ഇസഡ്ടിഇ ക്രെസന്റ്, ഓറഞ്ച് സാന്‍ ഫ്രാന്‍സിസ്‌കോ ആകുമ്പോള്‍

Posted By:

ഇസഡ്ടിഇ ക്രെസന്റ്, ഓറഞ്ച് സാന്‍ ഫ്രാന്‍സിസ്‌കോ ആകുമ്പോള്‍

ഒരേ ഉല്‍പന്നം വ്യത്യസ്ത സ്ഥലങ്ങളില്‍ വ്യത്യസ്ത പേരുകളില്‍ അതേ കമ്പനി തന്നെ ഇറക്കുന്നത് ഇന്നത്തെ ഒരു പ്രവണതയാണ്.  രണ്ടു വ്യത്യസ്ത വിപണികളില്‍ വ്യത്യസ്ത പേരുകളില്‍ ഒരേ ഉല്‍പന്നം അവതരിപ്പിക്കുന്ന ഈ പുതിയ ബിസിനസ് തന്ത്രം വിജയിക്കുകയും ചെയ്യുന്നുണ്ട്.

ഇസഡ്ടിഇയുടെ ക്രെസന്റ് തന്നെയാണ് ചില സ്ഥലങ്ങളില്‍ ഓറഞ്ച് സാന്‍ ഫ്രാന്‍സിസ്‌കോ ആണ്.  യഥാര്‍ത്ഥത്തില്‍ ഇസഡ്ടിഇ ബ്ലേഡ് ഹാന്‍ഡ്‌സെറ്റിന്റെ പിന്‍ഗാമിയാണ് ക്രെസന്റ് അല്ലെങ്കില്‍ ഓറഞ്ച് സാന്‍ ഫ്രാന്‍സിസ്‌കോ ബി08.

120 ഗ്രാം മാത്രം ഭാരമുള്ള എസഡ്ടിഇ ക്രെസന്റ് മെലിഞ്ഞ, ബാര്‍ ആകൃതിയിലുള്ള ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഇസഡ്ടിഇ ക്രെസന്റ്.  800 മെഗാഹെര്‍ഡ്‌സ് സിപിയു ക്ലോക്ക്, ഒരു ക്വാല്‍കോം എംഎസ്എം7227ടി പ്രോസസ്സര്‍ എന്നിവയുടെ സപ്പോര്‍ട്ട് ഉണ്ടിതിന്.

512 എംബി റാം, 3 ഇഞ്ച് മള്‍ട്ടി ടച്ച് സ്‌ക്രീന്‍, 32 ജിബി വരെ മെമ്മറി ഉയര്‍ത്താവുന്ന എക്‌സ്റ്റേണല്‍ മെമ്മറി കാര്‍ഡ് സ്ലോട്ട്, 512 എംബി ഇന്റേണല്‍ മെമ്മറി, ബ്ലൂടൂത്ത്, യുഎസ്ബി കണക്റ്റിവിറ്റികള്‍ എന്നിവയെല്ലാം ഈ രണ്ടു പേരില്‍ പ്രത്യക്ഷപ്പെടുന്ന സ്മാര്‍ട്ട്‌ഫോണിന്റെ പ്രത്യേകതകളാണ്.

ഓട്ടോ ഫോക്കസ് സംവിധാനമുള്ള 4.92 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, ഒപ്റ്റിക്കല്‍ സൂം, ബില്‍ട്ട്-ഇന്‍ ഫഌഷ്.... എന്നിവയുള്ള 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിങ്ങനെ രണ്ടു ക്യാമറകള്‍ ഉണ്ടിതില്‍.

എഫ്എം റേഡിയോ, ജിപിസ് സംവിധാനം, ജിപിആര്‍എസ്, എഡ്ജ് ഇന്റര്‍നെറ്റ് ബ്രൗസറുകള്‍ എന്നിവയും ഈ ഇസഡ്ടിഇ സ്മാര്‍ട്ട്‌ഫോണിന് സ്വന്തം.

ഇന്ത്യന്‍ വിപണിയില്‍ ഈ സ്മാര്‍ട്ട്‌ഫോണിന്റെ വില പ്രഖ്യാപിക്കാനിരിക്കുന്നേയുള്ളൂ.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot