടിക്കാന്‍ Alto K10 എത്തുന്നു; ബുക്കിംഗ് ആരംഭിച്ച് Maruti
- Lifestyle
രാഖി കെട്ടുമ്പോള്‍ വലത് കൈയ്യില്‍ വേണം: ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതും
Xiaomi 12 Pro: 13,000 രൂപ കിഴിവിൽ ഷവോമി 12 പ്രോ, ഈ അവസരം നഷ്ടപ്പെടുത്തരുത്
ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ഷവോമി 12 പ്രോ. സ്നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്സെറ്റിന്റെ കരുത്തിൽ സ്ഥിരതയുള്ള പെർഫോമൻസ് ഉറപ്പ് തരുന്ന ഷവോമി ഫോണുകളിൽ ഒന്നാണ് 12 പ്രോ. ഈ കിടിലൻ സ്മാർട്ട്ഫോൺ ഇപ്പോൾ 13,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കാൻ അവസരം ലഭിച്ചിരിക്കുകയാണ്. ഒരു ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണിന് 13,000 രൂപ ഡിസ്കൌണ്ട് എന്ന് കേൾക്കുമ്പോൾ തന്നെ അത്ഭുതം തോന്നുന്നില്ലേ. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക (Xiaomi 12 Pro).

ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2022നൊപ്പമാണ് ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ ഇത്ര വലിയ ഡിസ്കൌണ്ടിൽ ലഭിക്കുന്നത്. ഷവോമി 12 പ്രോ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഓഫർ ആണിത്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ മറ്റ് നിരവധി ഗാഡ്ജറ്റുകൾക്കും ആകർഷകമായ ഡിസ്കൌണ്ടുകളും ഓഫറുകളും ലഭിക്കുന്നു. ഓഗസ്റ്റ് 10 വരെയാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ നീണ്ട് നിൽക്കുന്നത്.
Samsung: ഈ ഫീച്ചറുകൾ സാംസങ് ഫോണുകളിൽ മാത്രം ?

ഷവോമി 12 പ്രോ ഡിസ്കൌണ്ട് ഓഫർ
ഷവോമി 12 പ്രോ സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള ബേസ് വേരിയന്റ് 62,999 രൂപ വിലയിലാണ് വിൽപ്പനയ്ക്ക് എത്തിയത്. ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി 13,000 രൂപ ഡിസ്കൌണ്ടാണ് ഷവോമി 12 പ്രോയ്ക്ക് ലഭിക്കുന്നത്. അതായത് ഡിവൈസ് 49,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുമെന്ന് അർഥം. ഷവോമി 12 പ്രോ സ്മാർട്ട്ഫോൺ 13,000 രൂപ ഡിസ്കൌണ്ടിൽ സ്വന്തമാക്കുന്നത് എങ്ങനെയെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2022ന്റെ ഭാഗമായി, ആമസോൺ 5,000 രൂപയുടെ കൂപ്പൺ ഓഫർ ഷവോമി 12 പ്രോ വാങ്ങുന്നവർക്ക് ഓഫർ ചെയ്യുന്നു. ഒപ്പം ഏതെങ്കിലും ബാങ്ക് ക്രെഡിറ്റ് കാർഡ് വാങ്ങുന്നവർക്ക് 6,000 രൂപയുടെ ഡിസ്കൌണ്ട് കൂടി ലഭിക്കും. ഇനി നിങ്ങളുടെ കയ്യിലുള്ളത് എസ്ബിഐ ക്രെഡിറ്റ് കാർഡ് ആണെങ്കിൽ രണ്ടായിരം രൂപയുടെ ഡിസ്കൌണ്ട് കൂടി അധികമായി ലഭിക്കും. ഈ ഓഫറുകൾ എല്ലാം ഉപയോഗിക്കാൻ സാധിക്കുന്നവർക്കാണ് ഷവോമി 12 പ്രോയിൽ 13,000 രൂപയുടെ ഡിസ്കൌണ്ട് ലഭിക്കുന്നത്.
BSNL: യൂസേഴ്സിന് സ്വാതന്ത്ര്യ ദിന സമ്മാനവുമായി ബിഎസ്എൻഎൽ

എക്സ്ചേഞ്ച് ഓഫർ
ഇത് മാത്രമല്ല പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്ത് പുതിയ ഷവോമി 12 പ്രോ വാങ്ങാനും ആമസോൺ അവസരം ഒരുക്കുന്നു. എക്സ്ചേഞ്ച് ഓഫർ കൂടി അപ്ലെ ചെയ്താൽ ഡിവൈസിന്റെ വില 24,350 രൂപ വരെ കുറയാനും സാധ്യതയുണ്ട്, നിങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്ന ഡിവൈസിന്റെ കാലപ്പഴക്കവും അവസ്ഥയും ഒക്കെ പരിഗണിച്ചാണ് മൂല്യം കണക്കാക്കുന്നത്. നിങ്ങൾ ഒരു ഹൈ എൻഡ് സ്‌മാർട്ട്‌ഫോൺ ആണ് ട്രേഡ് ചെയ്യുന്നതെങ്കിൽ, നിങ്ങൾക്ക് പരമാവധി എക്‌സ്‌ചേഞ്ച് ഡിസ്കൌണ്ട് ലഭിക്കും.

