Home
Mobile

ZTE ഗ്രാന്റ് S സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്കും; വില 30000-ത്തില്‍ താഴെ

By Bijesh

ലോകത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഇസെഡ് ടി ഇയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ZTE ഗ്രാന്റ് S ഇന്ത്യയിലേക്കും. ഉയര്‍ന്ന ശ്രേണിയിലുള്ള ഫോണ്‍ ദീപാവലിയോടനുബന്ധിച്ച് ലോഞ്ച് ചെയ്യുമെന്നാണ് അറിയുന്നത്.

ഈ വര്‍ഷം ആദ്യം നടന്ന കണ്‍സ്യൂമര്‍ ഇലക്‌ട്രേണിക് ഷോയിലാണ് ZTE ഗ്രാന്റ് എസിന്റെ ഗ്ലോബല്‍ ലോഞ്ചിംഗ് നടന്നത്. ഇതിനോടകം തന്നെ ഫോണ്‍ മികച്ച അഭിപ്രായം നേടുകയും ചെയ്തിരുന്നു. രൂപകല്‍പനയ്ക്ക് വിവിധ അവാര്‍ഡുകളും ലഭിച്ചിരുന്നു.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

എന്നാല്‍ ഇതുവരെയായും ഇന്ത്യയില്‍ ഫോണ്‍ ഇറങ്ങിയിരുന്നില്ല. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ഫോണിന് മൂപ്പതിനായിരത്തില്‍ കുറവായിരിക്കും വില എന്ന് ZTE ഇന്ത്യ മാര്‍ക്കറ്റിംഗ് ഡയരക്ടര്‍ അമിത് സക്‌സേന ഗിസ്‌ബോട്ട് പ്രതിനിധിയുമായി നടത്തിയ പ്രത്യേക സംഭാഷണത്തില്‍ പറഞ്ഞു. എന്നാല്‍ കൃത്യമായ വില വെളിപ്പെടുത്താന്‍ അദ്ദേഹം തയാറായില്ല. അതേസമയം ഇന്ത്യയില്‍ ഗ്രാന്റ് എസിന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

ZTE ഗ്രാന്റ് എസിന്റെ പ്രത്യേകതകള്‍ പരിശോധിക്കാം

ZTE സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ZTE Grand S

ZTE Grand S

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5 ഇഞ്ച് ഫുള്‍ എച്ച്.ഡി. ടച്ച് സ്‌ക്രീനാണ് ഗ്രാന്റ് എസിനുള്ളത്.

 

ZTE Grand S

ZTE Grand S

1.7 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 ക്വാഡ്‌കോര്‍ പ്രാസസര്‍. 2 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. വരെ വികസിപ്പിക്കാന്‍ കഴിയുന്ന മെമ്മറി സ് ളോട്ട്.

 

ZTE Grand S

ZTE Grand S

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

 

ZTE Grand S

ZTE Grand S

ഓട്ടോഫോക്കസ്, LED ഫ് ളാഷ് ലൈറ്റ് എന്നിവയുള്ള 13 എം.പി. കാമറയാണ് പിന്‍വശത്തുള്ളത്. മുന്‍ വശത്ത് 2 എം.പി. കാമറ. 1080 പിക്‌സല്‍ ഫുള്‍ എച്ച്.ഡി. റെസല്യൂഷന്‍ വീഡിയോ റെക്കോഡിംഗ് നടത്താന്‍ സാധിക്കുന്നതാണ് ഇരു കാമറകളും

 

ZTE Grand S

ZTE Grand S

മറ്റു സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നു വ്യത്യസ്തമായി ഉയര്‍ന്ന സൗണ്ട് ക്വാളിറ്റിക്കായി ഡോള്‍ബി ചിപ്‌സെറ്റ് ഉപയോഗിച്ചിരിക്കുന്നു.

 

ZTE Grand S

ZTE Grand S

1780 mAh Li Ion ബാറ്ററി ഊരിയെടുക്കാന്‍ കഴിയില്ല.

 

ZTE Grand S

ZTE Grand S

3ജി, വൈ-ഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്., A-GPS എന്നീ സംവിധാനങ്ങളാണ് ഉള്ളത്.

 

ZTE Grand S

ZTE Grand S

വിവിധ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും

ZTE Grand S

ZTE Grand S

കൃത്യമായ വില വെളിപ്പെടുത്താന്‍ അധികൃതര്‍ തയാറായില്ലെങ്കിലും 30000 രൂപയില്‍ താഴെയായിരിക്കുമെന്നാണ് അറിയിച്ചത്.

ZTE ഗ്രാന്റ് S സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലേക്കും

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X