അണ്ടർ ഡിസ്‌പ്ലേ ക്യാമറയുമായി ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോൺ ജൂലൈ 27 ന് അവതരിപ്പിക്കും

|

സ്മാർട്ട്‌ഫോണുകളിൽ അണ്ടർ ഡിസ്‌പ്ലേ ക്യാമറ എന്ന ആശയം വാണിജ്യവത്ക്കരിച്ച ആദ്യത്തെ ബ്രാൻഡുകളിൽ ഒന്നാണ് ഇസഡ്ടിഇ. അണ്ടർ ഡിസ്പ്ലേ ക്യാമറ സംവിധാനം അവതരിപ്പിക്കുന്ന കമ്പനിയുടെ ആദ്യത്തെ സ്മാർട്ഫോണാണ് ഇസഡ്ടിഇ ആക്സൺ 20. ഈ ബ്രാൻഡ് സെക്കണ്ട് ജനറേഷൻ അണ്ടർ ഡിസ്പ്ലേ ക്യാമറ ഫോണായ ആക്സൺ 30 യെ കുറിച്ചുള്ള സൂചനകൾ ഇപ്പോൾ നൽകുന്നു. ഇത് കൂടുതൽ മികച്ച ഫീച്ചറുകളുമായി വരുമെന്ന് പറയപ്പെടുന്നു. ഈ മാസത്തെ ഔദ്യോഗിക ലോഞ്ച് വിശദാംശങ്ങൾ കമ്പനി സ്ഥിരീകരിച്ചു. ഈ ഹാൻഡ്‌സെറ്റിൻറെ സവിശേഷതകളും ടെന ലിസ്റ്റിംഗ് ടിപ്പ് ചെയ്തിട്ടുണ്ട്.

 

അണ്ടർ ഡിസ്പ്ലേ ക്യാമറ ഫോൺ ഇസഡ്ടിഇ ആക്സൺ 30 5 ജി എപ്പോഴാണ് അവതരിപ്പിക്കുന്നത്?

അണ്ടർ ഡിസ്പ്ലേ ക്യാമറ ഫോൺ ഇസഡ്ടിഇ ആക്സൺ 30 5 ജി എപ്പോഴാണ് അവതരിപ്പിക്കുന്നത്?

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോൺ ജൂലൈ 27 ന് ചൈനയിൽ അവതരിപ്പിക്കും. ഫ്ലാഗ്ഷിപ്പ് അണ്ടർ ഡിസ്പ്ലേ ക്യാമറ സ്മാർട്ട്‌ഫോണിൻറെ വരവിനെ കുറിച്ചുള്ള കാര്യങ്ങൾ കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സ്മാർട്ഫോണിൻറെ ലോഞ്ച് ഇവന്റ് പ്രാദേശിക സമയം 7 മണിക്ക് (4.30 PM IST) തത്സമയം സംപ്രേഷണം ചെയ്യും. ഇസഡ്ടിഇ ഔദ്യോഗിക യൂട്യൂബ് ചാനലിലും മറ്റ് സാമൂഹ്യധ്യമ ചാനലുകളിലും ഇവന്റ് തത്സമയം നടത്തുമെന്ന് പ്രതീക്ഷിക്കാം. പ്രീവിയസ് ജനറേഷൻ മോഡലിൻറെ അതേ ലോഞ്ച് ടൈംലൈൻ കമ്പനി സൂക്ഷിച്ചിട്ടുണ്ട്. ടീസർ പോസ്റ്റർ ലോഞ്ച് തീയതിയും പിൻ പാനലിൻറെ രൂപകൽപ്പനയും മാത്രമേ സ്ഥിരീകരിക്കുന്നുള്ളൂ.

അണ്ടർ ഡിസ്പ്ലേ ക്യാമറ ഫോൺ ഇസഡ്ടിഇ ആക്സൺ 30 5 ജി
 

വെള്ള, കറുപ്പ്, നീല, ഗോൾഡൻ എന്നിവയുൾപ്പെടെ നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ആക്സൺ 30 5 ജി വിപണയിൽ നിന്നും ലഭിക്കുമെന്ന് പോസ്റ്റർ ചിത്രം കാണിക്കുന്നു. ലംബ ക്യാമറ മൊഡ്യൂൾ ഹൗസിംഗ് ക്വാഡ് സെൻസറുകൾ മുകളിൽ ഇടതുവശത്തും, ആക്സൺ ബ്രാൻഡിംഗ് ഇടതുവശത്തും ഇസഡ്ടിഇ ലേബലിംഗ് വലതുവശത്തുമായി സ്ഥാപിച്ചിരിക്കുന്നു. മുൻ ടീസർ സ്ഥിരീകരിച്ചതുപോലെ, ആക്‌സൺ 30 5 ജി യുടെ മുൻവശത്ത് ശ്രദ്ധേയവും എഡ്‌ജ്‌ ഇല്ലാത്തതുമായ രൂപകൽപ്പനയുണ്ട്. ഡിസൈനും ഈ ഹാൻഡ്‌സെറ്റിൻറെ പൂർണ്ണ സവിശേഷതകളും ആരോപിക്കപ്പെടുന്ന ടെന ലിസ്റ്റിംഗ് വഴി വെളിപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, ഈ ഹാൻഡ്‌സെറ്റ് നൽകുന്ന സവിശേഷതകൾ എന്തെല്ലാമാണെന്ന് നമുക്ക് ഇവിടെ വിശദമായി പരിശോധിക്കാം.

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോണിൽ  പ്രതീക്ഷിക്കുന്ന പ്രധാനപ്പെട്ട സവിശേഷതകൾ

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോണിൽ പ്രതീക്ഷിക്കുന്ന പ്രധാനപ്പെട്ട സവിശേഷതകൾ

ടെന മൊബൈൽ സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ കണ്ടെത്തിയ ഇസഡ്ടിഇ സ്മാർട്ട്‌ഫോൺ A2232 മോഡൽ നമ്പർ വഹിക്കുന്നു. ലിസ്റ്റിംഗ് അനുസരിച്ച്, ഈ ഹാൻഡ്‌സെറ്റ് 170 x 77.8 x 7.8 മില്ലിമീറ്റർ അളവും 190 ഗ്രാം ഭാരവുമുണ്ട്. ഈ ഹാൻഡ്‌സെറ്റിൽ 6.92 ഇഞ്ച് അളവിലുള്ള ഒ‌എൽ‌ഇഡി ഡിസ്‌പ്ലേയും ഉണ്ടായിരിക്കും. പാനൽ 1080 x 2460 പിക്സൽ എഫ്എച്ച്ഡി + റെസല്യൂഷനെ സപ്പോർട്ട് ചെയ്യും, കൂടാതെ പഞ്ച്-ഹോൾ അല്ലെങ്കിൽ നോച്ച് ഉണ്ടാകില്ല; പകരം, സെൽഫി ക്യാമറ ഡിസ്പ്ലേയ്ക്ക് കീഴിൽ കൊണ്ടുവരും. ആക്‌സൺ 30 5 ജിയിൽ 16 എംപി അണ്ടർ ഡിസ്‌പ്ലേ സെൽഫി ക്യാമറയും ഉണ്ടായിരിക്കും.

ബാക്ക് പാനലിൽ 64 എംപി പ്രധാന ക്യാമറ ഉണ്ടായിരിക്കും, അത് 8 എംപി വൈഡ് ആംഗിൾ സെൻസർ, 5 എംപി സെൻസർ, കൂടാതെ 2 എംപി ലെൻസ് എന്നിവയുമായി ജോടിയാക്കും. 3.2GHz ക്ലോക്ക് സ്പീഡുള്ള പേരിടാത്ത ഒക്ടാകോർ പ്രോസസറാണ് ഈ സ്മാർട്ട്‌ഫോണിന് കരുത്ത് നൽകുന്നതെന്ന് പറയുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോണിന് സ്നാപ്ഡ്രാഗൺ 870 പ്രോസസറായിരിക്കും വരിക. 6 ജിബി, 8 ജിബി, 12 ജിബി റാം ഓപ്ഷനുകളുള്ള ഇസഡ്ടിഇ ആക്സൺ 30 5 ജിയിൽ 128 ജിബി, 256 ജിബി, 512 ജിബി സ്റ്റോറേജ് കപ്പാസിറ്റി ഉണ്ട്. ആൻഡ്രോയ്‌ഡ് 11 ഒഎസ് ബേക്ക്ഡ്-ഓൺ MiFavor യൂസർ ഇന്റർഫേസ് ഉപയോഗിച്ച് ഇത് മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്യും. 55W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ട് ചെയ്യുന്ന 4,100 എംഎഎച്ച് ബാറ്ററി ഉണ്ടാകുമെന്നും പറയുന്നു.

Best Mobiles in India

English summary
The ZTE Axon 20 was the first phone from the firm to include an under-display camera. The brand has recently teased the Axon 30, a second-generation under-display camera phone that is said to deliver considerable advances in this arena.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X