ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജി ആക്സൺ 20 4 ജിയോടൊപ്പം അവതരിപ്പിച്ചു: വിശദാംശങ്ങൾ

|

ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജി, ഇസഡ്ടിഇ ആക്സൺ 20 4 ജി എന്നിവ ചൈനയിൽ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ മാസം ആദ്യം അവതരിപ്പിച്ച ഇസഡ്ടിഇ ബ്ലേഡ് 20 5 ജി യുടെ അപ്ഗ്രേഡഡ് എഡിഷനാണ് ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജി. ഇസഡ്ടിഇ അക്സൺ 20 4 ജി, പേര് സൂചിപ്പിക്കുന്നത് പോലെ, ഇസഡ്ടിഇ അക്സൺ 20 5 ജിയുടെ 4 ജി എഡിഷനാണ്. ഇത് അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറയുള്ള ആദ്യത്തെ സ്മാർട്ട്ഫോണാണെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജി
 

ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജിയിൽ സ്നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് വരുന്നത്. നോൺ-പ്രോ വേരിയന്റിൽ മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറും വരുന്നു. ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജി അല്ലെങ്കിൽ ഇസഡ്ടിഇ ആക്സൺ 20 4 ജി എന്നിവയുടെ വിലയും ലഭ്യതയും കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. രണ്ട് ഫോണുകളും എപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തുമെന്നതും ഇതുവരെ വ്യക്തമല്ല.

ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജി സവിശേഷതകൾ

ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജി സവിശേഷതകൾ

ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജിക്ക് അഡ്രിനോ 620 ജിപിയു ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 765 ജി SoC പ്രോസസറാണ് കരുത്ത് നൽകുന്നത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമായാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. നോൺ-പ്രോ വേരിയന്റിന്റെ അതേ രൂപകൽപ്പനയും സെൽഫി ക്യാമറയ്‌ക്ക് ഒരു നോച്ചും നൽകുന്നു. വളഞ്ഞ ഡിസ്‌പ്ലേ നിങ്ങൾക്ക് സ്ലിം ബെസലുകൾ നൽകും. 64 മെഗാപിക്സൽ പ്രൈമറി സെൻസറിന്റെ തലക്കെട്ടിൽ ഒരു ക്വാഡ് ക്യാമറ സെറ്റപ്പ് വരുന്നു. മുൻവശത്ത്, 20 മെഗാപിക്സൽ സെൽഫി ഷൂട്ടറുമായി ഇസഡ്ടിഇ ബ്ലേഡ് 20 പ്രോ 5 ജി വരുന്നു. 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന് കമ്പനി നൽകുന്നത്.

സോണി a7C സൂപ്പർ കോംപാക്റ്റ് ക്യാമറ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

ഇസഡ്ടിഇ ആക്സൺ 20 4 ജി സവിശേഷതകൾ
 

ഇസഡ്ടിഇ ആക്സൺ 20 4 ജി സവിശേഷതകൾ

ഇസഡ്ടിഇ ആക്സൺ 20 ന്റെ 4 ജി വേരിയന്റിന് കരുത്തേകുന്നത് ഒക്ടാ-കോർ യൂണിസോക്ക് ടൈഗർ ടി 618 SoC പ്രോസസറാണ് എന്നാണ് ജിഎസ്മറീനയുടെ റിപ്പോർട്ട്. ഇസഡ്ടിഇ ആക്സൺ 20 5 ജിയിൽ നിന്ന് അണ്ടർ ഡിസ്പ്ലേ സെൽഫി ക്യാമറയാണ് വരുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ, 2 മെഗാപിക്സൽ ക്വട്ടേണറി സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പും ക്യാമറ കോൺഫിഗറേഷന് സമാനമാണ്. മുൻവശത്ത്, ഡിസ്പ്ലേയ്ക്ക് കീഴിലായി മറഞ്ഞിരിക്കുന്ന 32 മെഗാപിക്സൽ സെൻസറുമായി ഇസഡ്ടിഇ ആക്സൺ 20 5 ജി ഹാൻഡ്‌സെറ്റ് വരുന്നു.

ഫ്ലിപ്പ്കാർട്ടിന്റെ ഈ വർഷത്തെ ഏറ്റവും മികച്ച ഓഫറുകൾ നൽകുന്ന സെയിലുകൾ

Most Read Articles
Best Mobiles in India

English summary
ZTE Blade 20 Pro 5G, released earlier this month, is an improved version of ZTE Blade 20 5G. As the name suggests, ZTE Axon 20 4G is the 4G variant of ZTE Axon 20 G, which is believed to be the first phone with a selfie camera under the monitor.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X