Home
Mobile

Redmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽ

മിഡ്റേഞ്ചിലെ എണ്ണം പറഞ്ഞ സ്മാർട്ട്ഫോണുകളിലൊന്നാണ് റെഡ്മിയുടെ കെ50ഐ 5ജി. മികച്ച 5ജി പെർഫോമൻസ് ഉറപ്പ് തരുന്ന റെഡ്മി കെ50ഐ 5ജി ക്യാമറ സെക്ഷനിൽ അടക്കം ഒട്ടും കുറവില്ലാത്ത പ്രകടനവും കാഴ്ച വയ്ക്കുന്നുണ്ട്. നിലവിൽ കമ്പനി വെബ്സൈറ്റിൽ 35,999 രൂപ എംആർപി പ്രൈസിലാണ് റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ Redmi K50i 5G 11,000 രൂപ ഡിസ്കൌണ്ടിൽ ഇപ്പോൾ സ്വന്തമാക്കാൻ കഴിയും. കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

റെഡ്മി

റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോണിന് ഒറ്റയടിക്ക് 9,000 രൂപ ഡിസ്കൌണ്ടാണ് റെഡ്മി ഓഫർ ചെയ്യുന്നത്. ( എംആർപി പ്രൈസിൽ നിന്നും ). ഇത് ഫോണിന്റെ വില 26,999 രൂപയായി കുറയ്ക്കുന്നു. കൂടാതെ ഐസിഐസിഐ ബാങ്കിന്റെ ഡെബിറ്റ് കാർഡുകളും ക്രഡിറ്റ് കാർഡുകളും ഉപയോഗിച്ച് പർച്ചേസ് നടത്തിയാൽ 2,000 രൂപ കൂടി റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോണിന് കുറയും.

കെ50ഐ

അങ്ങനെ റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോണിന് ആകെ ലഭിക്കുന്ന ഡിസ്കൌണ്ട് 11,000 രൂപയാകും. ഇതോടെ 24,999 രൂപയ്ക്ക് ഈ റെഡ്മി സ്മാർട്ട്ഫോൺ യൂസേഴ്സിന് സ്വന്തമാക്കാൻ സാധിക്കും. റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാം + 256 ജിബി ഇന്റേണൽ സ്റ്റോറേജ് വേരിയന്റിനാണ് ഈ ഡിസ്കൌണ്ട് ലഭ്യമാകുന്നത്.

റെഡ്മി കെ50ഐ 5ജി ഫീച്ചറുകൾ

റെഡ്മി കെ50ഐ 5ജി ഫീച്ചറുകൾ

ഇത്രയും വായിച്ചിട്ട് ബോറടിക്കാത്തവർക്ക് റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോണിന്റെ ഫീച്ചറുകൾ മനസിലാക്കാൻ തുടർന്ന് വായിക്കാം. 2,460 x 1,080 പിക്‌സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി പ്ലസ് ലിക്വിഡ് എഫ്എഫ്എസ് ഡിസ്‌പ്ലെയാണ് റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്.

ഡിസ്പ്ലെ

144 ഹെർട്സ് റിഫ്രഷ് റേറ്റും 270 ഹെർട്സ് ടച്ച് സാംപ്ലിങ് റേറ്റും ഡിവൈസിലെ ഡിസ്പ്ലെ ഓഫർ ചെയ്യുന്നു. കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഡിസ്പ്ലെയിൽ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ആയിട്ടുള്ള എംഐയുഐ 13 ഒഎസ് പ്രീഇൻസ്റ്റാൾഡ് ആയി ഡിവൈസിൽ നൽകിയിരിക്കുന്നുമുണ്ട്.

മീഡിയടെക് ഡൈമൻസിറ്റി 8100

മീഡിയടെക് ഡൈമൻസിറ്റി 8100 ചിപ്പ്സെറ്റാണ് റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോണിന്റെ ഹൃദയം. മാലി-ജി610 എംസി6 ജിപിയുവും ഡിവൈസിൽ ഉണ്ട്. 6 ജിബി റാം + 128 ജിബി യുഎഫ്എസ് 3.1 സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി യുഎഫ്എസ് 3.1 ഇന്റേണൽ സ്റ്റോറേജ് വേരിയന്റുകളും കമ്പനി ഓഫർ ചെയ്യുന്നു.

കളർ ഓപ്ഷനുകൾ

സ്റ്റെൽത്ത് ബ്ലാക്ക്, ഫാന്റം ബ്ലൂ, ക്വിക്ക് സിൽവർ എന്നിവയാണ് കളർ ഓപ്ഷനുകൾ. ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഡിവൈസ് പാക്ക് ചെയ്യുന്നത്. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്ര വൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയാണ് റിയർ ക്യാമറ സജ്ജീകരണത്തിലുള്ളത്. 16 എംപി ഫ്രണ്ട് ക്യാമറയും റെഡ്മി കെ50ഐ 5ജി ഫീച്ചർ ചെയ്യുന്നു.

5080 mAh ബാറ്ററി

5080 mAh ബാറ്ററിക്കൊപ്പം 67W ടർബോ ചാർജിങ് സപ്പോർട്ടും റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. നിരന്തര ഉപയോഗത്തിൽ ഫോൺ ഓവർഹീറ്റ് ആകുന്നത് തടയാൻ 7 ഗ്രാഫൈറ്റ് ലെയറുകളുള്ള ലിക്വിഡ് കൂൾ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. സൈഡ് മൌണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ഫേസ് അൺലോക്ക് എന്നീ ഫീച്ചറുകളും റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോണിലുണ്ട്.

ബ്ലൂടൂത്ത്

എൻ1, എൻ3, എൻ5, എൻ7, എൻ8, എൻ20, എൻ28എ, എൻ38, എൻ40, എൻ41, എൻ77, എൻ78 എന്നീ 5ജി ബാൻഡുകളാണ് റെഡ്മി കെ50ഐ 5ജി സ്മാർട്ട്ഫോൺ സപ്പോർട്ട് ചെയ്യുന്നത്. ബ്ലൂടൂത്ത് 5.3, വൈഫൈ 6 എന്നിങ്ങനെയുള്ള ഏറ്റവും പുതിയ കണക്റ്റിവിറ്റി ഓപ്ഷനുകളും ഡിവൈസിൽ ലഭ്യമാണ്.

Best Mobiles in India

English summary
Redmi K50i 5G is one of the most talked-about mid-range smartphones. Guaranteeing the best 5G performance, the Redmi K50i 5G is performing well in the camera section as well. The Redmi K50i 5G smartphone is currently priced at Rs 35,999 (MRP) on the company's website.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X