രണ്ടു സ്‌ക്രീനുകളുള്ള മടക്കാൻ പറ്റുന്ന ഈ ഫോൺ; സംഭവം കൊള്ളാം!

Written By:

കുറേയധികം നാളുകളായി എല്ലാ ഹാൻഡ്‌സെറ്റ് കമ്പനികളും മടക്കാനും നിവർത്താനും എല്ലാം പറ്റുന്ന തരത്തിലുള്ള ഫോണുകൾ ഉണ്ടാക്കാനുള്ള തിരക്കിട്ട പണികളിലാണ്. ഇതിൽ അവസാനമായി കേട്ട വാർത്ത മടക്കാൻ പറ്റുന്ന ഫോണുകൾക്കായുള്ള പേറ്റന്റ് എൽജി നേടിയെടുത്തു എന്നതാണ്. ഏതായാലും പരീക്ഷണങ്ങളൊക്കെ കഴിഞ്ഞ ശേഷം അത്തരം ഒരു ഫോൺ വരുന്നതിന് ഇനിയും നാളേറെ ആകും എന്ന് തീർച്ച. പക്ഷെ ഇവിടെ ഒരു കമ്പനി ഫലത്തിൽ മടക്കാൻ പറ്റുന്ന എന്ന് പറയാവുന്ന ഒരു ഫോൺ അവതരിപ്പിച്ചിരിക്കുകയാണ്.

രണ്ടു സ്‌ക്രീനുകളുള്ള മടക്കാൻ പറ്റുന്ന ഈ ഫോൺ; സംഭവം കൊള്ളാം!

നമ്മൾ പ്രതീക്ഷിക്കുന്ന പോലെയുള്ള ഒരു മടക്കൽ നിവർത്തൽ സൗകര്യമല്ല ZTE കൊണ്ടുവന്നിട്ടുള്ള ഈ മോഡലിൽ ഉള്ളത്. പകരം രണ്ടു ഡിസ്പ്ളേ ആണ് ഈ ഫോണിലുള്ളത്. രണ്ടും കൂടെ ചേർന്ന് മടക്കുകയും തുറക്കുകയും ചെയ്യാം. രണ്ടിലും ആപ്പുകൾ ഉപയോഗിക്കാം. രണ്ടും കൂടെ ചേർന്ന് വലിയ സ്‌ക്രീനിൽ ചിത്രങ്ങളും വിഡിയോകളും കാണാം. എങ്കിലും എല്ലാവരെയും സംബന്ധിച്ച് ഈ മോഡൽ ഇഷ്ടമാകണം എന്നുമില്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഭംഗിയുണ്ടെങ്കിലും വണ്ണം കൂടുതലുള്ളത് പോരായ്മയാകും

ZTE Axon M എന്ന് പേരിട്ടിരിക്കുന്ന ഈ മോഡൽ കഴിഞ്ഞ മാസം അവസാനമാണ് ഇറങ്ങിയത്. ആഗോളമാർക്കറ്റിൽ എല്ലായിടത്തും ഫോൺ എത്തുന്നതേയുള്ളൂ. കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ടെങ്കിലും അൽപ്പം കനം കൂടിയതും വണ്ണമുള്ളതുമാണ് ഈ മോഡൽ എന്നത്എ പലരെയും ഫോൺ വാങ്ങണോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിലാക്കും. എന്തൊക്കെയാണ് ഫോണിന്റെ മറ്റു പ്രത്യേകതകൾ എന്നുകൂടെ നോക്കാം.

ബഹിരാകാശത്തൊരു ഹോട്ടൽ; 2021ൽ തുറക്കും; 12 ദിവസത്തെ ട്രിപ്പിന് ചിലവ് 61 കോടി രൂപ!

രണ്ടു സ്ക്രീനുകൾ ചേരുന്ന ഭംഗിയുള്ള ഡിസൈൻ

ചിത്രത്തിൽ കാണുന്ന പോലെ സ്ക്രീനുകൾ രണ്ടുഭാഗവും എതിരെ നിൽക്കുന്ന രീതിയിലാണ് ഫോണിന്റെ ഡിസൈൻ. നമ്മുടെ പഴയ നോക്കിയ 9000 സീരീസ് ഓർമയില്ലേ. അതുപോലെ ഒരു ഡിസൈൻ. അതിലെ കീബോർഡിന് പകരം ഇവിടെ ഡിസ്പ്ളേ ആണെന്ന് മാത്രം. ഫോൺ തുറന്നു വെച്ചാൽ രണ്ടു സ്‌ക്രീനുകളും കൃത്യമായി ഒരേ അളവിൽ ചേർന്ന് ഒരു ചതുര ഡിസ്പ്ലേ ലഭിക്കും.

രണ്ടു സ്‌ക്രീനുകളുടെയും ഉപയോഗം

ആൻഡ്രോയ്ഡ് നാവിഗേഷൻ ബാറിൽ സ്ക്രീനുകൾക്ക് വേണ്ടി ഒരു പ്രത്യേക ബട്ടൺ ഉണ്ട്. ഇതുപയോഗിച്ച് രണ്ടു സ്‌ക്രീനുകളിലും എന്ത് കാണണം എന്ത് കാണണ്ട എന്ന് നമുക്ക് തീരുമാനിക്കാം. ഒരു സ്‌ക്രീനിലുള്ള കാര്യം തന്നെ രണ്ടാമത്തെ സ്ക്രീനിലും വരുത്തണമെങ്കിൽ അങ്ങനെ ചെയ്യാം. ഇനി അതല്ല വിഡിയോ ഒക്കെ കാണാനായി രണ്ടും ചേർത്ത് ഒരൊറ്റ സ്ക്രീൻ ആക്കണമെങ്കിൽ അങ്ങനെയും ഈ ബട്ടൺ മുഖേന ചെയ്യാം.

ആൻഡ്രോയിഡ്, ആപ്പുകൾ

ആൻഡ്രോയിഡ് 7.1 ഓപ്പറേറ്റിംഗ് സിസ്റ്റം ചതുരമായ സ്ക്രീനിലും പ്രശ്നങ്ങളൊന്നും തന്നെയില്ലാതെ പ്രവർത്തിക്കുന്നുണ്ട്. രണ്ടു സ്ക്രീനുകൾ ഉപയോഗിച്ച് ഒരേ സമയം ഒന്നിലധികം ആപ്പുകൾ ഭംഗിയായി ഉപയോഗിക്കാൻ സാധിക്കും എന്ന പ്രത്യേകതയാണ് ഈ മോഡലിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളിൽ ഒന്ന്. എന്നാൽ എല്ലാ ആപ്പുകളും ചതുര സ്‌ക്രീനിൽ മൊത്തമായി പ്രവർത്തിക്കണം എന്നില്ല. ഒരുപക്ഷെ ഈ പരീക്ഷണം വിജയകരമായാൽ ഭാവിയിൽ ഈ മോഡ് പിന്തുണക്കുന്ന ആപ്പ് വേർഷനുകൾ ഇറങ്ങിയേക്കാം.

എന്താണ് വണ്‍പ്ലസ് 'ബുളളറ്റ്' ഇയർഫോൺ?

ഹാർഡ്‌വെയർ, മറ്റു പ്രത്യേകതകൾ

രണ്ടുഭാഗവും മടക്കി വെക്കുന്നതിനാൽ ഒരു പിൻക്യാമറ ഫോണിനില്ല. ആകെയുള്ളത് മുൻഭാഗത്ത് ഒരൊറ്റ ക്യാമറയാണ്. 20 മെഗാപിക്സലാണ് ഈ ക്യാമറയ്ക്കുള്ളത്. ഒപ്പം ഒരു ഫിംഗർപ്രിന്റ് സ്കാനറും ഫോണിലുണ്ട്. 5.2 ഇഞ്ചിന്റെ ഫുൾ എച്ച്ഡി ഡിസ്‌പ്ലെകളാണ് രണ്ടും. സ്നാപ്ഡ്രാഗൺ 821 ആണ് പ്രൊസസർ. 4ജിബി റാമും 64ജിബി മെമ്മറിയുമാണ് ഫോണിലുള്ളത്. ഡോൾബി അറ്റ്മോസ്, ഇരട്ട സ്പീക്കറുകൾ തുടങ്ങി ഒരുപിടി മികച്ച സംവിധാനങ്ങളെല്ലാം തന്നെ ഈ ഫോണിൽ ഉണ്ട് എന്നത് വെറുമൊരു ഡിസ്‌പ്ലെ കോൺസെപ്റ് ഫോൺ മാത്രമല്ല തങ്ങളുടേത് എന്ന് ZTE കാണിച്ചു തരുന്നു.

പോരായ്മകൾ

ചതുരമുള്ള സ്‌ക്രീനിൽ വീഡിയോ കാണുന്നത് അത്ര നല്ല ആശയമല്ല. കാരണം സിനിമകളുടെയും പാട്ടുകളുടേയുമെല്ലാം റെസൊല്യൂഷൻ ഒരിക്കലും ഇവിടെ ചേരില്ല എന്നത് തന്നെ. ഭാരവും വണ്ണവും കൂടുതലാണ് എന്നത് മറ്റൊരു പ്രശ്നം. ഫോണിന്റെ രണ്ടു ഭാഗവും ഡിസ്പ്ളേ ആയതിനാൽ ഫോണിന് പരുക്ക് സംഭവിക്കാൻ സാധ്യതകൾ കൂടുതലാണ്. പക്ഷെ ഇത്തരത്തിൽ ഒരു ആശയം അവതരിപ്പിക്കുമ്പോൾ തുടക്കത്തിൽ പോരായ്മകൾ വരുക സ്വാഭാവികം. ഈയൊരു മോഡൽ വിജയകരമാകുകയാണെങ്കിൽ ഈ ഡിസൈനിൽ കാതലായ മാറ്റങ്ങളോടെ പുതിയ മോഡലുകൾ പ്രതീക്ഷിക്കുകയും ചെയ്യാം.

ഏതൊരാൾക്കും കളിച്ചുനോക്കാൻ 4 മികച്ച ആൻഡ്രോയ്ഡ് Platform ഗെയിമുകൾ

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
ZTE dual display phone Axon M features and specifications.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot