ഇസഡ്ടിഇ എക്‌സ്501, ഒരു ആന്‍ഡ്രോയിഡ് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

Posted By:

ഇസഡ്ടിഇ എക്‌സ്501, ഒരു ആന്‍ഡ്രോയിഡ് ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍

മികച്ച സ്‌പെസിഫിക്കേഷനുകളോടെ വരുന്ന ഹാന്‍ഡ്‌സെറ്റുകള്‍ക്ക് വില കൂടുക സ്വാഭാവികം.  ബജറ്റ് ഫോണുകള്‍ ധാരാളം ഇറങ്ങുന്നുണ്ടെങ്കിലും ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ അത്ര സാധാരണമല്ല.  ആഗ്രഹമുണ്ടായിട്ടും സ്മാര്‍ട്ട്‌ഫോണുകളുടെ ഉയര്‍ന്ന വില കാരണം അവ സ്വന്തമാക്കാന്‍ കഴിയാത്ത ആളുകളുടെ എണ്ണം വളരെയാണ്.

ഇതു മനസ്സിലാക്കിയ ചില ഹാന്‍ഡ്‌സെറ്റ് നിര്‍മ്മാണ കമ്പനികളെങ്കിലും ചെറിയ വിലയില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്.  മികച്ച ഹാന്‍ഡ്‌സെറ്റുകള്‍ ചെറിയ വിലയില്‍ നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു കമ്പനിയാണ് ഇസഡ്ടിഇ.

ഇസഡ്ടിഇ എക്‌സ്501 ആണ് ഇസഡ്ടിഇയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍.  മികച്ച സ്‌പെസിഫിക്കേഷനുകളുള്ള, കാഴ്ചയില്‍ ആകര്‍ഷണീയമായ ഒരു ഇസഡ്ടിഇ ഫോണ്‍ ആണിത്.  സാമാന്യം മികച്ച പ്രവര്‍ത്തക്ഷമതയുള്ള, മികച്ച ബാറ്ററി ബാക്ക്അപ്പ് ഉള്ള ഒരു മൊബൈല്‍ ആണിത്.  എന്നാല്‍ ഇതൊരു ഹൈ എന്റ് ഫോണ്‍ ഒന്നും അല്ല.

ഫീച്ചറുകള്‍:

 • 3.5 ഇഞ്ച് എച്ച്വിജിഎ മള്‍ട്ടി ടച്ച് സ്‌ക്രീന്‍

 • 320 x 480 പിക്‌സല്‍ ഡിസ്‌പ്ലേ റെസൊലൂഷന്‍

 • ഓട്ടോ ഫോക്കസ് ഉള്ള 3.15 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ

 • 2048 x 1536 പിക്‌സല്‍ റെസൊലൂഷന്‍

 • 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ

 • മള്‍ട്ടിപ്പിള്‍ വീഡിയോ റെക്കോര്‍ഡിംഗ് ഫോര്‍മാറ്റുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നു

 • 512 എംബി റാം

 • 512 എംബി ഫ്ലാഷ് ഇഇപിറോം

 • 2 ജിബി എക്‌സ്‌റ്റേണല്‍ മെമ്മറി മൈക്രോഎസ്ഡി കാര്‍ഡ് സ്ലോട്ട്

 • എല്ലാതരം കാര്‍ഡുകളും സപ്പോര്‍ട്ടു ചെയ്യുന്ന സ്ലോട്ട് വഴി 32 ജിബി വരെ മെമ്മറി ഉയര്‍ത്താം

 • ജിപിആര്‍എസ്, എഡ്ജ് സപ്പോര്‍ട്ട്

 • എച്ച്എസ്ഡിപിഎ, എച്ച്എസ്‌യുപിഎ 3ജി കണക്റ്റിവിറ്റി

 • വൈഫൈ വയര്‍ലെസ് കണക്റ്റിവിറ്റി

 • ബ്ലൂടൂത്ത് കണക്റ്റിവിറ്റി

 • മൈക്രോയുഎസ്ബി 2.0 പോര്‍ട്ട്

 • എ-ജിപിഎസ് ഉള്ള ജിപിഎസ് സംവിധാനം

 • ജിഎസ്എം ഫോണ്‍

 • 3.5 എംഎം ഓഡിയോ ജാക്ക്

 • മള്‍ട്ടി ഫോര്‍മാറ്റ് ഓഡിയോ പ്ലെയര്‍

 • വീഡിയോ പ്ലെയര്‍

 • ഗെയിമുകള്‍

 • സ്റ്റാന്റേര്‍ഡ് 1,500 mAh ബാറ്ററി

 • 115 ഗ്രാം ഭാരം

 • ബില്‍ട്ട്-ഇന്‍ ആക്‌സലറോമീറ്റര്‍

 • ആന്‍ഡ്രോയിഡ് വി2.3.5 ഓപറേറ്റിംഗ് സിസ്റ്റം

 • 800 മെഗാഹെര്‍ഡ്‌സ് ക്വാല്‍കോം പ്രോസസ്സര്‍
3ജി, വൈഫൈ, ബ്ലൂടൂത്ത് എന്നിങ്ങനെ വ്യത്യസ്തമായ കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട് ഈ ഇസഡ്ടിഇ സ്മാര്‍ട്ട്‌ഫോണില്‍.  ചെറിയ വില മാത്രം പ്രതീക്ഷിക്കപ്പെടുന്ന ഈ സ്മാര്‍ട്ട്‌ഫോണിനെ സംബന്ധിച്ചിടത്തോളം 800 മെഗാഹെര്‍ഡ്‌സ് ക്ലോക്ക് സ്പീഡുള്ള ക്വാല്‍കോം എംഎസ്എം7227ടി വളരെ മികച്ച ഫീച്ചര്‍ തന്നെയാണ്.

ഇസഡ്ടിഇ എക്‌സ്501 ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണിന്റെ വില ഇതുവരെ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot