സ്നാപ്ഡ്രാഗൺ 870 SoC പ്രോസസർ കരുത്തേകുന്ന ഇസഡ്ടിഇ ആക്സൺ 30 5 ജി അവതരിപ്പിച്ചു: വിലയും, സവിശേഷതകളും

|

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോൺ ചൈനയിൽ അവതരിപ്പിച്ചു, "നെക്സ്റ്റ് ജനറേഷൻ അണ്ടർ ഡിസ്പ്ലേ ക്യാമറ" എന്ന് കമ്പനി അവകാശപ്പെടുന്ന ഫീച്ചറുമായി ഇത് വിപണിയിൽ വരുന്നു. ഈ പുതിയ സാങ്കേതികവിദ്യയ്ക്ക് സ്മാർട്ട്ഫോൺ ഒരു ഫുൾ സ്ക്രീൻ എക്സ്‌പീരിയൻസ് പ്രദാനം ചെയ്യുമെന്നും ഒന്നിലധികം റാമും സ്റ്റോറേജ് കോൺഫിഗറേഷനുകളുമായി രാജ്യത്ത് ലഭ്യമാക്കുമെന്നും പറയപ്പെടുന്നു. ചൈനയിലെ ഉപഭോക്താക്കൾക്ക് രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ഫോൺ തിരഞ്ഞെടുക്കാം. ക്വാഡ് റിയർ ക്യാമറ സംവിധാനത്തിലൂടെയുള്ള ഈ സ്മാർട്ട്ഫോൺ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുടെ സഹായത്താൽ പ്രവർത്തിക്കുന്നു. കൂടാതെ, സ്മാർട്ട്‌ഫോൺ ഉടൻ ആഗോളതലത്തിൽ ലഭ്യമാകുമെന്ന് ഇസഡ്ടിഇ പ്രഖ്യാപിച്ചു.

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോണിൻറെ വിലയും, ലഭ്യതയും

ഇസഡ്ടിഇ ആക്സൺ 30 5 ജി ബ്ലാക്ക് ആൻഡ് ഗ്രീൻ കളർ ഓപ്ഷനുകളിൽ ഇസഡ്ടിഇ മാൾ വഴി ചൈനയിൽ ലഭ്യമാക്കിയിരിക്കുകയാണ്. ബേസിക് 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 2,198 (ഏകദേശം 25,000 രൂപ), 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 2,498 (ഏകദേശം 28,500 രൂപ), 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 2,798 ( ഏകദേശം 32,000 രൂപ), ടോപ്പ്-ഓഫ്-ലൈൻ 12 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സി‌എൻ‌വൈ 3,098 (ഏകദേശം 35,400 രൂപ) എന്നിങ്ങനെ യഥാക്രമം വില വരുന്നു. എന്നാൽ, ടോപ്പ്-ട്രിം ഇസഡ്ടിഇ ആക്സൺ 30 5 ജി മോഡൽ സിഎൻ‌വൈ 2,998 (ഏകദേശം 34,300 രൂപ) വിലക്കിഴിവിൽ ലഭിക്കുന്നതാണ്.

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ
 

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കി പുതിയ ഇസഡ്ടിഇ ആക്സൺ 30 5 ജി മയോസ് 11ൽ പ്രവർത്തിക്കുന്നു. ഇതിൽ 6.92 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേ 20.5: 9 സിനിമാ-ഗ്രേഡ് ആസ്പെക്റ്റ് റേഷിയോയിൽ ഉൾപ്പെടുന്നു. ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും 360Hz ടച്ച് സാമ്പിൾ റേറ്റുമുണ്ട്. കമ്പനി നൽകുന്ന വിവരങ്ങൾ അനുസരിച്ച്, സ്മാർട്ട്‌ഫോണിൽ ഇന്റലിജന്റ് പിക്‌സൽ മെച്ചപ്പെടുത്തലും ഇന്റലിജന്റ് ഡിസ്‌പ്ലേ ഒപ്റ്റിമൈസേഷനും കൃത്യതയ്ക്കായി ഒരു സ്വതന്ത്ര സ്‌ക്രീൻ ഡിസ്‌പ്ലേ ചിപ്പ് ക്രമീകരിച്ചിരിക്കുന്നു. ഏഴ് പാളികളുള്ള "വളരെ സുതാര്യമായ" മെറ്റീരിയലുകളും മൂന്ന് പ്രത്യേക പ്രോസസ്സിംഗ് സാങ്കേതികവിദ്യകളുമായാണ് ഇത് വരുന്നത്. സ്‌ക്രീനിന് മൂന്ന് ഐ-പ്രൊട്ടക്‌ഷൻ സർട്ടിഫിക്കേഷനുകളും ലഭിച്ചുവെന്ന് ഇസഡ്ടിഇ പറയുന്നു.

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ഇസഡ്ടിഇ ആക്സൺ 30 5 ജി സ്മാർട്ഫോണിൻറെ ക്യാമറ സവിശേഷതകൾ

ക്വാൾകോം സ്‌നാപ്ഡ്രാഗൺ 870 SoC പ്രോസസറുള്ള ഇസഡ്ടിഇ ആക്‌സൺ 30 5 ജിയിൽ 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമുണ്ട്. കൂടാതെ, 5 ജിബി വരെ റാം വികസിപ്പിക്കുന്നതിന് ഫ്രീ സ്റ്റോറേജ് സ്പേസ് ഉപയോഗിക്കുന്ന തദ്ദേശീയമായി വികസിപ്പിച്ച മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ ഈ സ്മാർട്ട്‌ഫോണിന് ലഭിക്കുന്നു. ഇസഡ്ടിഇ ആക്സൺ 30 5 ജിയിൽ ക്വാഡ് റിയർ ക്യാമറ സംവിധാനമാണ് നൽകിയിട്ടുള്ളത്, ഇതിൽ എഫ് / 1.79 ലെൻസുള്ള 64 മെഗാപിക്സൽ സെൻസർ എടുത്തുകാണിക്കുന്നു. 120 ഡിഗ്രി കാഴ്‌ചയുള്ള 8 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയും പിൻ ക്യാമറ സംവിധാനത്തിൽ ഉൾപ്പെടുന്നു. പ്രധാന ക്യാമറയിൽ നിന്നുള്ള ഡ്യൂവൽ-വെയ് വീഡിയോ സ്ഥിരതയെയും ഒരു വീഡിയോ ഷൂട്ട് ചെയ്യുമ്പോൾ കുലുക്കം കുറയ്ക്കുന്നതിന് വൈഡ് ആംഗിൾ ക്യാമറയെയും സപ്പോർട്ട് ചെയ്യുന്നു. മുൻവശത്ത് എഫ് / 2.0 ലെൻസുള്ള 16 മെഗാപിക്സൽ സെൻസറാണ് വരുന്നത്. ഫ്രണ്ട് സ്‌നാപ്പർ പിക്‌സൽ-ബിന്നിംഗ് ടെക്നോളജിയും ഉൾപ്പെടുന്നു.

സ്നാപ്ഡ്രാഗൺ 870 SoC പ്രോസസർ കരുത്തേകുന്ന ഇസഡ്ടിഇ ആക്സൺ 30 5 ജി അവതരിപ്പിച്ചു

55W ഫാസ്റ്റ് ചാർജിംഗുള്ള 4,200 എംഎഎച്ച് ബാറ്ററിയാണ് ഇസഡ്ടിഇ ആക്സൺ 30 5 ജിയിൽ വരുന്നത്. ഒരു വലിയ ട്രിപ്പിൾ ഐസ് കൂളിംഗ് സിസ്റ്റം ഉണ്ട്. അതിൽ ഒരു വലിയ വിസി ലിക്വിഡ് കൂളിംഗ് പ്ലേറ്റ്, ഉയർന്ന പവർ തെർമൽ ജെൽ, ഗ്രാഫൈൻ ചെമ്പ് അടിസ്ഥാനമാക്കിയുള്ള സംയോജിത വസ്തുക്കൾ എന്നിവ ഉൾപ്പെടുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5 ജി, വൈ-ഫൈ 6, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് വി 5.1 എന്നിവ ഉൾപ്പെടുന്നു. ഫോൺ 170.2x77.8x7.8 മില്ലീമീറ്റർ അളവും 189 ഗ്രാം ഭാരവുമുണ്ട്.

Best Mobiles in India

English summary
ZTE Axon 30 5G has been released in China, and it features a “next-generation under-display camera,” according to the firm. Thanks to this innovative technology, the smartphone is supposed to provide a true fullscreen experience, and it will be offered in the country in a variety of RAM and storage capacities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X