13 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ; ഇപ്പോൾ ബുക്ക് ചെയ്യാം

Written By:

ഫോണുകള്‍ വലുതായിക്കൊണ്ടിരിക്കുന്ന ഈ കാലത്തും ചെറിയ ബേസിക്ക് ഫോണുകൾക്കും ആവശ്യക്കാർ ഏറെയുണ്ട്. പ്രധാന ഫോണിന്റെ കൂടെ കോൾ, മെസ്സേജ് തുടങ്ങിയ ആവശ്യങ്ങൾക്ക് മാത്രമായി ഒരു ഫോൺ എന്നതാണ് ഇതിന്റെ ആവശ്യക്കാർക്ക് വേണ്ടത്. ഇത്തരത്തിൽ ചെറുതും വലുതുമായി പല ഫോണുകൾ വന്നിട്ടുണ്ടെങ്കിലും അവയിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമായിട്ടായിരുന്നു ഈ ഫോൺ രംഗപ്രവേശം ചെയ്തത്. ടിന്നി ടി1 എന്ന ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ.

13 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ; ഇപ്പോൾ ബുക്ക് ചെ

ഈ ഫോൺ ഇറങ്ങിയിട്ട് കുറച്ചു മാസങ്ങളായി. എങ്കിലും പലരും ഇപ്പോഴും ഇതിനെ കുറിച്ച് അറിഞ്ഞിട്ടില്ല എന്നത് കാരണം ഇവിടെ ഒന്നുകൂടെ പരിചയപ്പെടുത്തണം എന്ന് തോന്നി. ടിന്നി ടി1 എന്ന ഈ ഫോണിനെ നിര്‍മ്മാതാക്കളായ സെന്‍കോ വിശേഷിപ്പിക്കുന്നത് ലോകത്തിലെ ഏറ്റവും ചെറിയ ഫോണ്‍ എന്നാണ്. കമ്പനി വെറുതെ പറയുന്നതുമല്ല ഈ വിശേഷണം. അക്ഷരാർത്ഥത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ തന്നെയാണിത്.

ഈ ഫോണിൽ ടെക്സ്റ്റ് അയക്കാനോ, കോള്‍ ചെയ്യാനോ സാധിക്കും. 0.49 ഇഞ്ച് ഒഎല്‍ഇഡി സ്ക്രീനും അതിന് 64×32 പിക്സല്‍ റെസല്യൂഷനും ഫോണില്‍ ലഭിക്കും. 200എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. 3 ദിവസം ഫോണ്‍ സ്റ്റാന്‍റ്ബൈ ടൈം ചാര്‍ജിംഗില്‍ കിട്ടും. 180മിനുട്ട് ടോക്ക് ടൈം ഫോണിന് ലഭിക്കും.

13 ഗ്രാം മാത്രം ഭാരമുള്ള ലോകത്തിലെ ഏറ്റവും ചെറിയ ഫോൺ; ഇപ്പോൾ ബുക്ക് ചെ

നാനോ സിം സ്ലോട്ടാണ് ഫോണിനുള്ളത്. ഒപ്പം ബ്ലൂടുത്ത് സപ്പോര്‍ട്ടും ഫോണിനുണ്ട്. വെറും പതിമൂന്ന് ഗ്രാം മാത്രം ആണ് ഫോണിന്‍റെ ഭാരം എന്നതാണ് ഏറെ അതിശയകരമായ കാര്യം. വ്യായമം ചെയ്യുന്നവര്‍ക്കും മറ്റും ഇത്തരത്തിലുള്ള ഫോണ്‍ ഏറെ ഉപകാരപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അവർക്ക് മാത്രമല്ല, ഏതൊരാൾക്കും ഇത്തരം ഒരു കുഞ്ഞൻ ഫോൺ ഉപയോഗിക്കാനും കൊണ്ടുനടക്കാനും ഏറെ സൗകര്യപ്രദവുമാണ്.

'ഇനി ചിന്തിക്കുമ്പോള്‍ സൂക്ഷിക്കുക'! നിങ്ങള്‍ വിചാരിക്കുന്ന വാക്കുകള്‍ വരെ കേള്‍ക്കാം ഈ ഉപകരണത്തിന്!

45 പൗണ്ട്‌സ് ആണ് ഇതിന് മാർക്കറ്റിൽ ഇട്ടിരിക്കുന്ന വില. നിലവിൽ ഈ ഫോൺ ഓൺലൈനിൽ ലഭ്യമല്ല എങ്കിലും കമ്പനി സെയിൽ പ്രഖ്യാപിച്ച ഉടനെ തന്നെ നമുക്ക് ബുക്ക് ചെയ്യാൻ സാധിക്കും എന്ന് കരുതാം. അതോടൊപ്പം കമ്പനിയുടെ വെബ്സൈറ്റ് വ്സഴി മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.

English summary
World's smallest phone Zanco tiny t1 is available online for pre booking.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot