iPhone | പൊക്കം അളക്കാൻ ഫോൺ ക്യാമറ മതി; അറിയണമെന്നുള്ളവർ ഇവിടെ കമോൺ

|

നമ്മുടെയൊക്കെ സ്മാർട്ട്ഫോണുകളിൽ എന്തെല്ലാം ഫീച്ചറുകൾ ഉണ്ടെന്ന് അറിയാവുന്നവർ എത്ര പേരുണ്ട്. എണ്ണിപ്പറഞ്ഞാൽ ഒരു അഞ്ചോ പത്തോ ഫീച്ചറുകൾ പറയാൻ എല്ലാവർക്കും കഴിയും. എന്നാൽ അതിൽ കൂടുതൽ ഫീച്ചറുകൾ നമ്മുടെ ഫോണുകളിൽ ഉണ്ടെന്നുള്ളത് തർക്കമില്ലാത്ത കാര്യവുമാണ്. അൻഡ്രോയിഡ് സ്മാർട്ട്ഫോൺ ആണെങ്കിലും ഐഫോൺ ആണെങ്കിലും ഇത്തരത്തിൽ നിരവധി ഹിഡൻ ഫീച്ചറുകൾ ലഭ്യമാണ് (iPhone).

 

ആപ്പിൾ

ആപ്പിൾ ഐഫോണുകളുടെ പ്രോ മോഡലുകളിൽ ലഭ്യമായ, എന്നാൽ എല്ലാവർക്കും അത്ര പരിചയമില്ലാത്ത ഒരു ഫീച്ചർ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ലേഖനം. ഈ ഫീച്ചറിനെക്കുറിച്ച് അറിയാവുന്നവർ ആരുമില്ലെന്നൊരു അഭിപ്രായം ഞങ്ങൾക്കില്ല. ഒരുപാട് ഐഫോൺ പ്രോ മോഡൽ യൂസേഴ്സ് ഈ ഫീച്ചർ കണ്ടിട്ടും ഉപയോഗിച്ചിട്ടുമുണ്ടാകും.

ഐഫോൺ ഉപയോക്താക്കൾ

എന്നാൽ ഇതിനെക്കുറിച്ച് ധാരണയേ ഇല്ലാത്ത ഐഫോൺ ഉപയോക്താക്കൾക്ക് വേണ്ടി ഫോൺ ക്യാമറ ഉപയോഗിച്ച് ഉയരം അളക്കുന്ന ഫീച്ചറിനെക്കുറിച്ച് വിശദമായി നോക്കാം. ഐഫോണിലെ LiDAR സ്കാനറിനെക്കുറിച്ചാണ് ( ഐഫോൺ പ്രോ മോഡലുകളിലെ റിയർ ക്യാമറ മൊഡ്യൂളിലാണ് LiDAR സ്കാനർ സ്ഥിതി ചെയ്യുന്നത് ) പറഞ്ഞ് വരുന്നത്.

Smartphones Under 30000 | മോട്ടോ മുതൽ നോക്കിയ വരെ; ഇപ്പോൾ വാങ്ങാൻ കിടിലൻ സ്മാർട്ട്ഫോണുകൾSmartphones Under 30000 | മോട്ടോ മുതൽ നോക്കിയ വരെ; ഇപ്പോൾ വാങ്ങാൻ കിടിലൻ സ്മാർട്ട്ഫോണുകൾ

LiDAR
 

LiDAR സ്കാനറും ഐഫോണിലെ മെഷർ ആപ്പും ഉപയോഗിച്ച് ആളുകളുടെ ഉയരം അളക്കാൻ കഴിയും. LiDAR ( ലൈറ്റ് ഡിറ്റക്ഷൻ ആൻഡ് റേഞ്ചിങ് ) സംവിധാനത്തെക്കുറിച്ച് നിങ്ങൾ ഇതിന് മുമ്പും കേട്ടിട്ടുണ്ടാകും. കൃത്രിമോപഗ്രഹങ്ങളിലും മറ്റും ഭൂമിയുടെ പ്രതലം സ്കാൻ ചെയ്യാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയാണിത്. മറ്റ് പല കാര്യങ്ങൾക്കും LiDAR സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നുണ്ട്.

LiDAR സ്കാനറുകൾ

എന്നാൽ എല്ലാ ഐഫോണുകളിലും LiDAR സ്കാനറുകൾ ലഭ്യമല്ല. ഐഫോൺ 12, ഐഫോൺ 13, ഐഫോൺ 14 എന്നീ സീരീസുകളിലെ പ്രോ മോഡലുകളിൽ മാത്രമാണ് LiDAR സ്കാനർ ലഭ്യമായിട്ടുള്ളത്. അതായത് ആകെ ആറ് മോഡലുകളിൽ LiDAR സ്കാനർ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോണിലെ മെഷർ ആപ്പും LiDAR സ്കാനറും ഉപയോഗിച്ച് ഒരാളുടെ ഉയരം അളക്കുന്നത് എങ്ങനെയാണെന്ന് അറിയാൻ തുടർന്ന് വായിക്കുക.

ആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനിആരാധകരേ.., അതിവേഗ ചാർജിങ്ങിന്റെ തമ്പുരാൻ വരുന്നു; Realme GT Neo 5 ഇറക്കി ഞെട്ടിക്കാൻ കമ്പനി

മെഷർ അപ്പ്

സ്റ്റെപ്പ് 1 : ഇതിന് ആദ്യം നിങ്ങളുടെ ഐഫോണിൽ മെഷർ അപ്പ് ഓപ്പൺ ചെയ്യുക.

സ്റ്റെപ്പ് 2 : ഉയരം അളക്കേണ്ട ആളുടെ തല മുതൽ കാല് വരെ ക്യാമറയിൽ വരുന്ന രീതിയിൽ ഐഫോൺ സജ്ജീകരിക്കുക.

സ്റ്റെപ്പ് 3 : അൽപ്പ സമയത്തിനകം ഉയരം അളക്കുന്ന ആളുടെ തലയ്ക്ക് മുകളിൽ ഒരു ലൈൻ ( വര ) കാണാൻ കഴിയും. ഇതിന് തൊട്ട് താഴെയായി അയാളുടെ ഉയരവും നൽകിയിട്ടുണ്ടാകും.

ബട്ടൺ

സ്റ്റെപ്പ് 4 : ഈ അളവിന്റെ ഫോട്ടോയെടുക്കാൻ Take Picture ബട്ടൺ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 5 : ഫോട്ടോ സേവ് ചെയ്യാൻ screenshot ഓപ്ഷനിൽ ടാപ്പ് ചെയ്യുക.

സ്റ്റെപ്പ് 6 : ഇതിന് ശേഷം Done ഓപ്ഷനിൽ ടാപ്പ് ചെയ്യണം. തുടർന്ന് ഫോട്ടോസിലേക്കോ ഫയൽസിലേക്കോ സേവ് ചെയ്യാം.

Redmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽRedmi | ഈ റെഡ്മി സ്മാർട്ട്ഫോൺ ഇപ്പോൾ സ്വന്തമാക്കാം 11,000 രൂപ ഡിസ്കൌണ്ടിൽ

അളവ്

നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം ഐഫോൺ ഫോട്ടോസിൽ നിന്നും അല്ലെങ്കിൽ ഫയൽസിൽ നിന്നും ഉയരം അളന്ന ചിത്രം എളുപ്പത്തിൽ ആക്സസ് ചെയ്യാനും ഷെയർ ചെയ്യാനും കഴിയും. അളവ് എടുക്കുന്നതിനിടയിൽ ഡിവൈസ് ഒന്ന് മാറ്റിപ്പിടിച്ചിട്ട് പിന്നെയും കൊണ്ട് വന്നാൽ ഫങ്ഷൻ റീസെറ്റ് ആകുമെന്നും അറിഞ്ഞിരിക്കണം.

Corning Gorilla Glass | കോൺക്രീറ്റിൽ വീണാലും പൊട്ടാത്ത സ്മാർട്ട്ഫോൺ ഡിസ്പ്ലെകൾ; വമ്പൻ പ്രഖ്യാപനവുമായി കോർണിങ്Corning Gorilla Glass | കോൺക്രീറ്റിൽ വീണാലും പൊട്ടാത്ത സ്മാർട്ട്ഫോൺ ഡിസ്പ്ലെകൾ; വമ്പൻ പ്രഖ്യാപനവുമായി കോർണിങ്

ഐഫോൺ 15 അൾട്ര

ഐഫോൺ 15 അൾട്ര

മറ്റ് വാർത്തകളിൽ ഐഫോൺ 15 അൾട്രയുടെ റെൻഡറുകൾ ചില ഓൺലെൻ സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ആപ്പിൾ ഇൻസൈഡറാണ് ചിത്രങ്ങൾ ഷെയർ ചെയ്തത്. കർവ്ഡ് എഡ്ജുകളാണ് ഈ ചിത്രങ്ങളിലുള്ള ഡിവൈസിനുള്ളത്. ഐഫോൺ 12 മുതലുള്ള ഫ്ലാറ്റ് എഡ്ജ് ഡിസൈൻ മാറിയേക്കാമെന്ന് സാരം. ഡ്യുവൽ സെൽഫി ക്യാമറകളും ഡിവൈസിൽ കൊണ്ട് വരാൻ സാധ്യതയുണ്ട്.

Best Mobiles in India

English summary
How many of us know what features our smartphones have? Everyone can name five or ten features if they are counted. But there is no doubt that our phones have more features than that. Whether it is an Android smartphone or an iPhone, there are many such hidden features available.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X