2399 രൂപയ്ക്ക് 3.42 മെഗാപിക്‌സല്‍ ക്യാമറ ഫോണ്‍

Posted By:

2399 രൂപയ്ക്ക് 3.42 മെഗാപിക്‌സല്‍ ക്യാമറ ഫോണ്‍

മൊബൈല്‍ ഫോണുകള്‍ ഇന്നു നമ്മുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?  കുറച്ചു കാലം മുന്‍പു വരെ ഇവ നമ്മുടെ പ്രിയപ്പെട്ടവരുമായും മറ്റും നമ്മെ ബന്ധിപ്പിക്കാനും പരസ്പരം ആശയങ്ങള്‍ കൈമാറാനും ഉള്ള ഒരു ഉല്‍പന്നം മാത്രം ആയിരുന്നു.

എന്നാല്‍ ഈ ഗാഡ്ജറ്റ് നമ്മുടെ ജീവിതത്തിന് ഒരു ആശയവിനിമയ ഉപാധി എന്ന ഒരു നിലയില്‍ നിന്നും ഒരുപാടു വളര്‍ന്നിരിക്കുന്നു.  പത്തു വര്‍ഷം മുന്‍പു വരെ ഒരു ഒതുക്കമില്ലാത്ത പരുക്കന്‍ ഉപകരണമായിരുന്ന ഹാന്‍ഡ്‌സെറ്റുകളുടെ മുഖഛായയേ ഇന്നു മാറിയിരിക്കുന്നു.

ഇന്നു മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനികള്‍ പരസ്പരം മത്സരിക്കുകയാണ് എങ്ങനെ കൂടുതല്‍ ആകര്‍ഷണീയമാക്കാം തങ്ങളുടെ ഹാന്‍ഡ്‌സെറ്റുകള്‍ എന്ന്.  കാരണം, മാറുന്ന ഫാഷന് അനുസരിച്ച് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന പോലെ തന്നെയാണ് ഇന്നു ആളുകള്‍ മൊബൈല്‍ ഫോണുകളും തിരഞ്ഞെടുക്കുന്നത്.

എന്നാല്‍ പലപ്പോഴും സ്‌റ്റൈലന്‍ ഹാന്‍ഡ്‌സെറ്റുകളില്‍ നിന്നും പലരെയും അകറ്റി നിര്‍ത്തുന്നത് അവയുടെ വിലയാണ്.  ഫീച്ചറുകളും, സ്റ്റൈലും ഒന്നിപ്പിക്കുമ്പോള്‍ വില കൂടുന്നത് സ്വാഭാവികവുമാണ്.

സെന്‍ എം-75 ഒരേ സമയം കാഴ്ചയില്‍ ആകര്‍ഷണീവും, മികച്ച ഫീച്ചറുകളുള്ളതുമാണ്.  വളരെ ഭാരം കുറഞ്ഞതാണെന്നൊരു പ്രത്യേകത കൂടിയുണ്ടിതിന്.  കാഴ്ചയില്‍ കുലീനതയുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ വിലയും കുറവാണ്.

വലിയ കീപാഡില്‍ കീകള്‍ തമ്മില്‍ ആവശ്യത്തിനുള്ള ആകലവും ഉണ്ട്.  അതുകൊണ്ട് ടൈപ്പിംഗ് വളരെ സുഗമമായി അനുഭവപ്പെടും.  മെറ്റല്‍ ബോഡിയുള്ള ഈ ഫോണിന്റെ ഗ്രേയും കറുപ്പം കൂടിയ ഡിസൈന്‍ വളരെ ആകര്‍ഷണീയമാണ്.

ഭാരം കുറഞ്ഞ ബാറ്ററി ഉപയോഗിച്ചിരിക്കുന്ന ആ ഫോണ്‍ കാഴ്ചയില്‍ ഒതുക്കമുള്ളതാണ്.  ഇതൊരു ഡ്യുവല്‍ സിം മൊബൈല്‍ ആയതുകൊണ്ട് ഒരേസമയം ഔദ്യോഗിക ആവശ്യങ്ങള്‍ക്കും, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കും രണ്ടു നെറ്റ് വര്‍ക്ക് കണക്ഷന്‍ ഒരൊറ്റ ഹാന്‍ഡ്‌സെറ്റില്‍ തന്നെ ഉപയോഗിക്കാം.

2.4 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുള്ള ഇതിന്റെ ക്യാമറ 3.42 മെഗാപിക്‌സല്‍ ആണ്.  ക്യാമറയ്ക്ക് ഡ്യുവല്‍ എല്‍ഇഡി ഫ്ലാഷ് ഉണ്ടെന്നൊരു പ്രത്യേകത കൂടി ീ സെന്‍ ഫോണിന് സ്വന്തം.

16 ജിബി വരെ കൂടി മെമ്മറി ഉയര്‍ത്താന്‍ സഹായിക്കുന്ന ഒരു എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ടും ഉണ്ടിതിന്.  ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എഫ്എം റേഡിയോ, മീഡിയ പ്ലെയര്‍ എന്നീ സൗകര്യങ്ങളും ഇതിലുണ്ട്.

ഇത്രയും അധികം ഫീച്ചറുകളും, മികച്ച ഡിസ്‌പ്ലേയും, ഉയര്‍ന്ന റെസൊലൂഷനുള്ള ക്യാമറയും ഉള്ള ഒരു ഡ്യുവല്‍ സിം മൊബൈലിന്റെ വില കേട്ടാല്‍ ആരും ഒന്നമ്പരക്കും, പിന്നെ ഓടിച്ചെല്ലും ഒരെണ്ണം സ്വന്തമാക്കാന്‍.  വെറും 2,399 രൂപ മാത്രമാണ് ഇതിന്റെ വില.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot