സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറുമായി ഇസഡ്ടിഇ ആക്സൺ 20 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ
അണ്ടർ ഡിസ്പ്ലേ ക്യാമറയുമായി ലോകത്തിലെ ആദ്യത്തെ സ്മാർട്ഫോണായ ഇസഡ്ടിഇ ആക്സൺ 20 5 ജി പുറത്തിറക്കി. ഏതാനും ആഴ്ചകളായി ഈ സ്മാർട്ഫോണിനെകുറിച്ച് സൂചിപ്പിക്കുന്ന കമ്പനി ഒടുവിൽ ഇത് ചൈനയിൽ അവതരിപ്പിക്കുകയും ചെയ്‌തു. ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് ഇസഡ്ടിഇ ആക്സൺ 20 5 ജി ഒരു പൂർണ്ണ സ്ക്രീൻ എക്‌സ്‌പീരിയൻസ് നൽകുന്നു. മൂന്ന് റാം സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ഈ സ്മാർ സ്മാർട്ട്ഫോൺ വിൽപനയ്ക്കായി വരുന്നു, കൂടാതെ നാല് കളർ ഓപ്ഷനുകളുമുണ്ട്. ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഈ ഹാൻഡ്സെറ്റിനുണ്ട്. ഒക്ടാകോർ പ്രോസസറാണ് ഈ സ്മാർട്ഫോണിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

ഇസഡ്ടിഇ ആക്സൺ 20 5 ജി: വില
ഇസഡ്ടിഇ ആക്സൺ 20 5 ജി 6 ജിബി + 128 ജിബി വേരിയന്റിന് സിഎൻവൈ 2,198 (ഏകദേശം 23,500 രൂപ), 8 ജിബി + 128 ജിബി വേരിയന്റിന് സിഎൻവൈ 2,498 (ഏകദേശം 26,700 രൂപ), 8 ജിബി + 256 ജിബി വേരിയന്റിന് സിഎൻവൈ 2,798 (ഏകദേശം 30,000 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. ഈ സ്മാർട്ട്ഫോണിന് ബ്ലൂ, ബ്ലാക്ക്, ഓറഞ്ച്, പർപ്പിൾ എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. ഇത് നിലവിൽ ഇസഡ്ടിഇ മാളിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്, അന്താരാഷ്ട്ര ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവുമില്ല.

ഇസഡ്ടിഇ ആക്സൺ 20 5 ജി: സവിശേഷതകൾ
ഡ്യുവൽ സിം (നാനോ) ഇസഡ്ടിഇ ആക്സൺ 20 5 ജി ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ 6.92 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,460 പിക്‌സൽ) ഒഎൽഇഡി ഡിസ്‌പ്ലേ, 20.5: 9 ആസ്പെക്റ്റ് റേഷിയോ, 90 ഹെർട്സ് റിഫ്രഷ് റേറ്റ്, 240 ഹെർട്സ് ടച്ച് സാമ്പിൾ നിരക്ക് എന്നിവ വരുന്നു. ഡിസ്പ്ലേ 10 ബിറ്റ് കളറിനെ പിന്തുണയ്ക്കുകയും 100 ശതമാനം ഡിസിഐ-പി 3 കളർ ഗാമറ്റ് ഉൾക്കൊള്ളുകയും ചെയ്യുന്നു.

മൈക്രോ എസ്ഡി കാർഡ് വഴി (2 ടിബി വരെ) വികസിപ്പിക്കാവുന്ന 8 ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് ഈ സ്മാർട്ഫോണിന് കരുത്തേകുന്നത്. ഇസഡ്ടിഇ ആക്സൺ 20 5 ജിയിൽ ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ഒരു മറഞ്ഞിരിക്കുന്ന സെൽഫി ഷൂട്ടറും വരുന്നു. ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ, 2 മെഗാപിക്സൽ ക്വട്ടേണറി സെൻസർ എന്നിവ ഉൾപ്പെടുന്നു.

ഇസഡ്ടിഇ ആക്സൺ 20 5 ജിയിൽ 32 മെഗാപിക്സൽ സെൻസറും മുൻഭാഗത്തായി വരുന്നു. ഇസഡ്ടിഇ ആക്സൺ 20 5 ജിയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ വൈ-ഫൈ, ബ്ലൂടൂത്ത്, 4 ജി, ജിപിഎസ്, എൻഎഫ്‌സി, ചാർജ് ചെയ്യുന്നതിനുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട്, 5 ജി പിന്തുണ എന്നിവ ഉൾപ്പെടുന്നു. 30W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,220mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉള്ളത്. ഈ സ്മാർട്ഫോണിന് 172.1x77.9x7.9 മിമി നീളവും 198 ഗ്രാം ഭാരവും വരുന്നു.


Click it and Unblock the Notifications