മികച്ച സൗണ്ട് റെക്കോര്‍ഡിംഗിന് സ്ലഗ്

By Shabnam Aarif
|
മികച്ച സൗണ്ട് റെക്കോര്‍ഡിംഗിന് സ്ലഗ്

ഏതെങ്കിലും ഒരു പാട്ടു കേള്‍ക്കണമെന്ന് അതിയായ ആഗ്രഹം തോന്നുമ്പോള്‍, അല്ലെങ്കില്‍ എന്തെങ്കിലും അത്യാവശ്യം വരുമ്പോള്‍ ആയിരിക്കും പലപ്പോഴും നമ്മള്‍ അതു ഡൗണ്‍ലോഡ് ചെയ്യാന്‍ തീരുമാനിക്കുന്നത്.  എന്നാല്‍ വെബ്‌സൈറ്റുകളില്‍ നിന്നും വെബ്‌സൈറ്റുകളില്‍ തപ്പിത്തിരഞ്ഞ് അവസാനം അതു കണ്ടെത്തി കഴിയുമ്പോഴായിരിക്കും അതു ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല എന്നറിയുന്നത്.

പിന്നെയുള്ള ഏക വഴി അതു പ്ലേ ചെയ്യുക, റെക്കോര്‍ഡ് ചെയ്യുക എന്നതാണ്.  പക്ഷേ ഇവിടെയും പ്രശ്‌നമുണ്ട്.  കാരണം പലപ്പോഴും ഇങ്ങനെ റെക്കോര്‍ഡ് ചെയ്യുന്നവയുടെ ശബ്ദം വ്യക്തമായിരിക്കില്ല.  കേള്‍ക്കാന്‍ ഒരു സുഖവും ഉണ്ടായിരിക്കില്ല.  അങ്ങനെ അത്രയും സമയവും പരിശ്രമവും എല്ലാം വെറുതെയാവും.  വളരെ മികച്ച മൈക്രോഫോണുകള്‍ ആണെങ്കില്‍ പോലും ശബ്ദം നല്ല രീതിയില്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കില്ല.

 

ഇതു പലപ്പോഴും നമുക്കെല്ലാം സംഭവിക്കുന്നതാണ്.  ഇത്തരം സമയങ്ങളില്‍ മ്യൂസിക് ഫയലുകള്‍ എങ്ങനെ നന്നായി റെക്കോര്‍ഡ് ചെയ്‌തെടുക്കാം എന്നറിഞ്ഞാല്‍ വളരെ നന്നായിരിക്കും.

 

കെന്നത്ത് ഗിബ്‌സും സീന സന്‍ഡിപൂരും കൂടി സംയുക്തമായി നിര്‍മ്മിച്ച ഒരു ഗാഡ്ജറ്റ് ആണ് സ്ലഗ്.  മുകളില്‍ പറഞ്ഞ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ കമ്പ്യൂട്ടറില്‍ പ്ലേ ചെയ്തുകൊണ്ടിരിക്കുന്ന സൗണ്ട് ട്രാക്കുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സഹായിക്കും എന്നതാണ് ഈ ഗാഡ്ജറ്റിന്റെ പ്രത്യേകത.

കമ്പ്യൂട്ടറില്‍ നിന്നും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങളില്‍ നിന്നും സ്ട്രീംഡ് സൗണ്ട് ഫയലുകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ കഴിയും ഈ ഗാഡ്ജറ്റിന് എന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം.  ഇതു യാഥാര്‍ത്ഥ്യമാണെങ്കില്‍ സംഗീതലോകത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും ഈ ഗാഡ്ജറ്റ്.

വളരെ ലളിതമായ ഡിസൈനില്‍ ചെറിയൊരു ഉപകരണമാണ് ഇത്.  നമ്മുടെ കൈവെള്ളയില്‍ ഒതുങ്ങാനെയുള്ളൂ ഇത്.  വളരെ ആകര്‍ഷണീയമായ ഡിസൈന്‍ ആണിതിന്റേത്.

കമ്പ്യൂട്ടറോ, ലാപ്‌ടോപ്പോ, ഏതില്‍ നിന്നാണ് സൗണ്ട് ഫയല്‍ റെക്കോര്‍ഡ് ചെയ്യേണ്ടതെങ്കില്‍ അതുമായി സ്ലഗിനെ ബന്ധിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്.  സ്ലഗിന്റെ ഒരു ഓഡിയോ ജാക്ക് ഹെഡ്‌ഫോണ്‍ പോര്‍ട്ടുമായും, മറ്റേ ഓഡിയോ ജാക്ക് മൈക്രോഫോണ്‍ പോര്‍ട്ടുമായും ബന്ധിപ്പിക്കണം.

വ്യത്യസ്ത വലിപ്പത്തിലുള്ള പോര്‍ട്ടുകള്‍ ഉണ്ടായിരിക്കുക സ്വാഭാവികം.  അതിനാല്‍ ഈ വലിപ്പ വ്യത്യാസം പരിഹരിക്കാന്‍ ഒരു അഡാപ്റ്ററും സ്ലഗിനൊപ്പം ലഭിയ്ക്കുന്നു.  അങ്ങനെ ഹെഡ്‌ഫോണിലൂടെ സ്വീകരിക്കുന്ന സൗണ്ട് ഔട്ട്പുട്ട് മൈക്രോഫോണിലേക്ക് കടത്തി വിടുന്നു.  മൈക്രോഫോണിലേക്കെത്തുന്ന ഇന്‍പുട്ട് എംപി3 ഫയലായി നമുക്ക് സേവ് ചെയ്യാം.

ഒരു നീണ്ട പ്ലേലിസ്റ്റ് തന്നെ നമുക്ക് റെക്കോര്‍ഡ് ചെയ്യാനുണ്ടങ്കില്‍, ലിസ്റ്റ് സെറ്റ് ചെയ്തുവെച്ച് സുഖമായി കിടന്നുറങ്ങാം.  രാവിലെയാകുമ്പോഴേക്കും മുഴുവന്‍ ഫയലുകളും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ടാകും.

രണ്ടു ട്രാക്കുകള്‍ക്കിടയില്‍ വന്നേക്കാവുന്ന പരസ്യങ്ങള്‍ ഒഴിവാക്കി റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും സ്ലഗില്‍ ഉണ്ട്.  1,500 രൂപയാണ് സ്ലഗിന് പ്രതീക്ഷിക്കപ്പെടുന്ന വില.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X