ഡൈമെൻസിറ്റി 720 SoC പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് 20 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ
പുതിയ സ്മാർട്ഫോണായ ഇസഡ്ടിഇ ബ്ലേഡ് 20 5 ജി ചൈനയിൽ അവതരിപ്പിച്ചു. 6.52 ഇഞ്ച് ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുള്ള ഇസഡ്ടിഇ ബ്ലേഡ് 20 5 ജിയിൽ ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പും 4,000 എംഎഎച്ച് ബാറ്ററിയും വരുന്നു. ഫിംഗർപ്രിന്റ് സ്കാനർ സവിശേഷതയുള്ള ഈ ഡിവൈസിൽ എഫ്എം സപ്പോർട്ടും ഉണ്ട്. ഒരൊറ്റ സ്റ്റോറേജ് കോൺഫിഗറേഷനിലും രണ്ട് കളർ ഓപ്ഷനുകളിലും ഇസഡ്ടിഇ ബ്ലേഡ് 20 5 ജി വിപണിയിൽ ലഭ്യമാണ്. വെരിസോണിൽ നിന്നുള്ള ആദ്യത്തെ യാഹൂ ബ്രാൻഡഡ് സ്മാർട്ട്‌ഫോണായ യാഹൂ മൊബൈൽ ഇസഡ്ടിഇ ബ്ലേഡ് എ 3 വൈ ചൈനീസ് കമ്പനി അവതരിപ്പിച്ചതിന് ശേഷമാണ് പുതിയ ഇസഡ്ടിഇ സ്മാർട്ട്ഫോൺ പുറത്തിറക്കിയത്.

ഇസഡ്ടിഇ ബ്ലേഡ് 20 5 ജി: വില
ഇസഡ്ടിഇ ബ്ലേഡ് 20 5 ജിയുടെ 6 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് ചൈനയിൽ സിഎൻവൈ 1,499 (ഏകദേശം 16,700 രൂപ) ആണ് വില വരുന്നത്. ജാസ്സി ഗ്രേ, ലൈറ്റ് ബ്ലൂ മിന്റ് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ ഈ സ്മാർട്ട്ഫോൺ വിപണിയിൽ ലഭ്യമാണ്. എന്നാൽ, സ്മാർട്ട്‌ഫോൺ ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്ന കാര്യം വ്യക്തമല്ല.

ഇസഡ്ടിഇ ബ്ലേഡ് 20 5 ജി: സവിശേഷതകൾ
ഇസഡ്ടിഇ ബ്ലേഡ് 20 5G ആൻഡ്രോയിഡ് 10 (MiFavor 10.5) ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു. 720x1,600 പിക്‌സൽ റെസല്യൂഷനും 20: 9 ആസ്പെക്ടറ്റ് റേഷിയോ വരുന്ന 6.52 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 6 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും വരുന്ന ഈ ഹാൻഡ്സെറ്റിന് കരുത്തേകുന്നത് ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറാണ്.

ഇസഡ്ടിഇ ബ്ലേഡ് 20 5 ജി: ക്യാമറ സവിശേഷതകൾ
16 മെഗാപിക്സൽ പ്രൈമറി സ്നാപ്പർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, കൂടാതെ 2 മെഗാപിക്സൽ സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇസഡ്ടിഇ ബ്ലേഡ് 20 5 ജിയിൽ വരുന്നത്. ഹാൻഡ്സെറ്റിൻറെ മുൻവശത്ത് വാട്ടർഡ്രോപ്പ് രൂപകല്പനയിൽ 8 മെഗാപിക്സൽ ഷൂട്ടറും വരുന്നു.

4,000 എംഎഎച്ച് ബാറ്ററിയാണ് ഇസഡ്ടിഇ ബ്ലേഡ് 20 5 ജിയിൽ വരുന്നത്, പക്ഷെ ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്നില്ല. വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഈ ഡിവൈസിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്‌സിലറോമീറ്റർ, ഗൈറോ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഒരു കോമ്പസ് എന്നിവയാണ് സെൻസറുകൾ. ഫിംഗർപ്രിന്റ് സ്‌കാനർ ഇസഡ്ടിഇ ബ്ലേഡ് 20 5 ജി ഹാൻഡ്സെറ്റിൻറെ പുറകുഭാഗത്തായി നൽകിയിരിക്കുന്നു.


Click it and Unblock the Notifications