Just In
- 9 hrs ago
30,000 രൂപയിൽ താഴെ വിലയുള്ള ജനപ്രിയ 5G സ്മാർട്ട്ഫോണുകൾ
- 10 hrs ago
ഇനി കുതിപ്പ്; മലപ്പുറം, കണ്ണൂർ, കോട്ടയം, കൊല്ലം, പാലക്കാട് നഗരങ്ങളിലും ജിയോ 5ജി! ശ്രദ്ധിക്കേണ്ടവ ഇതാ...
- 11 hrs ago
പേടിവേണ്ട, ഇവിടെ ലാഭത്തോട് ലാഭം മാത്രം; ബിഎസ്എൻഎൽ 'സൂപ്പർസ്റ്റാർ' ശരിക്കും സ്റ്റാറാണ്!
- 12 hrs ago
ചാറ്റ്ജിപിറ്റിയുടെ ലീവ് ലെറ്ററും തരൂരിന്റെ ദുഖവും... എഐ ചാറ്റ്ബോട്ടിന് മറുപടിയുമായി ശശി തരൂർ
Don't Miss
- News
ഇന്ത്യക്കാര്‍ക്ക് ഇത്രയും ഭാഗ്യമോ; പ്രവാസിക്ക് അടിച്ചത് ബംപര്‍ ലോട്ടറി, ലക്ഷങ്ങള്‍ കൈയ്യിലെത്തും
- Movies
ദുബായിൽ ചെന്നിറങ്ങിയാൽ അപ്പോൾ പിടിച്ചുകൊണ്ട് പോകും! ഗോൾഡൻ വിസ കിട്ടാത്തതിന് കാരണം; ഷൈൻ പറയുന്നു
- Sports
IND vs NZ: ശ്രേയസിന് പകരം പ്ലേയിങ് 11 ആര്? നാലാം നമ്പറില്‍ അവന് വരും-രോഹിത് പറയുന്നു
- Automobiles
ആലപ്പുഴ പട്ടണം വരെ പോയി വരാം; കായൽ ഭംഗി കണ്ട് പോകാം കുറഞ്ഞ ചിലവിൽ
- Finance
സ്വർണമോ, ഓഹരിയോ, മ്യൂച്വൽ ഫണ്ടോ, സ്ഥിര നിക്ഷേപമോ; എവിടെ നിക്ഷേപിക്കാം
- Lifestyle
ഗര്‍ഭകാലം ശരീരഭാരം കൂടുതലോ? ഒഴിവാക്കേണ്ടത് അത്യാവശ്യം
- Travel
കൺപീലി വരെ ഐസ് മൂടുന്നു; തണുപ്പിൽ വിറച്ച് റഷ്യന്‍ നഗരം..അമ്പരപ്പിക്കും കാഴ്ചകൾ
OnePlus 10R 5G: വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് 4,000 രൂപ കുറച്ചു; ഓഫർ പരിമിത കാലത്തേക്ക് മാത്രം
വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ ഇപ്പോൾ നിങ്ങൾക്ക് വമ്പിച്ച വിലക്കിഴിവിൽ സ്വന്തമാക്കാം. ആമസോൺ ഫാബ്ഫോൺസ് ഫെസ്റ്റിലൂടെയാണ് ഈ ഡിവൈസിന് കിഴിവ് ലഭിക്കുന്നത്. 38,999 രൂപ വിലയുള്ള സ്മാർട്ട്ഫോൺ ഇപ്പോൾ 34,999 രൂപയ്ക്ക് സ്വന്തമാക്കാം 4000 രൂപ കിഴിവാണ് ഇപ്പോൾ ഈ ഡിവൈസ് വാങ്ങുന്ന ആളുകൾക്ക് ലഭിക്കുന്നത്. ആമസോൺ ഫാബ് ഫോൺ ഫെസ്റ്റിലൂടെ OnePlus 10R 5G സ്മാർട്ട്ഫോൺ ഇത്രയും വലിയ കിഴിവിൽ ലഭിക്കുന്നത് ഇത് ആദ്യമായാണ്. ജൂൺ 30 വരെ മാത്രമാണ് ഈ സെയിൽ നടക്കുന്നത്.

OnePlus 10R 5G സ്മാർട്ട്ഫോൺ ആമസോണിലൂടെ ഇപ്പോൾ വാങ്ങുന്ന ആളുകൾ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാലാണ് 4,000 രൂപ കിഴിവ് ലഭിക്കുന്നത്. ഈ കിഴിവോടെ സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറജുമുള്ള മോഡൽ നിങ്ങൾക്ക് 34,999 രൂപയ്ക്ക് ലഭ്യമാകും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വൺപ്ലസ് 10ആർ സ്മാർട്ട്ഫോൺ മോഡലിന് യഥാർഥ വില 42,999 രൂപയാണ്. ഈ ഡിവൈസ് ഇപ്പോൾ 38,999 രൂപയ്ക്ക് ലഭ്യമാകും.

വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിന് 150W സൂപ്പർ വൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള പ്രത്യേക വേരിയന്റും ഉണ്ട്. വൺപ്ലസ് 10ആർ എൻഡ്യൂറൻസ് എഡിഷൻ എന്നറിയപ്പെടുന്ന ഈ സ്മാർട്ട്ഫോണിനും വിലക്കിഴിവ് ലഭ്യമാണ്. ഈ മോഡലിന് യഥാർഥത്തിൽ 43,999 രൂപയാണ് വില. ആമസോൺ ഫാബ് ഫോൺസ് ഫെസ്റ്റിലൂടെ സ്മാർട്ട്ഫോൺ 39,999 രൂപയ്ക്ക് ലഭ്യമാകും. ഫോറസ്റ്റ് ഗ്രീൻ, സിയറ ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഈ ഡിവൈസ് വിൽപ്പനയ്ക്ക് എത്തുന്നത്.

OnePlus 10R 5G: വൺപ്ലസ് 10ആർ സവിശേഷതകൾ
6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ ഉള്ളത്. ഡിസ്പ്ലെയിൽ നടുഭാഗത്ത് ഹോൾ-പഞ്ച് കട്ട്‌ഔട്ട് നൽകിയിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റുള്ള ഈ ഡിസ്പ്ലെയ്ക്ക് ഫുൾ എച്ച്ഡി+ റെസല്യൂഷനും ഉണ്ട്. 720Hz ടച്ച് സാമ്പിൾ റേറ്റും ഈ ഡിസ്പ്ലെ സപ്പോർട്ട് ചെയ്യുന്നു. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ആണ് സുരക്ഷയ്ക്കായി നൽകിയിട്ടുള്ളത്. മീഡിയടെക് ഡൈമൻസിറ്റി 8100-മാക്സ് എസ്ഒസിയുടെ കരുത്തിലാണ് ഈ സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്.

വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഉള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) സപ്പോർട്ടുള്ള 50 എംപി സോണി IMX766 പ്രൈമറി ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 2 എംപി മാക്രോ ക്യാമറ സെൻസർ എന്നിവയാണ് ഈ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലെ സെൻസറുകൾ. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഡിവൈസിൽ 16 എംപി ഫ്രണ്ട് ക്യാമറ സെൻസറും നൽകിയിട്ടുണ്ട്.

80W സൂപ്പർവൂക്ക് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 mAh ബാറ്ററിയാണ് വൺപ്ലസ് 10ആർ സ്മാർട്ട്ഫോണിൽ ഉള്ളത്. വൺപ്ലസ് 10ആർ എൻഡ്യൂറൻസ് എഡിഷനിൽ 150W സൂപ്പർവൂക്ക് ചാർജിങ് സപ്പോർട്ടുള്ള 4500 mAh ബാറ്ററി നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ബേസ്ഡ് ഓക്സിജൻ ഒഎസ് 12.1ലാണ് ഡിവൈസ് പ്രവർത്തിക്കുന്നത്. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഫോണിന് ലഭിക്കും.

OnePlus 10R 5G: വൺപ്ലസ് 10ആർ വാങ്ങണോ?
40,000 രൂപ വില വിഭാഗത്തിൽ വരുന്ന വൺപ്ലസ് ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് വൺപ്ലസ് 10ആർ. ഇപ്പോൾ ലഭിക്കുന്ന വിലക്കിഴിവ് ഈ സ്മാർട്ട്ഫോൺ വാങ്ങുന്നത് മികച്ച ഡീലാക്കി മാറ്റുന്നു. ഫാസ്റ്റ് ചാർജിങ്, ക്യാമറ, ബാറ്ററി, പ്രോസസർ തുടങ്ങിയ എല്ലാ കാര്യത്തിലും മികവ് പുലർത്തുന്ന ഡിവൈസാണ് ഇത്. ഡിസൈനും ആകർഷകമാണ്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470