9,999 രൂപയ്ക്ക് ZTE യുടെ ഫയര്‍ഫോക്‌സ് ഒ.എസ് സ്മാര്‍ട്‌ഫോണ്‍

Posted By:

ഇന്ത്യയില്‍ ആദ്യത്തെ ഫയര്‍ഫോക്‌സ് ഒ.എസ് സ്മാര്‍ട്‌ഫോണ്‍ ZTE ലോഞ്ച് ചെയ്തു. ഓപണ്‍ C എന്നു പേരിട്ടിരിക്കുന്ന ഫോണിന് 9,999 രൂപയാണ് വില. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ഇബെയില്‍ നിലവില്‍ ഫോണ്‍ ലഭ്യമാണ്.

മെയില്‍ പ്രഖ്യാപിച്ചഫോണാണ് ഇപ്പോള്‍ ലോഞ്ച് ചെയ്തിരിക്കുന്നത്. ഫയര്‍ഫോക്‌സ് ഒ.എസിനൊപ്പം ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഒ.എസും ഉപയോഗിക്കാമെന്നതാണ് ഫോണിന്റെ പ്രധാന സവിശേഷത.

9,999 രൂപയ്ക്ക് ZTE യുടെ ഫയര്‍ഫോക്‌സ് ഒ.എസ് സ്മാര്‍ട്‌ഫോണ്‍

ZTE ഓപ്പണ്‍ C യുടെ പ്രത്യേകതകള്‍

4 ഇഞ്ച് TFT കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, 800-480 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 512 എം.ബി റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 2 എം.പി. പ്രൈമറി ക്യാമറ എന്നിവയുള്ള ഫോണില്‍ 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ് , എഫ്.എം. റേഡിയോ എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

1400 mAh ബാറ്ററി 6 മണിക്കൂര്‍ സംസാരസമയവും 150 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ സമയവും നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

English summary
ZTE Open C With Firefox OS Now Available in India for Rs 9,999, ZTE launched Firefox OS Smartphone in India, ZTE Open C now available at Rs 9,999, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot