പുതിയ 3ജി മൊബൈല്‍ ഫോണ്‍

Posted By: Staff

പുതിയ 3ജി മൊബൈല്‍ ഫോണ്‍

അമേരിക്കയില്‍ ഇറങ്ങിയിരിക്കുന്ന ഏറ്റവും പുതിയ 3ജി മൊബൈല്‍ ഹാന്‍ഡ്‌സെറ്റാണ് ഇസഡ്ടിഇ മെമോ. ക്രിക്കറ്റ് വയര്‍ലെസിന്റെ സേവനം ലഭ്യമാണെന്നതാണ് മെമോയുടെ ഏറ്റവും വലിയ പ്രത്യേകത. വെബ് ബ്രൗസിംഗ് സൗകര്യമുള്ള ഈ ചൈനീസ് ഫോണിന്റെ മറ്റൊരു പ്രധാന പ്രത്യേകത ഇതിലെ മള്‍ട്ടി ടാസ്‌ക്കിംഗ് സംവിധാനമാണ്.

QWERTY കീപാഡുള്ള ഈ ഇസഡ്ടിഇ മൊബൈല്‍ ബിസിനസ് ആവശ്യങ്ങള്‍ക്കും, പേഴ്‌സണല്‍ ആവശ്യങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാവുന്നതാണ്. 2 മെഗാപിക്‌സല്‍ ക്യാമറ, എംപി3 പ്ലെയര്‍, വീഡിയോ പ്ലേബാക്ക്, മൈഹോംസ്‌ക്രീന്‍, ക്രിക്കറ്റ് നാവിഗേറ്റര്‍ എന്നിവയെല്ലാം ഈ പുതിയ ഫോണിന്റെ സവ്‌ശേഷതകളില്‍ പെടുന്നു.

ഇത്രയും പ്രത്യേകതകളുള്ള ഫോണിന് തികച്ചും ന്യായമായ വില മാത്രമേയുള്ളൂ എന്നാണ് ക്രിക്കറ്റിന്റെ മാറ്റ് സ്‌റ്റോയിബറിന്റെ അവകാശവാദം. അതുപോലെതന്നെ ഇസഡ്ടിഇ, യുഎസിന്റെ, ലിക്ലിന്‍ ചെംഗിന്റെ അവകാശപ്പെടുന്നത് വിലക്കുറവ്, വിശ്വസ്യത, സ്റ്റൈല്‍, വിനോദം എന്നിവയുടെയെല്ലാം ഒരു ആകെതുകയാണ് മെമോ എന്നാണ്.

സ്റ്റീരിയോ ബ്ലൂടൂത്ത് 2.1, 16 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി സപ്പോര്‍ട്ട്, 320 x 240 റെസൊലൂഷനുള്ള 2.4 ഇഞ്ച് ഒവിജിഎ കളര്‍ ഡിസ്‌പ്ലേ, മൈക്രോ എസ്ഡി, മൈക്രോ എസ്ഡിഎച്ച്‌സി സ്‌ളോട്ടുകള്‍, വോയ്‌സ് റെക്കോര്‍ഡിംഗ്, ബില്‍ട്ട്-ഇന്‍ ലൗഡ് സ്പീക്കര്‍, കൗണ്ട് ഡൗണ്‍ ടൈമര്‍, ടിപ്പ് കാല്‍കുലേറ്റര്‍ എന്നിവയും ഈ പുതിയ ഫോണിന്റെ പ്രത്യേകതകളാണ്.

111 ഗ്രാം ഭാരമുള്ള ഈ ഹാന്‍ഡ്‌സെറ്റിന്റെ നാളം 4.5 ഇഞ്ച്, വാതി 2.4 ഇഞ്ച്, കട്ടി 0.5 ഇഞ്ച് എന്നിങ്ങനെയാണ്. ഏതാണ്ട് 5,000 രൂപയോളം വിലയുള്ള ഇസഡ്ടിഇ മെമോ ക്രിക്കറ്റിന്റെ സ്‌റ്റോറുകളില്‍ നിന്നും ഓണ്‍ലൈനായും വാങ്ങാവുന്നതാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot