ഇസഡ്ടിഇ സ്‌കേറ്റ് അക്വാ സ്മാര്‍ട്‌ഫോണ്‍ ഈ മാസം

Posted By: Staff

ഇസഡ്ടിഇ സ്‌കേറ്റ് അക്വാ സ്മാര്‍ട്‌ഫോണ്‍ ഈ മാസം

സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്കായി ഇസഡ്ടിഇ പരിചയപ്പെടുത്തുന്ന സ്‌കേറ്റ് അക്വാ ഈ മാസം വില്പനക്കെത്തിയേക്കും. മറ്റ് ചില ഹാന്‍ഡ്‌സെറ്റുകള്‍ കൂടി ഈ വര്‍ഷം ഇസഡ്ടിഇയില്‍ നിന്നും എത്താന്‍ സാധ്യതയുണ്ട്.

ആന്‍ഡ്രോയിഡ് 2.3 വേര്‍ഷനായ ജിഞ്ചര്‍ബ്രഡാണ് സ്‌കേറ്റ് അക്വായിലെ ഓപറേറ്റിംഗ് സിസ്റ്റം. കൂടാതെ മികച്ച ഹാര്‍ഡ്‌വെയര്‍ പിന്തുണയോടെയാണ് ഇത് വിപണിയിലെത്തുക. കാന്‍ഡിബാര്‍ ആകാരത്തിലുള്ള ഫോണില്‍ നാല് ടച്ച് സെന്‍സിറ്റീവ് ബട്ടണുകള്‍ കാണാം. നാവിഗേഷന്‍ എളുപ്പമാക്കുന്നതിനാണ് ഇവ ഉപയോഗിക്കേണ്ടത്.

4 ഇഞ്ച് വരുന്ന ഫോണ്‍ ഡിസ്‌പ്ലെയുടെ റെസലൂഷന്‍ 480x800 പിക്‌സല്‍ ആണ്. ക്യാമറ റെസലൂഷന്‍ 5 മെഗാപിക്‌സലും. ഡിജിറ്റല്‍ സൂം, വീഡിയോ റെക്കോര്‍ഡിംഗ്, ഓട്ടോ ഫോക്‌സ്, ഇന്റഗ്രേറ്റഡ് എല്‍ഇഡി ഫഌഷ് എന്നീ സൗകര്യങ്ങളും ക്യാമറയിലുണ്ട്.

ക്വാള്‍കോം ചിപ്‌സെറ്റിലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. പ്രോസസറിന് 1 ജിഗാഹെര്‍ട്‌സ് വേഗതയുണ്ട്. യുഎസ്ബി, ബ്ലൂടൂത്ത്, വൈഫൈ എന്നിവയാണ് ഇതിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ജിപിഎസ് പിന്തുണും ഉണ്ട്.

മൈക്രോഎസ്ഡി, മൈക്രോ എസ്ഡിഎച്ച്‌സി, ട്രാന്‍സ് ഫഌഷ് എന്നിവയെ ഉള്‍ക്കൊള്ളുന്ന കാര്‍ഡ് സ്ലോട്ടാണ് ഫോണിലേത്. മിക്ക ഓഡിയോ, വീഡിയോ ഫോര്‍മറ്റുകളേയും പിന്തുണക്കുന്ന ഒരു മീഡിയ പ്ലെയറും കമ്പനി ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

 

ഇതിലെ മറ്റ് പ്രധാന സവിശേഷതകള്‍

  • 512 എംബി റാം
 
  • റേഡിയോ
 
  • 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താന്‍ എസ്ഡി കാര്‍ഡ് പിന്തുണ
 
  • 1600mAh റിമൂവബിള്‍ ലിഥിയം അയേണ്‍ ബാറ്ററി

 

ഇസഡ്ടിഇ സ്‌കേറ്റ് അക്വായുടെ വില അറിവായിട്ടില്ല. എങ്കിലും ഈ മാസം തന്നെ ഫോണ്‍ പ്രതീക്ഷിക്കാം.

Please Wait while comments are loading...

Social Counting