ഐഫോൺ 14 ഉപഭോക്താക്കളെ നിങ്ങൾക്ക് ഇത് അറിയാമോ? നിങ്ങളുടെ ഫോണിലെ ചില രഹസ്യ ഫീച്ചറുകൾ
ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട ഫോൺ നിർമ്മാതാക്കളിൽ ഒരാളാണ് ആപ്പിൾ. ആപ്പിളിന്റെ ഐഫോണുകൾ കൈവശം വെക്കുക എന്നത് ഇന്ന് ഒരു സോഷ്യൽ സ്റ്റാറ്റസിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഒരു പ്രത്യേക ഫാൻബേസ് തന്നെ ഇന്ന് ഐഫോണുകൾക്ക് ഉണ്ട്. നിലവിൽ ഐഫോൺ 14ന് ആണ് ഏറ്റവും ലേറ്റസ്റ്റ് ആയി പുറത്തിറങ്ങളിയത്.
ഐഫോൺ 15 ഈ വർഷം അവസാനം തന്നെ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഐഫോൺ 14 ന് വൻ ജനസ്വീകാര്യതയാണ് ലഭിച്ചിരുന്നത്. സാധാരണ ഉപഭോക്താക്കൾക്ക് അറിയാത്ത ചില മറഞ്ഞിരിക്കുന്ന ഫീച്ചറുകളും ഐഫോണുകൾക്ക് ഉണ്ട്. ഇത്തരത്തിൽ ഐഫോൺ14ൽ മറഞ്ഞിരിക്കുന്ന ചില ഫീച്ചറുകൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

ഫോൺ ഓണാക്കുമ്പോഴും ഓഫാക്കുമ്പോഴും ആപ്പിളിന്റെ പ്രത്യേക ശബ്ദം കേൾക്കാനായി സെറ്റിംഗ്സിലേക്ക് ചെല്ലുക ശേഷം അവിടെ അക്സെസിബിലിറ്റിയിൽ നിന്ന് ഓഡിയോ/വിഷ്വൽ തിരഞ്ഞെടുക്കുക. ഇവിടെ പവർ ഓഫ്/ഓൺ നൽകിയാൽ ഫോൺ ഓഫ് ആക്കുമ്പോഴും ഓൺ ആക്കുമ്പോഴും ആപ്പിളിന്റെ പ്രത്യേക ശബ്ദം കേൾക്കാൻ സാധിക്കുന്നതാണ്. മറ്റൊരു രഹസ്യ ഫീച്ചറാണ് ഡിസ്പ്ലേ കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്നത്.
ഇതിനായി സെറ്റിംഗ്സിൽ ചെന്ന് ഡിസ്പ്ലേ ബ്രൈറ്റ്നെസ് തിരഞ്ഞെടുക്കുക ശേഷം ആൾവേയ്സ് ഓൺ ഡിസ്പ്ലേ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് ഇവിടെ നിങ്ങളുടെ ഡിസ്പ്ലേ ഇഷ്ടാനുസരണം കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്നതാണ്. ഡിഫോൾട്ടായി എല്ലായ്‌പ്പോഴും ഓൺ ഡിസ്‌പ്ലേ സ്വിച്ച് ഓണാക്കാനും സാധിക്കുന്നതാണ്. ലോക്ക് സ്‌ക്രീനിൽ അറിയിപ്പുകളും വാൾപേപ്പറും കാണണമോയെന്ന് നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

ഡൈനാമിക് ഐലൻഡിൽ ഒരു സമയം രണ്ട് ആപ്പുകൾ ഹോസ്റ്റ് ചെയ്യാൻ സാധിക്കുന്നതാണ് ഐഫോൺ 14ലെ മറ്റൊരു ഹിഡൻ ഫീച്ചർ. ഉദാഹരണത്തിന്, നിങ്ങൾ മ്യൂസിക് ആപ്പിൽ ഒരു പാട്ട് പ്ലേ ചെയ്യുമ്പോൾ അതേ സമയം നിങ്ങൾക്ക് ക്ലോക്ക് ഓപ്പൺ ആക്കണമെങ്കിൽ പാട്ട് ഓഫ് ആകാതെ തന്നെ ക്ലോക്കിന്റെ ആപ്പ് തുറക്കാൻ സാധിക്കും. ഇതിനായി ഡൈനാമിക് ഐലൻഡ് രണ്ട് ഭാഗങ്ങളായി വിഭജിക്കും.
ഒരു ഗിംബൽ ഉപയോഗിക്കാതെ തന്നെ ഐഫോണുകൊണ്ട് മികച്ച രീതിയിൽ ഷെയിക്ക് ആകാതെ വീഡിയോ പകർത്താൻ സഹായിക്കുന്ന ഫീച്ചറുകളും ഐഫോൺ 14ൽ ഉണ്ട്. ക്യാമറ ആപ്പിലെ ആക്ഷൻ മോഡ് ഫീച്ചർ ആണ് ഇതിന് സഹായിക്കുന്നത്. ക്യാമറ ആപ്പിലെ വീഡിയോയിലേക്ക് സ്വൈപ്പ് ചെയ്ത് മുകളിൽ ഇടത് കോണിലുള്ള ആക്ഷൻ ഐക്കണിൽ അമർത്തിയാൽ ഈ ഫീച്ചറിന്റെ സഹായം നിങ്ങൾക്ക് ലഭിക്കും.
വെളിച്ചം കുറഞ്ഞ സാഹചര്യത്തിൽ നല്ല വെളിച്ചത്തിൽ ഷൂട്ട് ചെയ്യാൻ സഹായിക്കുന്ന ഓപ്ഷനും ഐഫോൺ 14ൽ ഉണ്ട്. ഇതിനായി സെറ്റിംഗിൽ ചെന്ന് ക്യാമറയിലെ പ്രവർത്തന മോഡിന്റെ ലോവർ ലൈറ്റ് സ്വിച്ച് ഓണാക്കിയാൽ മാത്രം മതി. സാറ്റലൈറ്റ് വഴിയുള്ള എമർജൻസി എസ്ഒഎസ് പ്രവർത്തിക്കാൻ സാധിക്കും എന്നതും ഈ ഫോണിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഇതിനായി ഫൈന്റ് മൈ ആപ്പിൽ നിങ്ങളുടെ ലൊക്കേഷൻ അപ്ഡേറ്റ് ചെയ്തതിന് ശേഷം 911 ലേക്ക് മെസ്സേജ് അയച്ചാൽ മതി. സെല്ലുലാർ, വൈഫൈ നെറ്റ്‌വർക്കുകൾ ലഭ്യമല്ലാത്ത ഒരു പ്രദേശത്ത് ഈ ഫീച്ചർ നിങ്ങളെ സഹായിക്കുന്നതാണ്. ചില ലൊക്കേഷനിൽ മാത്രമാണ് ഈ സേവനം ലഭിക്കുക. നിങ്ങളുടെ പ്രദേശത്ത് ഈ സേനവം ലഭിക്കുമോ എന്നറിയാൻ സാധിക്കുന്നതാണ്.
ഇതിനായി സെറ്റിംഗ്സിൽ ചെന്ന് എമർജൻസി SOSൽ പ്രവേശിക്കണം. ഇതിൽ പ്രവേശിച്ചതിന് ശേഷം വേറെയും ഓപ്ഷൻ ലഭിക്കുന്നുണ്ട് എങ്കിൽ അതിന് അർത്ഥം നിങ്ങളുടെ പ്രദേശത്ത് ഈ സേവനം ലഭിക്കുന്നുണ്ട് എന്നാണ്. എന്നാൽ ഒന്നും ലഭിക്കുന്നില്ല എങ്കിൽ അതിന് അർത്ഥം നിങ്ങളുടെ പ്രദേശത്ത് ഈ സേവനം ലഭിക്കില്ല എന്നാണ്.


Click it and Unblock the Notifications








