ഇസഡ്ടിഇയില്‍ നിന്നും ഒരു ആന്‍ഡ്രോയിഡ് ഫോണ്‍

Posted By: Staff

ഇസഡ്ടിഇയില്‍ നിന്നും ഒരു ആന്‍ഡ്രോയിഡ് ഫോണ്‍

ഇസഡ്ടിഇ കോര്‍പറേഷനില്‍ നിന്നും ഒരു ആന്‍ഡ്രോയിഡ് ഫോണ്‍ കൂടി. കഴിഞ്ഞാഴ്ച ഒരു ഹാന്‍ഡ്‌സെറ്റ് ലോഞ്ച് ചെയ്തതിനു പിന്നാലെയാണ് ഈ പുതിയ മൊബൈലിന്റെ ലോഞ്ച്. ആന്‍ഡ്രോയിഡ് 2.3യില്‍ പ്രവര്‍ത്തിക്കുന്ന ഈ പുതിയ ഹാന്‍ഡ്‌സെറ്റിന്റെ പേര് ഇസഡ്ടിഇ വാര്‍പ് ആണ്.

140 ഗ്രാം ഭാരവും, 130 എംഎം നീളവും, 69 എംഎം വീതിയും, 11 എംഎം കട്ടിയും ഉള്ള ഈ ഫോണിന്റെ ഡിസൈന്‍ ഒരു കാന്‍ഡി ബാര്‍ മാതൃകയിലാണ്. 4.3 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ആണിതിനുള്ളത്. ഡിജിറ്റല്‍ സൂം, ജിയോ റ്റാഗിംഗ്, വീഡിയോ റെക്കോര്‍ഡിംഗ് എന്നിവയുള്ള 5 മെഗാപിക്‌സല്‍ ക്യാമറയാണിതിന്റേത്. കൂടെ മ്യൂസിക് പ്ലെയര്‍, ഗെയിമുകള്‍, യൂട്യൂബ് പ്ലെയര്‍ എന്നിവയും ഉണ്ട്.

ജിപിഎസ് സൗകര്യം, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 4 ജിബികൂടി മെമ്മറി ഉയര്‍ത്താനുള്ള സംവിധാനം, 7.5 മണിക്കൂര്‍ ടോക്ക് ടൈമും, 270 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈ സമയവും നല്‍കുന്ന 1600 mAh ബാറ്ററി എന്നിവയും വാര്‍പിന്റെ സവിശേഷതകളാണ്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി കലണ്ടര്‍, അലാറം, ഡോക്യമെന്റ് വ്യൂവര്‍ എന്നീ ആപ്ലിക്കേഷനുകളും ഉണ്ട്. ഔദ്യോഗിക പരിപാടികള്‍ നോട്ട് ചെയ്തു വെക്കാനും, അവയെ അലാറം വഴി ഓര്‍ക്കാനും, ഡോക്യുമെന്റുകള്‍ വായിക്കാനും ഇവ വലിയ സഹായകമാവും.

ബ്ലൂടൂത്ത്, വൈഫൈ കണക്റ്റിവിറ്റികള്‍ എന്നിവയും ഇസഡ്ടിഇ വാര്‍പിന്റെ പ്രത്യേകതകളില്‍ പെടുന്നു.

ഈ പുതിയ മൊബൈല്‍ ഹാന്‍ഡ്‌സെറ്റിന്റെ വിലയെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് ഇതു വരെ ലഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഇതിന്റെ വില ഏകദോശം 12,000 രൂപയായിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot