ട്യുറെയ്‌സ്, ഇസഡ്ടിഇയുടെ ആന്‍ഡ്രോയിഡ് മൊബൈല്‍

Posted By: Super

ട്യുറെയ്‌സ്, ഇസഡ്ടിഇയുടെ ആന്‍ഡ്രോയിഡ് മൊബൈല്‍

ലോകത്തിലെ പ്രമുഖ നെറ്റ് വര്‍ക്ക് സൊലൂഷന്‍ പ്രവൈഡര്‍മാരിലൊന്നായ ഇസഡ്ടിഇ കോര്‍പോറേഷന്‍, QWERTY ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണ്‍ ഹാന്‍ഡ്‌സെറ്റുമായി രംഗത്തെത്തുന്നു. ഇസഡ്ടിഇ ട്യുറെയ്‌സ് എന്നാണ് ഈ പുതിയ ആന്‍ഡ്രോയിഡ് ഫോണിന്റെ പേര്.

ഈ മാസം വിപണിയിലെത്തുന്ന ഈ ഹാന്‍ഡ്‌സെറ്റിന്റെ ഭാരം 126 ഗ്രാം, നീളം 112 എംഎം, വീതി 63.2 എംഎം, 11.8 എംഎം കട്ടി എന്നിങ്ങനെയാണ്. 2.3 ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിലേക്കാവശ്യമായ ആപ്പിക്കേഷനുകള്‍ ആന്‍ഡ്രോയിഡ് മാര്‍ക്കറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനുള്ള സൗകര്യവും ഉണ്ട്.

ഓപറേറ്റിംഗ് സിസ്റ്റത്തെ സപ്പോര്‍ട്ടു ചെയ്തുകൊണ്ട് 800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം എംഎസ്എം7227ടി പ്രോസസ്സറും ഉണ്ട്. ഇതിന്റെ പ്രോസസ്സര്‍ മാത്രമല്ല ഡിസ്‌പ്ലേയും മികച്ചതാണ്. 2.6 ഇഞ്ച് വലിപ്പമുള്ള ടിഎഫ്ടി ഡിസ്‌പ്ലേയാണിത്. 320 x 240 റെസൊലൂഷനുള്ള ഡിസ്‌പ്ലേയ്ക്ക് മള്‍ട്ടി ടച്ച് സൗകര്യവും ഉണ്ട്.

ഉപയോഗിക്കുന്നതിന് ഏറ്റവും സൗകര്യപ്രദമായ രീതിയില്‍ തയ്യാറാക്കിയ QWERTY കീപാഡും, കൂടെ ടച്ച് പാഡും കൂടിയാകുമ്പോള്‍ ഈ ഹാന്‍ഡ്‌സെര്‌റില്‍ ടൈപ്പിംഗ് വളരെ നല്ല അനുഭവമായിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

മൈക്രോ എസ്ഡി കാര്‍ഡോ, ട്രാന്‍സ് ഫഌഷ് കാര്‍ഡോ ഉപയോഗിച്ച് മെമ്മറി ഉയര്‍ത്താന്‍ പാകത്തില്‍ സ്ലോട്ടുകളും ഇതിലുണ്ട്. കൂടെ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും, യുഎസ്ബി പോര്‍ട്ടും, വയര്‍ലെസ് ലാനും ഉണ്ട്.

ഇതിലെ ജിപിഎസ് സംവിധാനം ഉപയോഗപ്പെടുത്തി, പാര്‍ക്കിലേക്കോ, ആശുപത്രികളിലേക്കോ, ഏതെങ്കിലും ഷോപ്പിലേക്കോ, ഇനി മറ്റേതെങ്കിലും സ്ഥലത്തേക്കു തന്നെയോ വഴി തെറ്റാതെ പോകാം.

എഫ്എം റേഡിയോ, മീഡിയ പ്ലെയര്‍, 3.1 മെഗാപിക്‌സല്‍ ക്യാമറ എന്നീ സൗകര്യങ്ങളും ഈ ഹാന്‍ഡ്‌സെറ്റിലുണ്ട്. എന്നാല്‍ ഈ ക്യാമരയ്ക്ക് ഡിജിറ്റല്‍ സൂം സൗകര്യം ഇല്ല. 1100 mAh റിമൂവബിള്‍ ബാറ്ററിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ ഈ ഇസഡ്ടിഇ ഹാന്‍ഡ്‌സെറ്റിന്റെ വില 9,000 രൂപയാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot