എക്‌സ്501, ഇസഡിടിഇയുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

Posted By:

എക്‌സ്501, ഇസഡിടിഇയുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

ചെറിയ വിലയുള്ള സ്മാര്‍ട്ട്‌ഫോണുകളുടെ വില കുറവാണ് എന്നതിനാല്‍ അത്തരത്തിലൊന്ന് ഇറങ്ങുമ്പോള്‍ ആവശ്യക്കാരേറുന്നത് സ്വാഭാവികം.  ഇസഡ്ടിഇയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ എന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ്.

മികച്ച ഫീച്ചറുകളുമായെത്തുന്ന ഈ പുതിയ സ്മാര്‍ട്ട്‌ഫോണിന്റെ പേര് ഇസഡ്ടിഇ എക്‌സ്501 എന്നാണ്.  പ്രവര്‍ത്തന മികവും മികച്ച ബാറ്ററി ലൈഫും ഈ ഹാന്‍ഡ്‌സെറ്റിന്റെ സവിശേഷതകളാണ്.

ഫീച്ചറുകള്‍:

 • ടിഎഫ്ടി ടച്ച് സ്‌ക്രീന്‍

 • 320 x 480 ഡിസ്‌പ്ലേ റെസൊലൂഷന്‍

 • 3.1 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • വീഡിയോ റെക്കോര്‍ഡിംഗ്

 • മൈക്രോഎസ്ഡി, മൈക്രോഎസ്ഡിഎച്ച്‌സി, ട്രാന്‍സ്ഫഌഷ് കാര്‍ഡ് സ്ലോട്ട്

 • ജിപിആര്‍എസ് സപ്പോര്‍ട്ട്

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • 802.11ബി, 802.11ജി, 802.11എന്‍ വയര്‍ലെസ് ലാന്‍

 • യുഎസ്ബി 2.0 ക്ലൈന്റ്, മൈക്രോയുഎസ്ബി പോര്‍ട്ട്

 • ബില്‍ട്ട്-ഇന്‍ ജിപിഎസ് സംവിധാനം

 • ജിഎസ്എം900, ജിഎസ്എം1800, ജിഎസ്എം1900, യഎംടിഎസ്900, യുഎംടിഎസ്2100 സപ്പോര്‍ട്ട്

 • ഓഡിയോ, വീഡിയോ പോര്‍ട്ടുകള്‍

 • എഫ്എം റോഡിയോ

 • ഗെയിമുകള്‍

 • 1,500 mAh ലിഥിയം അയണ്‍ ബാറ്ററി

 • 240 മണിക്കൂര്‍ വരെ സ്റ്റാന്റ്‌ബൈ സമയം

 • 10 മണിക്കൂര്‍ ടോക്ക് ടൈം

 • 115 ഗ്രാം ഭാരം

 • ആന്‍ഡ്രോയിഡ് 2.3.5 ഓപറേറ്റിംഗ് സിസ്റ്റം

 • ക്വാല്‍കോം എംഎസ്എം7227ടി പ്രോസസ്സര്‍

 • വാപ് ബ്രൗസര്‍
3ജി, വൈഫൈ എന്നീ കണക്റ്റിവിറ്റി ഒപ്ഷനുകള്‍ ഈ പുതിയ ഇസഡ്ടിഇ സ്മാര്‍ട്ട്‌ഫോണിനുണ്ട്.  എ2ഡിപി, ആക്‌സലറോമീറ്റര്‍ എന്നിവയുള്ള ബ്ലൂടൂത്ത് കണക്റ്റിവിറ്റി, 800 മെഗാഹെര്‍ഡ്‌സ് എംഎസ്എം7227ടി പ്രോസസ്സര്‍ എന്നിവയുടെ സപ്പോര്‍ട്ടും ഉണ്ട് ഇതിന്.

ചെറിയ വില പ്രതീക്ഷിക്കുന്ന ഇതിന്റെ വിലയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot