HTC യുടെ ഈ 24 കാരറ്റ് സ്വര്‍ണ ഫോണ്‍ സ്വന്തമാക്കാന്‍ പണം മാത്രം പോര, ഭാഗ്യവും വേണം!!!
സാംസങ്ങും ആപ്പിളും ഗോള്‍ഡ് കളര്‍ ഫോണുകള്‍ നേരത്തെ ഇറക്കിയതാണ്. ഏറെ പ്രചാരവും ലഭിച്ചിരുന്നു. ആപ്പിള്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ ഐ ഫോണ്‍ 5 എസിന്റെ ഗോള്‍ഡന്‍ കളറിന് ഏറെ ആവശ്യക്കാരും ഉണ്ടായിരുന്നു. ഇപ്പോള്‍ ഈ പാത പിന്‍തുടര്‍ന്ന് HTCയും ഒരു ഗോള്‍ഡ് ഫോണ്‍ പുറത്തിറക്കി.
എന്നാല്‍ ആപ്പിളും സാംസങ്ങും ചെയ്ത പോലെ ഫോണുകള്‍ക്ക് സ്വര്‍ണ നിറം സല്‍കുകയല്ല HTC ചെയ്തത്. ഇതില്‍ ഒറിജിനല്‍ 24 കാരറ്റ് സ്വര്‍ണം പൂശിയിരിക്കുകയാണ്. അരേിക്കയിലാണ് ഫോണ്‍ ഇറക്കിയിരിക്കുന്നത്. അതും രണ്ടേ രണ്ടു ഫോണുകള്‍.
ഇനി കൈയില്‍ ലക്ഷക്കണക്കിനു രൂപയെണ്ടെന്നു കരുതി ഫോണ്‍ വാങ്ങാമെന്നു വച്ചാല്‍ തെറ്റി. പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന പ്രത്യേക മത്സരത്തില്‍ വിജയിക്കുന്നവര്‍ക്കു മാത്രമാണ് ഫോണ്‍ ലഭിക്കുക.
ഈ വര്‍ഷം ഒക്‌ടോബറില്‍ യു.കെയില്‍ 18 കാരറ്റ് സ്വര്‍ണം പൂശിയ HTC വണ്‍ പുറത്തിറക്കിയിരുന്നു. അതിന് രണ്ടേമുക്കാല്‍ ലക്ഷം രൂപയോളമായിരുന്നു വില. എന്നാല്‍ അഞ്ച് എണ്ണം മാത്രമാണ് ഇറക്കിയത്. അതിന്റെ പരിഷ്‌കരിച്ച പതിപ്പാണ് യു.എസില്‍ ഇറക്കിയിരിക്കുന്നത്.
സ്വര്‍ണം പൂശിയ ഈ ഫോണിന്റെ ചിത്രങ്ങള്‍ കാണുന്നതിനും കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
{photo-feature}


Click it and Unblock the Notifications








