ഇസഡ്ടിഇ ആക്സൺ 20 5 ജി എക്‌സ്ട്രീം എഡിഷൻ ഉടൻ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ

|

ഇസഡ്ടിഇ ആക്സൺ 20 (ZTE Axon 20 5G) എക്‌സ്ട്രീം എഡിഷൻറെ ലോഞ്ചിനെ കുറിച്ച് ഇസഡ്ടിഇ സൂചിപ്പിച്ചിരുന്നു. അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറയുള്ള ലോകത്തിലെ ആദ്യത്തെ സ്മാർട്ട്‌ഫോണായി കമ്പനി സെപ്റ്റംബറിൽ ഇസഡ്ടിഇ ആക്‌സൺ 20 5 ജി പ്രഖ്യാപിച്ചു. വെയ്‌ബോയിലെ ടീസർ ഈ പുതിയ സ്മാർട്ട്‌ഫോണിന്റെ പുറകിലായി വരുന്ന പാനൽ കാണിക്കുന്നുണ്ട്. കൂടാതെ, സാധാരണ മോഡലിൽ വരുന്ന അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറയുണ്ടെന്നും ഇത് അവകാശപ്പെടുന്നു.

ഇസഡ്ടിഇ ആക്സൺ 20 എക്‌സ്ട്രീം എഡിഷൻ

ടീസർ നൽകുന്ന വിവരങ്ങൾ അനുസരിച്ച്, ഇസഡ്ടിഇ ആക്സൺ 20 എക്‌സ്ട്രീം എഡിഷന് ഓറഞ്ച് നിറത്തിലുള്ള ബാക്ക് പാനൽ ഉണ്ടായിരിക്കും. അതിൽ വലിയ വലിപ്പത്തിലുള്ള ആക്‌സൺ ബ്രാൻഡിംഗ് വരുന്നു. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ സ്മാർട്ട്ഫോണിന്റെ എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ഇതുകൂടാതെ, ആക്സൺ 20 എക്‌സ്ട്രീം എഡിഷനെക്കുറിച്ച് കൂടുതലൊന്നും വ്യക്തമല്ല. എന്നാൽ, കമ്പനിയിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ ഉടൻ ലഭിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഇസഡ്ടിഇ ആക്സൺ 20 5 ജി

ഇപ്പോൾ, വരാനിരിക്കുന്ന ഈ സ്മാർട്ട്ഫോൺ സാധാരണ മോഡലിന് തുല്യമായ സവിശേഷതകളുമായാണോ വരുന്നതെന്ന കാര്യം കാത്തിരുന്ന് കാണാം. ബേസിക് 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎൻ‌വൈ 2,198 (ഏകദേശം 23,500 രൂപ) ആരംഭ വിലയുമായി ഇസഡ്ടിഇ ആക്സൺ 20 5 ജി വരുന്നു. ഈ ഹാൻഡ്‌സെറ്റ് നീല, കറുപ്പ്, ഓറഞ്ച്, പർപ്പിൾ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്.

ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ

ഇസഡ്ടിഇ ആക്സൺ 20 5 ജി സവിശേഷതകൾ
 

ഇസഡ്ടിഇ ആക്സൺ 20 5 ജി സവിശേഷതകൾ

ഈ ഹാൻഡ്‌സെറ്റിന് 20.5: 9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.92 ഇഞ്ച് ഫുൾ എച്ച്ഡി + ഒഎൽഇഡി പാനലുണ്ട്. 1,080 x 2,460 പിക്‌സൽ റെസല്യൂഷനും 90 ഹെർട്സ് പുതുക്കൽ നിരക്കും സ്‌ക്രീൻ വാഗ്ദാനം ചെയ്യുന്നു. 8 ജിബി വരെ റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയ ഒക്ട-കോർ സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസ്സറാണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് നൽകുന്നത്. കൂടാതെ, മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 2 ടിബി വരെ അഡിഷണൽ സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കുന്നതാണ്.

ഒക്ട-കോർ സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസ്സർ

64 എംപി പ്രൈമറി സെൻസർ, 8 എംപി ലെൻസ്, രണ്ട് 2 എംപി സെൻസറുകൾ ഉൾക്കൊള്ളുന്ന 32 എംപി അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറയും ക്വാഡ്-റിയർ ക്യാമറ മൊഡ്യൂളും ഈ ഹാൻഡ്‌സെറ്റിൽ വരുന്നു. 4,220 mAh ബാറ്ററി യൂണിറ്റ് 30W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഈ ഡിവൈസിന് ചാർജ് നൽകുന്നു. ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് വൈ-ഫൈ, ബ്ലൂടൂത്ത്, 4 ജി, 5 ജി ജിപിഎസ്, എൻ‌എഫ്‌സി എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു.

സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംസോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

Best Mobiles in India

English summary
Back in September, the company unveiled the ZTE Axon 20 5G as the world's first smartphone with an under-displayed selfie camera. The teaser on Weibo shows the smartphone's rear panel and it also appears to have as the standard model an under-display selfie camera.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X