സിങ്ക് ക്ലൗഡ് Z401 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 4,499 രൂപ

Posted By:

നോയിഡ ആസ്ഥാനമായുള്ള ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ നിറമാതാക്കളായ സിങ്ക് ഗ്ലോബല്‍ 4,499 രൂപയ്ക്ക് പുതിയ സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു. സിങ്ക് ക്ലൗഡ് Z401 എന്നു പേരിട്ടിരിക്കുന്ന ഫോണില്‍ സ്‌കൈപ്, യു ട്യൂബ്, യാഹു മെസഞ്ചര്‍, ഫേസ് ബുക്, വാട്‌സ് ആപ്, ട്വിറ്റര്‍, അമഡാബ് ഫ് ളാഷ്, വേഡ്, എക്‌സല്‍, പവര്‍പോയിന്റ് തുടങ്ങിയ ആപ്ലിക്കേഷനുകളെല്ലാം പ്രീലോഡഡായി ഉണ്ട് എന്നതാണ് പ്രത്യേകത.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഫോണിന്റെ സാങ്കേതികമായ സവിശേഷതകള്‍ നോക്കാം

4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ IPS ഡിസ്‌പ്ലെയുള്ള ഫോണില്‍ 1 GHz പ്രൊസസറും 256 എം.ബി. റാമുമാണുള്ളത്. ആന്‍ഡ്രോയ്ഡ് 2.3 ജിഞ്ചര്‍ ബ്രെഡ് ആണ് ഒ.എസ്. 2 എം.പി. പ്രൈമറി ക്യാമറ, 0.3 എം.പി. സെക്കന്‍ഡറി ക്യാമറ, 512 എം.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. വരെ മെമ്മറി വികസിപ്പിക്കാവുന്ന മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട് എന്നിവയുമുണ്ട്.

കണക്റ്റിവിറ്റിയുടെ കാര്യമെടുത്താല്‍ 2 ജി, ബ്ലുടൂത്ത്, മൈക്രോ യു.എസ്.ബി. പോര്‍ട് എന്നിവയുണ്ട്. 1300 mAh ആണ് ബാറ്ററി. കറുപ്പും വെളുപ്പും നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

രാജ്യത്തെ 51 നഗരങ്ങളിലായുള്ള 500 ഡീലര്‍മാര്‍ വഴിയും വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റ് വഴിയും ഫോണ്‍ ലഭ്യമാകും.

ഫോണിന്റെ കൂടുതല്‍ പ്രത്യേകതകള്‍ അറിയാനും ചിത്രങ്ങള്‍ കാണുന്നതിനും താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സിങ്ക് ക്ലൗഡ് Z401 സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തു; വില 4,499 രൂപ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot