5 ജി സപ്പോർട്ടുമായി ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ അവതരിപ്പിച്ചു: വില, സവിശേഷതകൾ

|

ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ എന്നിവ ചൈനയിൽ അവതരിപ്പിച്ചു. ഏറ്റവും പുതിയ ഇസഡ്ടിഇ സ്മാർട്ട്ഫോണുകൾക്ക് ഹോൾ-പഞ്ച് ഡിസ്പ്ലേ ഡിസൈനും 5 ജി സപ്പോർട്ട് ചെയ്യുന്ന ചിപ്‌സെറ്റുകളും ഉണ്ട്. ഇസഡ്ടിഇ എസ് 30 പ്രോയിൽ ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768 ജി SoC പ്രോസസർ വരുമ്പോൾ ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 എസ്ഇ മോഡലുകൾക്ക് യഥാക്രമം മീഡിയടെക് ഡൈമെൻസിറ്റി 720, ഡെൻസിറ്റി 700 എന്നിവയുണ്ട്. മെച്ചപ്പെടുത്തിയ ഗെയിമിംഗ് അനുഭവത്തിനായി 144Hz അമോലെഡ് ഡിസ്പ്ലേയുമായാണ് ഇസഡ്ടിഇ എസ് 30 പ്രോ വരുന്നത്. ഒരൊറ്റ ചാർജിൽ മണിക്കൂറുകളോളം നീണ്ടുനിൽക്കുന്ന 6,000 എംഎഎച്ച് ബാറ്ററിയാണ് ഇസഡ്ടിഇ എസ് 30 എസ്ഇയിൽ നൽകിയിരിക്കുന്നത്.

 

ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ: വില, ലഭ്യത വിശദാംശങ്ങൾ

ഇസഡ്ടിഇ എസ് 30, ഇസഡ്ടിഇ എസ് 30 പ്രോ, ഇസഡ്ടിഇ എസ് 30 എസ്ഇ: വില, ലഭ്യത വിശദാംശങ്ങൾ

ഇസഡ്ടിഇ എസ് 30യുടെ 8 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് സി‌എൻ‌വൈ 2,198 (ഏകദേശം 24,600 രൂപ) വില വരുന്നു. അതേസമയം, 8 ജിബി + 256 ജിബി സ്റ്റോറേജ് ഓപ്ഷന് സി‌എൻ‌വൈ 2,398 (ഏകദേശം 26,900 രൂപ) വിലയുണ്ട്. ഇസഡ്ടിഇ എസ് 30 പ്രോയുടെ സിംഗിൾ 8 ജിബി + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎൻവൈ 2,998 (ഏകദേശം 33,600 രൂപ) വില വരുന്നു. ഇസഡ്ടിഇ എസ് 30 എസ്ഇ സി‌എൻ‌വൈ 1,698 (ഏകദേശം 19,000 രൂപ) വിലയുണ്ട്. ഇസഡ്ടിഇ എസ് 30 സീരീസിലെ മൂന്ന് ഫോണുകളും ഏപ്രിൽ 3 മുതൽ പ്രധാന റീട്ടെയിൽ ചാനലുകൾ വഴി ചൈനയിൽ വിൽപ്പനയ്‌ക്കെത്തും. ഗ്ലോബൽ ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ഇസഡ്ടിഇ എസ് 30 സവിശേഷതകൾ
 

ഇസഡ്ടിഇ എസ് 30 സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഇസഡ്ടിഇ എസ് 30 ആൻഡ്രോയിഡ് 10 ൽ വരുന്ന MyOS 11ൽ പ്രവർത്തിക്കുന്നു. 6.67 ഇഞ്ച് ഫുൾ എച്ച്ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേ, 90 ഹെർട്സ് റിഫ്രഷ് റേറ്റും 20: 9 ആസ്പെക്റ്റ് റേഷിയോയും ഇതിലുണ്ട്. 8 ജിബി റാമിനൊപ്പം ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 720 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ സെക്കൻഡറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസും 5 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സെറ്റപ്പുണ്ട്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി, മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറയും ഇസഡ്ടിഇ എസ് 30 ഉൾപ്പെടുത്തിയിരിക്കുന്നു.

ഇസഡ്ടിഇ എസ് 30

ഇസഡ്ടിഇ എസ് 30യ്ക്ക് 128 ജിബി, 256 ജിബി ഇന്റർനാൽ സ്റ്റോറേജ് എഡിഷനുകളുണ്ട്. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിൽ ഉൾപ്പെടുന്നു. 30W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,000mAh ബാറ്ററിയാണ് ഇസഡ്ടിഇ എസ് 30ൽ വരുന്നത്.

ഇസഡ്ടിഇ എസ് 30 പ്രോ സവിശേഷതകൾ

ഇസഡ്ടിഇ എസ് 30 പ്രോ സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഇസഡ്ടിഇ എസ് 30 പ്രോ ആൻഡ്രോയിഡ് 10 MyOS 11ൽ പ്രവർത്തിക്കുന്നു. എന്നാൽ, 6.67 ഇഞ്ച് ഫുൾ എച്ച്ഡി + അമോലെഡ് ഡിസ്പ്ലേയിൽ 144 ഹെർട്സ് റിഫ്രഷ് റേറ്റ് വരുന്നു. 8 ജിബി റാമിനൊപ്പം ഒക്ടാ കോർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 768 ജി SoC പ്രോസസറാണ് ഇസഡ്ടിഇ എസ് 30 പ്രോയ്ക്ക് കരുത്ത് പകരുന്നത്. ഒരു ക്വാഡ് റിയർ ക്യാമറ സെറ്റപ്പിൽ 64 മെഗാപിക്സൽ പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. മുൻവശത്ത് 44 മെഗാപിക്സൽ സെൽഫി ക്യാമറയും ഇസഡ്ടിഇ നൽകിയിട്ടുണ്ട്.

ഇസഡ്ടിഇ എസ് 30 പ്രോ

ഇസഡ്ടിഇ എസ് 30 പ്രോയ്ക്ക് 256 ജിബി ഇന്റർനാൽ സ്റ്റോറേജ് മോഡൽ മാത്രമേയുള്ളൂ. 5 ജി, 4 ജി എൽടിഇ, വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, ജിപിഎസ് / എ-ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഈ സ്മാർട്ട്ഫോണിലുണ്ട്. 55W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 4,200 എംഎഎച്ച് ബാറ്ററിയാണ് ഇസഡ്ടിഇ എസ് 30 പ്രോയിൽ നൽകിയിട്ടുള്ളത്.

ഇസഡ്ടിഇ എസ് 30 എസ്ഇ: സവിശേഷതകൾ

ഇസഡ്ടിഇ എസ് 30 എസ്ഇ: സവിശേഷതകൾ

ഡ്യുവൽ നാനോ സിം വരുന്ന ഇസഡ്ടിഇ എസ് 30 എസ്ഇ ആൻഡ്രോയിഡ് 10 MyOS 11ൽ പ്രവർത്തിക്കുന്നു. 60 ഹെർട്സ് റിഫ്രഷ് റേറ്റിനൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസറാണ് ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത്. ഇതിൽ വരുന്ന ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിൽ 48 മെഗാപിക്സൽ പ്രൈമറി സെൻസർ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുണ്ട്. മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്.

ഇസഡ്ടിഇ എസ് 30 എസ്ഇ

ഇസഡ്ടിഇ എസ് 30 എസ്ഇയിൽ 128 ജിബി ഓൺബോർഡ് സ്റ്റോറേജ് ഇസഡ്ടിഇ നൽകിയിട്ടുണ്ട്. സാധാരണ കണക്റ്റിവിറ്റി ഓപ്ഷനുകളായ വൈ-ഫൈ 802.11ac, ബ്ലൂടൂത്ത് 5.1, യുഎസ്ബി ടൈപ്പ്-സി, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവയും ഫോണിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസർ ഇതിൽ നൽകിയിട്ടുണ്ട്. 18W ഫാസ്റ്റ് ചാർജിംഗിനെ സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയാണ് ഇസഡ്ടിഇ എസ് 30 എസ്ഇയിൽ നൽകിയിട്ടുള്ളത്.

Best Mobiles in India

English summary
The most recent ZTE phones sport hole-punch displays and 5G-capable chipsets. The Qualcomm Snapdragon 768G SoC is found in the ZTE S30 Pro, while the MediaTek Dimensity 720 and Dimensity 700 are found in the ZTE S30 and ZTE S30 SE versions, respectively.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X