നിങ്ങൾ ഷവോമി 12 പ്രോ വാങ്ങണമോ?
സ്ഥിരതയാർന്ന പെർഫോമൻസ് നൽകുന്ന, പ്രീമിയം സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 സ്‌മാർട്ട്‌ഫോണാണ് ഷവോമി 12 പ്രോ. 13,000 രൂപ ഡിസ്കൌണ്ടിൽ ഇത്രയും മികച്ച ഡിവൈസുകളിൽ ഒന്ന് സ്വന്തമാക്കാൻ കഴിയുന്നത് ഒരു വലിയ കാര്യമാണ്. ഷവോമി ഓഫർ ചെയ്യുന്ന ഹൈ എൻഡ്, പ്രീമിയം ഡിവൈസാണ് ഷവോമി 12 പ്രോ എന്ന കാര്യം ഓർക്കണം.
Vivo: ഓഗസ്റ്റിൽ തന്നെ വാങ്ങണം 30,000 രൂപയിൽ താഴെ വില വരുന്ന ഈ വിവോ ഫോണുകൾ

ഷവോമി 12 പ്രോ 5ജി: സവിശേഷതകൾ
ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ 6.73 ഇഞ്ച് WQHD+ അമോലെഡ് ഡിസ്‌പ്ലേയാണ് ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും ഷവോമി 12 പ്രോ 5ജിയുടെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. അഡാപ്റ്റീവ് റിഫ്രഷ് റേറ്റാണ് ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ ഓഫർ ചെയ്യുന്നത്. ഇതൊരു എൽടിപിഒ2 പാനൽ കൂടിയാണ്.

ഷവോമി 12 പ്രോ 5ജിയുടെ ഡിസ്പ്ലെ 480 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റും ഓഫർ ചെയ്യുന്നു. മികച്ച ഗെയിമിങ് അനുഭവത്തിനും ഷവോമി 12 പ്രോ 5ജിയിലെ ഡിസ്പ്ലെ സഹായിക്കുന്നു. ക്വാൽകോം സ്‌നാപ്പ്ഡ്രാഗൺ 8 ജെൻ 1 ചിപ്പ്‌സെറ്റിന്റെ കരുത്തിലാണ് ഷവോമി 12 പ്രോ 5ജി പ്രവർത്തിക്കുന്നത്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നു.
Vivo: ഓഗസ്റ്റിൽ തന്നെ വാങ്ങണം 30,000 രൂപയിൽ താഴെ വില വരുന്ന ഈ വിവോ ഫോണുകൾ

ആൻഡ്രോയിഡ് 12 ബേസ്ഡ് എംഐയുഐയിലാണ് ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ റൺ ചെയ്യുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമായാണ് ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ വിൽപ്പനയ്ക്കെത്തുന്നത്. 50 മെഗാപിക്സൽ സോണി IMX707 വൈഡ് ആംഗിൾ പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്.

50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ് എന്നിവയും ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ ലഭ്യമാണ്. സെൽഫികൾ പകർത്താനും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്.
VI Plans: വീണ്ടും നിരക്ക് വർധനവിന് ഒരുങ്ങി വിഐ; പണി കിട്ടുക പാവങ്ങൾക്ക്

ഹാർമോൺ കാർഡോണിന്റെ ഡ്യുവൽ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസ് സപ്പോർട്ടും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. 4,600 mAh ബാറ്ററിയാണ് ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ 120W ഹൈപ്പർചാർജ് സപ്പോർട്ടും ലഭ്യമാണ്.

50W വയർലെസ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിട്ടുണ്ട്. ബൂസ്റ്റ് മോഡിൽ വെറും 20 മിനിറ്റിനുള്ളിൽ 100 ശതമാനം ചാർജ് ചെയ്യാൻ ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാക്കിയിരിക്കുന്ന ഫാസ്റ്റ് ചാർജിങ് സപ്പോർട്ടിന് സാധിക്കും. 3 വർഷത്തെ ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷ അപ്‌ഡേറ്റുകളും ഷവോമി 12 പ്രോ 5ജി സ്മാർട്ട്ഫോണിൽ ലഭിക്കും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
44,999
-
15,999
-
20,449
-
7,332
-
18,990
-
31,999
-
54,999
-
17,091
-
17,091
-
13,999
-
31,830
-
31,499
-
26,265
-
24,960
-
21,839
-
15,999
-
11,570
-
11,700
-
7,070
-
7,086