ഡൈമെൻസിറ്റി 720 SoC പ്രോസസറുമായി ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

കമ്പനിയിൽ നിന്നുള്ള ഏറ്റവും പുതിയ സ്മാർട്ട്‌ഫോൺ ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി (ZTE Blade V2021 5G) ചൈനയിൽ അവതരിപ്പിച്ചു. 48 മെഗാപിക്സലിന്റെ പ്രധാന സെൻസർ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഈ സ്മാർട്ട്ഫോണിനുള്ളത്. മുൻവശത്ത്, വാട്ടർ ഡ്രോപ്പ് രൂപകൽപ്പനയിൽ വരുന്ന 8 മെഗാപിക്സൽ സെൽഫി ക്യാമറ ഈ ഫോണിലുണ്ട്. മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറിൽ പ്രവർത്തിക്കുന്ന ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജിയിൽ 4,000 എംഎഎച്ച് ബാറ്ററിയാണ് വരുന്നത്. റിയർ മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറുള്ള ഫോണിന് സ്‌പേസ് ഗ്രേ, ഫാന്റസി ബ്ലൂ, സ്‌പേസ് സിൽവർ കളർ ഓപ്ഷനുകളിൽ ഇപ്പോൾ അവതരിപ്പിച്ചിരിക്കുകയാണ്.

ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി വില

ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി വില

4 ജിബി + 64 ജിബി സ്റ്റോറേജ് ഓപ്ഷന് സിഎൻ‌വൈ 999 (ഏകദേശം 11,200 രൂപ), 6 ജിബി + 128 ജിബി സ്റ്റോറേജ് ഓപ്ഷന് സി‌എൻ‌വൈ 1,399 (ഏകദേശം 15,700 രൂപ) എന്നിങ്ങനെയാണ് ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജിക്ക് വില വരുന്നത്. മുൻപ് സൂചിപ്പിച്ചതുപോലെ, സ്പേസ് ഗ്രേ, ഫാന്റസി ബ്ലൂ, സ്പേസ് സിൽവർ കളർ ഓപ്ഷനുകളിൽ ഇത് അവതരിപ്പിച്ചു. ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി ജെഡി ഡോട്ട് കോമിൽ ഈ ഹാൻഡ്‌സെറ്റ് റിസർവേഷൻ ചെയ്യാവുന്നതാണ്. ഇന്ന് രാവിലെ 10 മണിക്ക് (രാവിലെ 7.30 ന് IST) വിൽപ്പനയ്‌ക്കെത്തും.

ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി സവിശേഷതകൾ

ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി സവിശേഷതകൾ

ആൻഡ്രോയിഡ് 10 അധിഷ്ഠിത മിഫാവർ 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഡ്യുവൽ സിം ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി പ്രവർത്തിക്കുന്നത്. 60 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം വരുന്ന 6.52 ഇഞ്ച് എച്ച്ഡി + ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 6 ജിബി വരെ റാമുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറാണ് ഈ ഹാൻഡ്‌സെറ്റിന് പ്രവർത്തനക്ഷമത നൽകുന്നത്. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 5121 ജിബി വരെ എക്സ്പാൻഡ് ചെയ്യാനുള്ള ഓപ്ഷനുമായി വരുന്ന ഈ ഹാൻഡ്സെറ്റിൻറെ ഇന്റർനാൽ സ്റ്റോറേജ് 128 ജിബി വരെ പട്ടികപ്പെടുത്തിയിട്ടുണ്ട്.

നോക്കിയ സി 3 ഇപ്പോൾ വിലകുറവിൽ നിങ്ങൾക്ക് ഇന്ത്യയിൽ നിന്നും സ്വന്തമാക്കാംനോക്കിയ സി 3 ഇപ്പോൾ വിലകുറവിൽ നിങ്ങൾക്ക് ഇന്ത്യയിൽ നിന്നും സ്വന്തമാക്കാം

ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി ക്യാമറ സവിശേഷതകൾ

ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജി ക്യാമറ സവിശേഷതകൾ

എഫ് / 1.79 അപ്പേർച്ചർ വരുന്ന 48 മെഗാപിക്സൽ പ്രൈമറി ക്യാമറ, 120 ഡിഗ്രി ഫീൽഡ് വ്യൂ, എഫ് / 2.2 അപ്പർച്ചർ വരുന്ന 8 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, എഫ് / 2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മാക്രോ ക്യാമറ എന്നിവ ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പാണ് ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജിയിൽ വരുന്നത്. മുൻവശത്ത് ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജിയിൽ 8 മെഗാപിക്സൽ സെൽഫി സ്നാപ്പർ വരുന്നു.

ഡൈമെൻസിറ്റി 720 SoC പ്രോസസർ

ഇസഡ്ടിഇ ബ്ലേഡ് വി 2021 5 ജിയിൽ 4,000 എംഎഎച്ച് ബാറ്ററിയുണ്ട്. പിന്നിൽ ഫിംഗർപ്രിന്റ് സെൻസറും സ്മാർട്ട്‌ഫോണിലുണ്ട്. 5 ജി എസ്‌എ / എൻ‌എസ്‌എ, ഡ്യുവൽ 4 ജി വോൾട്ട്, വൈ-ഫൈ 802.11 എസി, ബ്ലൂടൂത്ത് 5.1, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഈ ഫോണിന്റെ 188 ഗ്രാം ഭാരമാണ് വരുന്നത്.

വിവോ വി 20 പ്രോ 5 ജി ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾവിവോ വി 20 പ്രോ 5 ജി ഇന്ന് ഇന്ത്യയിൽ അവതരിപ്പിക്കും: പ്രതീക്ഷിക്കുന്ന വില, സവിശേഷതകൾ

Best Mobiles in India

English summary
There is a triple rear camera setup on the handset, led by a main 48-megapixel sensor. Inside a waterdrop-style notch, the phone houses an 8-megapixel selfie camera on the edge.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X