ഐഹോം ഐപി76 സ്പീക്കര്‍; നിറം മാറും സ്പീക്കര്‍

Posted By: Super

ഐഹോം ഐപി76 സ്പീക്കര്‍; നിറം മാറും സ്പീക്കര്‍

ഐഫോണ്‍, ഐപോഡ് എന്നിവയ്ക്കിണങ്ങുന്ന ഐഹോം ഐപി76 സ്പീക്കര്‍ സംഗീതപ്രേമികളുടെ ശ്രദ്ധ നേടുന്നു. ഇടയ്ക്കിടെയുള്ള നിറം മാറ്റമാണ് ഇതിന്റെ ഒരു പ്രധാന സവിശേഷത. 7 വ്യത്യസ്ത നിറങ്ങളിലുള്ള എല്‍ഇഡികളുടെ സഹായത്തോടെയാണ് ഐഹോം ഐപി76ന്റെ നിറം മാറ്റം. നിങ്ങളുടെ പ്ലേ ലിസ്റ്റിനനുസരിച്ച് നിറം മാറുന്നത് അനുഭവിച്ചറിയാം.

ഐഹോം ഐപി76 സ്പീക്കര്‍; നിറം മാറും സ്പീക്കര്‍

റീസണ്‍ 8 ടെക്‌നോളജിയിലധിഷ്ഠിതമായ 4 സ്പീക്കറുകളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഒരു ബ്ലൂടൂത്ത് സ്റ്റീരിയോ സ്പീക്കര്‍ സിസ്റ്റമാണിത്. ബില്‍റ്റ്-ഇന്‍ വീഡിയോ ഔട്ട്പുട്ട് ഉപയോഗിച്ച് വീഡിയോകളെ ടെലിവിഷന്‍ ഉള്‍പ്പടെയുള്ള മറ്റേതെങ്കിലും ഉപകരണത്തിലേക്ക് മാറ്റാനും വീഡിയോ പ്ലേ ചെയ്യാനും സാധിക്കും.

സ്തൂപത്തിന്റെ ആകൃതിയാണ് ഈ സ്പീക്കറിന്. ജൂലൈയില്‍ വിവിധ വിപണികളിലെത്തുന്ന ഐഹോം സ്പീക്കര്‍ ഏകദേശം 10,000 രൂപയ്ക്കാകും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാനാകുക.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot