Home
Mobile

​മൈഡിയർ കുട്ടിച്ചാത്തനല്ല, ഇനി ​മൈ ഡിയർ സ്മാർട്ട്ഫോൺ! ലോകത്തെ ആദ്യ AI നേക്കഡ്-ഐ 3D സ്മാർട്ട്ഫോൺ എത്തി

മൈഡിയർ കുട്ടിച്ചാത്തൻ മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സിനിമയാണ്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഈ സിനിമയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. കാരണം, ഇന്ത്യയിലെ ആദ്യത്തെ ത്രിമാന (3D /സ്റ്റീരിയോ സ്കോപിക്) സിനിമയാണ് മൈ ഡിയർ കുട്ടിച്ചാത്തൻ. 1984-ൽ ആണ് മൈ ഡിയർ കുട്ടിച്ചാത്തൻ റിലീസ് ആകുന്നത്. അ‌തുവരെ കണ്ടുവന്ന തിയറ്റർ അ‌നുഭവത്തിൽ നിന്ന് വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം സമ്മാനിച്ച സിനിമയെ ഇരു​കൈയും നീട്ടി മലയാളികൾ സ്വീകരിക്കുകയുണ്ടായി. ഈ ചിത്രം ദേശീയ പ്രാധാന്യം നേടുകയും ചരിത്രത്തിലിടം പിടിക്കുകയും ചെയ്തപ്പോൾ മലയാളവും അ‌ഭിമാനം കൊണ്ടു.

ഇന്നും 3D സിനിമകൾ ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഒരു വിഭാഗം പ്രേക്ഷകരുണ്ട്. എന്നാൽ 3ഡി ആയി ഇറങ്ങുന്ന ചിത്രങ്ങൾ കുറവാണ് എന്നുമാത്രം. ആദ്യ 3D സിനിമയെന്ന നിലയിൽ മൈഡിയർ കുട്ടിച്ചാത്തൻ ചരിത്രത്തിൽ ഇടം പിടിച്ചതുപോലെ ഇപ്പോൾ സ്മാർട്ട്ഫോൺ മേഖലയിലും ഒരു പുതിയ ചരിത്ര അ‌ധ്യായം രചിക്കപ്പെട്ടിരിക്കുന്നു.

​മൈഡിയർ കുട്ടിച്ചാത്തനല്ല, ഇനി ​മൈ ഡിയർ സ്മാർട്ട്ഫോൺ!

പ്രമുഖ ​ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ZTE ഇപ്പോൾ ZTE വോയേജ് 3D എന്നൊരു സ്മാർട്ട്ഫോൺ അ‌വതരിപ്പിച്ചിരിക്കുന്നു. ലോകത്തിലെ ആദ്യത്തെ AI നേക്കഡ്-ഐ 3D മൊബൈൽ ഫോൺ ആണ് ഇത് എന്ന് കമ്പനി പറയുന്നു. ഈ സ്മാർട്ട്ഫോണിന് ബിൽറ്റ്-ഇൻ "മൈക്രോൺ-ലെവൽ" മൾട്ടി-ഡൈമൻഷണൽ ഐവെയർ-ഫ്രീ 3D സിസ്റ്റവും AI ഐ ട്രാക്കിംഗ് ഫംഗ്ഷനും ഉണ്ട്.

60° വൈഡ് വ്യൂവിംഗ് ആംഗിളും ഈ സ്മാർട്ട്ഫോണിലുണ്ട്. ഇവ ഉപയോക്താവിൻ്റെ കണ്ണുകളെ കൃത്യമായി ട്രാക്കുചെയ്യുന്നു, കൂടാതെ ഡിസ്പ്ലേ അൽഗോരിതം മികച്ച ​ലൈവ് 3D ഡിസ്പ്ലേ അവസ്ഥയിലേക്ക് ക്രമീകരിച്ചിരിക്കുന്നു. കൂടാതെ ZTE വോയേജ് 3D സ്മാർട്ട്ഫോണിൽ കമ്പനി സ്വയം വികസിപ്പിച്ച AI 2D ടു 3D റിയൽ-ടൈം കൺവേർഷൻ ഫംഗ്ഷനുമുണ്ട്, ഇതു് ആപ്ലിക്കേഷൻ ഉപയോഗിച്ച് ഒറ്റ ക്ലിക്കിലൂടെ 3D മോഡിലേക്ക് മാറാൻ അ‌വസര​മൊരുക്കുന്നു.

ഡെഡിക്കേറ്റഡ് "3D വ്യൂവിംഗ് ഏരിയ", ഒരു പ്രത്യേക ഫിസിക്കൽ ബട്ടനും ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. ഇതിലെ എഐ ഫീച്ചറുകളും മികച്ചതാണ്. എഐ ഇൻ്റലിജൻ്റ് റിയൽ​ടൈം ട്രാൻസ്ലേഷൻ, ഫെയ്സ് ടു ഫെയ്സ് ചാറ്റ്, വോയ്‌സ് ട്രാൻസ്ലേഷൻ, എഐ ഇൻ്റലിജൻ്റ് വോയ്‌സ് അസിസ്റ്റൻ്റ്, ചാറ്റ് ഡയലോഗ്, നോളജ് ക്വിസ്, ക്രിയേറ്റീവ് റൈറ്റിംഗ്, ഫുഡ് റിവ്യൂകൾ തുടങ്ങിയ നിരവധി ഫംഗ്‌ഷനുകൾ എഐ പിന്തുണയോടെ ഇതിൽ എത്തുന്നുണ്ട്.

ZTE വോയേജ് 3D സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.58 ഇഞ്ച് (2408 ×1080 പിക്സലുകൾ) FHD+ LCD 3D ഡിസ്പ്ലേ, ലെൻ്റികുലാർ 3D ഡിസ്പ്ലേ ടെക്നോളജി, AI ഹെഡ് ട്രാക്കിംഗ്, AI സിസ്റ്റം-ലെവൽ 2D-3D റിയൽ ​ടൈം ട്രാൻസ്ലേഷൻ എന്നിവ ഇതിലുണ്ട്.

ഒക്ടാ ​കോർ യൂണിസോക് T760 6nm EUV പ്രൊസസർ ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. മാലി-G52 ജിപിയുവും 6GB LPDDR4x റാം, 128GB സ്റ്റോറേജ് എന്നിവയും ഈ 3D സ്മാർട്ട്ഫോണിൽ ഉണ്ട്. ആൻഡ്രോയിഡ് 13 അ‌ടിസ്ഥാനമാക്കിയുള്ള ​മൈഒഎസ് 13ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.

​മൈഡിയർ കുട്ടിച്ചാത്തനല്ല, ഇനി ​മൈ ഡിയർ സ്മാർട്ട്ഫോൺ!

ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഈ സ്മാർട്ട്ഫോണിൽ ഉള്ളത്. അ‌തിൽ 50എംപി മെയിൻ ക്യാമറ, 5 എംപി സെക്കൻഡറി ക്യാമറ, എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 5MP സെൽഫി ക്യാമറയും ഉണ്ട്. സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ ആണ് ഈ സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.0, GPS/ GLONASS/ Beidou, യുഎസ്ബി ​ടൈപ്പ്-സി, എന്നീ കണക്ടിവിറ്റി ഫീച്ചറുകളും 33W ചാർജിംഗുള്ള 4500mAh ബാറ്ററിയും ഈ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.

ZTE വോയേജ് 3D സ്മാർട്ട്ഫോൺ സ്റ്റാർ ബ്ലാക്ക് നിറത്തിലാണ് വരുന്നത്. ഇതിന്റെ സിംഗിൾ 6GB + 128GB മോഡലിന് 1499 യുവാൻ (ഏകദേശം 17,225 രൂപ) ആണ് വില. ഈ സ്മാർട്ട്ഫോണിന്റെ വിൽപ്പന ഇതിനകം ​ചൈനയിൽ ആരംഭിച്ചു. ഇത് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമോയെന്ന് ഇപ്പോൾ വ്യക്തമല്ല.

Image credit: Wikipedia

More from GizBot

Best Mobiles in India

English summary
ZTE Voyage 3D has been launched as the world's first AI naked-eye 3D smartphone. The sale of this smartphone has now started in China. Its single 6GB + 128GB model is priced at 1499 Yuan (roughly Rs. 17,225). This smartphone has a built-in “micron-level” multi-dimensional eyewear-free 3D system and AI eye tracking function.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X