ലോലിപോപ്പിലുളള 4,000എംഎഎച്ചിന്റെ ഫോണിന് വില 6,000 രൂപ...!
ചൈനീസ് ടെലികോം രംഗത്തെ ഭീമന്‍മാരായ ഇസെഡ് ടി ഇ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചു. ക്യു519ടി എന്നാണ് ഫോണിന് പേര് നല്‍കിയിരിക്കുന്നത്.

95 ഡോളര്‍ അതായത് ഏകദേശം 6000 രൂപയോളമാണ് വില. 4000എംഎഎച്ചിന്റെ ബാറ്ററി 35 ദിവസം സ്റ്റാന്‍ഡ്‌ബൈ ടൈം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന ഈ മൊബൈല്‍ നീല, സ്വര്‍ണ, വെള്ള നിറങ്ങളില്‍ ലഭ്യമാണ്. ചൈനയിലാണ് ഇത് തല്‍ക്കാലം വിപണിയിലെത്തുക. ഇന്ത്യയിലെന്നാണ് ഫോണ്‍ അവതരിപ്പിക്കുകയെന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

5ഇഞ്ച് സ്‌ക്രീനാണ് ഫോണിനുള്ളത്. ഒരു ജിബി ക്വാഡ് കോര്‍ മീഡിയാടെക് പ്രോസസ്സറാണ് ഫോണിന് നല്‍കിയിരിക്കുന്നത്.
8ജിബി ഇന്‍ബില്‍റ്റ് സ്‌റ്റോറേജ് 32ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡുപയോഗിച്ച് വര്‍ദ്ധിപ്പിക്കാവുന്നതാണ്. 5 മെഗാപിക്ല്‍ പ്രധാന ക്യാമറയും 2 മെഗാപിക്‌സല്‍ മുന്‍ ക്യാമറയും നല്‍കിയിരിക്കുന്നു. 3ജി, ജിപിആര്‍എസ്, എഡ്ജ്, Wi-Fi 802.11 b/g/n, മൈക്രോ യുഎസ്ബി, എല്‍ടിഇ, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും നല്‍കിയിരിക്കുന്നു.


Click it and Unblock the Notifications








