സ്റ്റൈല്‍ ക്യു, ഇസഡ്ടിഇയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍

Posted By:

സ്റ്റൈല്‍ ക്യു, ഇസഡ്ടിഇയുടെ പുതിയ ആന്‍ഡ്രോയിഡ് ഫോണ്‍

ഇസഡ്ടിഇ ഈയിടെ പുറത്തിറക്കിയ ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ ആണ് ഇസഡ്ടിഇ സ്‌റ്റൈല്‍ ക്യു.  ഇതു വലരെ ചെറുതും ഒതുക്കമുള്ള ഡിസൈനോടു കൂടിയതും ആണ്.  മികച്ച ഫീച്ചറുകളുള്ള ഈ ഹാന്‍ഡ്‌സെറ്റ് ടച്ച് ടൈപ്പ് ആണ്.

ഫീച്ചറുകള്‍:

 • 600 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം പ്രോസസ്സര്‍

 • 3.1 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • ഓട്ടോ ഫോക്കസ്, ഡിജിറ്റല്‍ സൂം സംവിധാനങ്ങള്‍

 • വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യം

 • 2.80 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍

 • 240 x 320 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 143 പിപിഐ പിക്‌സല്‍ ഡെന്‍സിറ്റി

 • മള്‍ട്ടി ഫോര്‍മാറ്റ് ഫയലുകള്‍ സപ്പോര്‍ട്ട് ചെയ്യുന്ന മീഡിയ പ്ലെയര്‍

 • ആര്‍ഡിഎസ് ഉള്ള എഫ്എം റേഡിയോ

 • മൈക്രോഎസ്ഡി, ട്രാന്‍സ്ഫഌഷ്... മെമ്മറി കാര്‍ഡ് സ്ലോട്ട്

 • 128 എംബി റാം

 • 256 എംബി റാം

 • വൈഫൈ കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • ജിപിഎസ് സംവിധാനം

 • വാപ്

 • മൈക്രോ യുഎസ്ബി കണക്റ്റര്‍

 • 59 എംഎം വീതി, 113 എംഎം നീളം, 10.3 എംഎം കട്ടി

 • ഭാരം 100 ഗ്രാം
വളരെ ആകര്‍ഷണീയമായ ഡിസൈനാണ് ഈ ഇസഡ്ടിഇ സൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്.  ഇതിന്റെ കീപാഡ് QWERTY ഫോര്‍മാറ്റിലാണ്.  ഇത് ടൈപ്പിംഗ് വളരെ എളുപ്പമാക്കുന്നു.  മുന്‍വശം കറുപ്പിലും, വശങ്ങള്‍ വ്യത്യസ്ത നിറങ്ങളിലും ആണ് വരുന്നത്.  അതിനാല്‍ വശങ്ങളിലെ നിറം ഇഷ്ടമുള്ളതു നോക്കി ഫോണ്‍ വാങ്ങാവുന്നതാണ്.

പിഞ്ച് സൂം സാധ്യമാക്കുന്ന മള്‍ട്ടി ടച്ച് സ്‌ക്രീന്‍ ആണ് ഈ പുതിയ ഇസഡ്ടടിഇ ഹാന്‍ഡ്‌സെറ്റിന്റേത്.  അതുപോലെ മെനുവിലൂടെയുള്ള സ്‌ക്രോളിംഗും വളരെ എളുപ്പമാണ്.  ടൈപ്പിംഗ് എളുപ്പമായതിനാല്‍ എത്ര നീണ്ട മെസ്സേജും ഇമെയില്‍ സന്ദേശവും ഈ ഫോണില്‍ എളുപ്പത്തില്‍ ടൈപ്പ് ചെയ്‌തെടുക്കാം.

വലിയ കുഴപ്പമില്ലാത്ത പ്രവര്‍ത്തനമികവ് കാഴ്ച വെക്കാന്‍ ക്വാല്‍കോം എംഎസ്എം 7227 പ്രോസസ്സറിന്റെ സപ്പോര്‍ട്ട് സഹായകമാകുന്നു.  മെമ്മറി ഉയര്‍ത്തമെങ്കില്‍ മെമ്മറി കാര്‍ഡ് സ്ലോട്ടും ഈ ഫോണില്‍ ഒരുക്കിയിട്ടുണ്ട്.

ഇന്ത്യന്‍ വിപണിയില്‍ ഇസഡ്ടിഇ ഹാന്‍ഡ്‌സെറ്റിന്‍രെ വില എന്തായിരിക്കും എന്നു ഇതുവരെ അറിവായിട്ടില്ല.  അതുപോലെ ഈ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങുമോ എന്നും ഇപ്പോള്‍ പറയാന്‍ സാധിക്കില്ല.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot