Home
Mobile

ഒക്ട-കോർ പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020 അവതരിപ്പിച്ചു: വില, സവിശേഷതകൾ

ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020 (ZTE Blade A7s 2020) ജർമ്മനിയിൽ അവതരിപ്പിച്ചു. ഒക്ടാ-കോർ പ്രോസസർ, സെൽഫി ഷൂട്ടറിനുള്ള ഒരു നോച്ച്, ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പ് എന്നിവയുള്ള ബജറ്റ് സ്മാർട്ട്‌ഫോണാണിത്. രണ്ട് കളർ ഓപ്ഷനുകളിലും സിംഗിൾ റാമിലും സ്റ്റോറേജ് കോൺഫിഗറേഷനിലുമാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020 ന് താരതമ്യേന കട്ടിയുള്ള ബെസലുകളുണ്ട്. ഈ ഹാൻഡ്‌സെറ്റിൻറെ പിൻഭാഗത്തായി ഫിംഗർപ്രിന്റ് സ്കാനറും കമ്പനി നൽകിയിരിക്കുന്നു. 4,000 എംഎഎച്ച് ബാറ്ററിയുള്ള ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020ൽ സ്റ്റോറേജ് എക്‌സ്പാൻഡ് ഓപ്ഷനും ലഭ്യമാക്കുന്നു.

ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020: വില

ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020: വില

3 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷനുമായി വരുന്ന ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020 ന് യൂറോ 149 (ഏകദേശം 13,100 രൂപ) ആണ് വില വരുന്നത്. ഓഷ്യൻ ബ്ലൂ, സ്റ്റാർ ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ വരുന്നത്. നിലവിൽ ഈ ഹാൻഡ്‌സെറ്റ് ആമസോൺ ജർമ്മനിയിൽ ലഭ്യമാണ്. അന്താരാഷ്ട്ര വിപണിയിൽ ഈ ഡിവൈസിൻറെ ലഭ്യതയെക്കുറിച്ച് ഇതുവരെ ഒരു വിവരവും കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020: സവിശേഷതകൾ

ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020 ആൻഡ്രോയിഡ് 10 മിഫാവർ യുഐ പ്ലാറ്റ്‌ഫോമിൽ പ്രവർത്തിപ്പിക്കുന്നു. 6.5 ഇഞ്ച് എച്ച്ഡി + (720x1,560 പിക്‌സൽ) ടിഎഫ്ടി ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. 1.6 ജിഗാഹെർട്‌സ് വരുന്ന നാല് കോറുകളും 1.2 ജിഗാഹെർട്‌സ് വരുന്ന ഒക്ടാ കോർ പ്രോസസറാണ് ഇതിന് കരുത്ത് നൽകുന്നത്. ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020ൽ നിങ്ങൾക്ക് 3 ജിബി റാമും ലഭിക്കുന്നു.

ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020: ക്യാമറ സവിശേഷതകൾ

ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020: ക്യാമറ സവിശേഷതകൾ

16 മെഗാപിക്സൽ പ്രൈമറി സ്നാപ്പർ, 8 മെഗാപിക്സൽ സെക്കൻഡറി സെൻസർ, 2 മെഗാപിക്സൽ ടെർഷ്യറി സെൻസർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഫോട്ടോഗ്രാഫിക്കായി ഈ ഹാൻഡ്‌സെറ്റിൽ നൽകിയിരിക്കുന്നത്. മുൻവശത്ത്, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചിനുള്ളിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയും സ്ഥാപിച്ചിരിക്കുന്നു.

 4,000 എംഎഎച്ച് ബാറ്ററി

മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജാണ് ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020 ൽ വരുന്നത്. വൈ-ഫൈ, 4 ജി, ബ്ലൂടൂത്ത് 4.2, ജിപിഎസ്, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 4 ജിയിൽ ആയിരിക്കുമ്പോൾ 27 മണിക്കൂർ വരെ ടോക്ക് ടൈം വാഗ്ദാനം ചെയ്യുന്ന 4,000 എംഎഎച്ച് ബാറ്ററിയാണ് ഈ സ്മാർട്ട്ഫോണിന് സപ്പോർട്ട് നൽകുന്നത്. ഓൺ‌ബോർഡിലെ സെൻസറുകളിൽ ആക്‌സിലറോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പിന്നിൽ ഫിംഗർപ്രിന്റ് സ്‌കാനർ എന്നിവ ഉൾപ്പെടുന്നു. ഇസഡ്ടിഇ ബ്ലേഡ് എ 7 എസ് 2020 164.7x77.4x8.2 മില്ലിമീറ്റർ അളവും 179 ഗ്രാം ഭാരവും വരുന്നു.

Best Mobiles in India

English summary
In Germany, the ZTE Blade A7s 2020 has been launched. It's a budget-friendly smartphone with an octa-core processor, a selfie shooter notch, and a rear triple camera configuration. Two color options and a single RAM and storage configuration are provided for the handset.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X